SPiCE most viewed videos in indulekha
 

Metro MANORAMA (2006 April 29)

ഇന്ദുലേഖ’യില്‍ വായനാ ഉത്സവം
- ലക്ഷ്മി ഗോപാലകൃഷ്ണന്‍

പോര്‍ടലിന്റെ ഹോം പേജില്‍ ഗൃഹാതുരത്വത്തിന്റെ മഞ്ഞു കനപ്പിച്ച്‌ എം. ടി... കളിവീട്‌ എന്ന പുസ്തകത്തിന്റെ കവര്‍ പേജ്‌; മൌസ്‌ തെളിക്കുന്ന വഴിയില്‍ ഉള്‍പേജുകളിലൂടെ. ദ്‌ ഗാലറി എന്ന ഓപ്‌ഷനില്‍ എം. ടി. കഥകള്‍ക്കായി ആര്‍ടിസ്റ്റ് നമ്പൂതിരി വരച്ച രേഖാചിത്രങ്ങള്‍.. ഇത്‌ ഇന്ദുലേഖ ഡോട്‌ കോമിന്റെ എം. ടി. ബുക്‌ ഫെസ്റ്റ്‌.

എം. ടി. യുടെ തിരക്കഥകളിലേക്ക്‌ എം. ടി. സിനിമകള്‍ എന്നൊരു ലിങ്ക്. മൌസിന്റെ തുമ്പില്‍ തുറക്കാന്‍ തയാറായി നോവലുകളുടെയും കഥകളുടെയും ഏടുകള്‍... പുസ്തകങ്ങളുടെ മൂന്ന്‌ പേജുകളാണ് കാണാന്‍ കഴിയുക. വായനയുടെ ആനന്ദം ആവേശിച്ച്‌ ഈ പുസ്തകങ്ങളേതെങ്കിലും സ്വന്തമാക്കണമെന്ന്‌ തോന്നിയാലോ? അതിനും ഒരു മൌസ്‌ ക്ലിക്കിന്റെ സമയദൈര്‍ഘ്യത്തില്‍ പരിഹാരം. ബുക്‌ ഷോപ്‌ എന്ന ഓപ്‌ഷനില്‍ പുസ്തകം 48 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ കൈകളിലെത്തിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍. സാഹിത്യവും സിനിമയും കൈകാര്യം ചെയ്യുന്ന മലയാളം പോര്‍ടലായ ഇന്ദുലേഖയില്‍ ഇഷ്ടപുസ്തകങ്ങള്‍ വായനക്കാരന് എത്തിച്ചു കൊടുക്കാനുള്ള സംവിധാനവുമുണ്ട്.

ടുഡേയ്‌സ്‌ സ്‌പെഷ്യല്‍, ബുക്സ് മലയാളം, ബുക്സ്‌ ഇംഗ്ലീഷ് തുടങ്ങി അനവധി വിഭാഗങ്ങള്‍ വേറെയുമുണ്ട്‌. റെയിന്‍ രാഗയില്‍ മഴയുടെ പശ്‌ചാ‍ത്തലമുള്ള രചനകളുടെ ശേഖരം. സിനിമാവിശേഷങ്ങളുമായി സിനിമാസ്‌കോപ്‌, പെയിന്റിങ്‌ ശേഖരവുമായി ആര്‍ട്‌ ഗാലറി.. കേരളത്തിലെ നാടന്‍ വിഭവങ്ങളുടെ മെനുവുമായി കേരളാ കറി...

കേരളത്തിലെ പ്രമുഖ പുസ്തകപ്രസാധകരുമായും വിവിധ പരസ്യ നെറ്റ്‌വര്‍ക്കുകളുമായും ചേര്‍ന്നാണ്‌ ഇന്ദുലേഖ പ്രവര്‍ത്തിക്കുന്നത്‌.
(Metro Manorama, 2006 April 29)
© 2008 indulekha media network | powered by blogger
Like to take Viagra? perhaps you already hear about buy viagra no doctor Buying fake viagra almost everyone loves buy viagra cheap. Research Drug Overdose so what exactly is a erectile dysfunction drug viagra best buy