SPiCE most viewed videos in indulekha
 

Mathrubhumi (2006 November 16)

തിരക്കഥകള്‍ ഇന്റര്‍നെറ്റില്‍

മലയാളത്തിലെ പ്രശസ്തമായ തിരക്കഥകള്‍ ഇന്റര്‍നെറ്റില്‍. ഇന്ദുലേഖ ഡോട് കോമിലാണ് (www.indulekha.com) ഓഫ്‌സ്ക്രീന്‍ എന്നു പേരിട്ടിരിക്കുന്ന ഈ ഓണ്‍ലൈന്‍ പ്രദര്‍ശനം. പെരുവഴിയമ്പലം, കള്ളന്‍ പവിത്രന്‍, നവംബറിന്റെ നഷ്‌ടം, ഒരിടത്തൊരു ഫയല്‍‌വാന്‍, കൂടെവിടെ എന്നിവയടങ്ങിയ പദ്മരാജന്റെ തിരക്കഥകളുമായാണ് ഓഫ്‌സ്ക്രീന്‍ ആരംഭിച്ചത്.

എം ടി വാസുദേവന്‍ നായര്‍, സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍, തുടങ്ങിയവര്‍ മുതാല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് വരെയുള്ളവരുടെ തിരക്കഥകള്‍ പ്രദര്‍ശനത്തിലുണ്ട്. എം ടിയുടെ ദേശീയ അവാര്‍ഡ് നേടിയ നാലു തിരക്കഥകളുടെ സമാഹാ‍രവും പ്രദര്‍ശനത്തിലുണ്ടാവും.

ഒ എന്‍ വി കുറുപ്പ്, ശ്രീകുമാരന്‍ തമ്പി, പി ഭാസ്കരന്‍ തുടങ്ങിയവരുടെ തിരഞ്ഞെടുത്ത ഗാനങ്ങളുടെ സമാഹാരങ്ങളും അടൂര്‍ ഗോപാലകൃഷ്ണന്‍, കമല്‍, മമ്മൂട്ടി തുടങ്ങിയവരുടെ ലേഖനസമാഹാരങ്ങളും തിരക്കഥകള്‍ക്കൊപ്പം പ്രദര്‍ശിപ്പിക്കുന്നു.

മാതൃഭൂമി ബുക്സ് അടക്കമുള്ള കേരളത്തിലീ വിവിധ പ്രസാധകരുടെ സഹകരണത്തോടെയാണ് ഓഫ്‌സ്ക്രീന്‍ ഒരുക്കിയിരിക്കുന്നത്.
(Mathrubhumi, 2006 November 16)
© 2008 indulekha media network | powered by blogger