Deshabhimani (2007 June 19)

എം.ടിയും ഇന്ദുലേഖയും ലിംകാ ബുക്കില്‍
കോട്ടയം: മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരും ഇന്ദുലേഖ ഡോട്കോമും ലിംകാ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സില്‍ സ്‌ഥാനം പിടിച്ചു. കഴിഞ്ഞ വര്‍ഷം ഇന്ദുലേഖയില്‍ നടന്ന എം ടി കൃതികളുടെ ഓണ്‍ലൈന്‍ പ്രദര്‍ശനമാണ് ഇന്ത്യന്‍ ഇന്റര്‍നെറ്റിന്റെ ചരിത്രത്തില്‍ റിക്കാര്‍ഡായി മാറിയത്. ഒരു ഇന്ത്യന്‍ എഴുത്തുകാരന്റെ പുസ്‌തകങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിക്കുന്നത് ആദ്യമായിട്ടായിരുന്നു.
2006 ഏപ്രില്‍ 18ന് ഇന്ദുലേഖയില്‍ ആരംഭിച്ച എം ടി പുസ്‌തകപ്രദര്‍ശനത്തില്‍ അദ്‌ദേഹത്തിന്റെ നാടകമായ ഗോപുരനടയില്‍ അടക്കമുള്ള കൃതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ പുസ്‌തകത്തിന്റെയും ഏതാനും പേജുകള്‍ വായിക്കാനും അവയെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്താനും വെബ്‌സൈറ്റ് സൌകര്യമൊരുക്കി. ലോകമെങ്ങുമുള്ള ആയിരക്കണക്കിനു മലയാളികള്‍ ഇപ്പോഴും ഈ റെക്കോര്‍ഡ് പ്രദര്‍ശനം സന്ദര്‍ശിക്കുന്നു.
സിനിമയിലും സാഹിത്യത്തിലും എം.ടി വാസുദേവന്‍ നായര്‍ സൃഷ്‌ടിച്ച കഥാപാത്രങ്ങളുടെ ചിത്രപ്രദര്‍ശനവും പുസ്‌തകോല്‍സവത്തിനൊപ്പമുണ്ട്. അദ്ദേഹത്തിന്റെ സിനിമകളില്‍ നിന്നുള്ള ദൃശ്യങ്ങളും എം.ടി യുടെ കഥാപാത്രങ്ങള്‍ക്കു വേണ്ടി നമ്പൂതിരി, എ എസ് നായര്‍ തുടങ്ങിയ പ്രമുഖ ചിത്രകാരന്മാര്‍ വരച്ച രേഖാചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നു.
ലിംകാ ബുക്കില്‍ സ്‌ഥാനം പിടിക്കുന്ന ആദ്യത്തെ കേരളീയ വെബ്‌സൈറ്റാണ് ഇന്ദുലേഖ ഡോട്ട് കോം. ഗൂഗിള്‍ അനലിറ്റിക്സിന്റെ കണക്കനുസരിച്ച് 125 രാജ്യങ്ങളില്‍ വായനക്കാരുള്ള ഇന്ദുലേഖ ഡോട്ട് കോമിന് പ്രതിമാസം രണ്ടരലക്ഷത്തോളം പേജ് വ്യൂവുണ്ട്.
(Deshabhimani, 2007 June 19)



>> CHANNEL HOME >> INDULEKHA HOME