SPiCE most viewed videos in indulekha
 

Januvamma Paranja Katha

Collection of Januvamma stories by Madhavikutty
Current Books Thrissur, Thrissur
Pages: 118 Price: INR 65
HOW TO BUY THIS BOOK

“ഇന്നാളൊരീസം മാതൃഭൂമീല് ഉദ്യോഗള്ള ഒരാള് ഇന്നെ മിഠായിത്തെരുവില് കണ്ടപ്പൊ ചോയിയ്‌ക്ക്യ, അല്ലാ ജാന്വോമ ഇപ്പഴും ജീവിച്ചിരിയ്‌ക്കണ്ടാ, ഇങ്ങള് മരിച്ചൂന്നാ ഞങ്ങളൊക്കെ കരുതീത്‌.. ന്ന്‌..
ഞാന്‍ മരിച്ചൂന്ന്‌ ഇങ്ങള് എങ്ങനെയാ കരുതീത്‌ നായരേ, ഞാന്‍ ചോയിച്ചു. ഇന്റെ പതിനാറടിയന്തരത്തിന് ഇങ്ങക്ക്‌ ഇന്റെ മക്കള് കുറി അയച്ചിട്ടുണ്ടാര്‍ന്നോ?
അയാളപ്പോ അങ്ങ്‌ട്ട്‌ ഇല്ല്യണ്ടെയായി.”

ഇതാണ്‌ ജാനുവമ്മ. മാധവിക്കുട്ടിയുടെ ജാനുവമ്മ മലയാളികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ്‌. രസികന്‍ കഥാപത്രം, രസികന്‍ കഥകള്‍. കഥാപാത്രം എന്നു പറയുമ്പോള്‍ കെട്ടിയുണ്ടാക്കിയ സാങ്കല്പികസൃഷ്ടി എന്നു കരുതരുത്‌. ജാനുവമ്മയുടെ കഥയ്ക്കു പിന്നില്‍ - അതോ മുന്നിലോ ‌- യഥാര്‍ഥ മുഖങ്ങളുണ്ട്; ഒന്നല്ല, മൂന്ന്‌! ജാനുവമ്മയുടെ കഥയ്ക്കൊപ്പം ആ ‘ഒറിജിനല്‍’ താരങ്ങളുടെ കഥ, അനുബന്ധമായി എം. എന്‍. കാരശേരി എഴുതിയിരിക്കുന്നു.
Januvamma Paranja Katha
Collection of stories by Madhavikutty
Januvamma Paranja Katha
COPYRIGHTED MATERIAL
RELATED PAGES:
1. Madhavikutty Collection
© 2008 indulekha media network | powered by blogger