Madiyarude Manifesto

Poems by P. N. Gopikrishnan
Current Books Thrissur, Thrissur
Pages: 87 Price: INR 45.00
HOW TO BUY THIS BOOK
പി.എന്‍. ഗോപീകൃഷ്‌ണന്റെ കവിതാസമാഹാരം.
വാതിലുകള്‍
കിടപ്പുമുറിയില്‍ നിന്ന്
ഞാനും സീതയും
ഒപ്പം പുറത്തു കടക്കുന്നു.
ഒരു വാതില്‍ തുറന്ന്
ഞാന്‍ കിഴക്കുപുറത്തെത്തുന്നു.
ആകാശച്ചെരുവില്‍
എന്നെക്കാത്ത്
ഹായ്, ഒരു പുതിയ സൂര്യന്‍.
മറ്റൊരു വാതില്‍ തുറന്ന്
സീത അടുക്കളയിലെത്തുന്നു.
അടുപ്പില്‍
അവളെക്കാത്ത്
വളരെപ്പഴകിയ സൂര്യന്‍.
RELATED PAGES
» Other Poems





0 Comments:
Post a Comment
> CHANNEL HOME >> INDULEKHA HOME