Anuragathinte Dinangal

Novel by Vaikom Muhammad Basheer
DC Books, Kottayam
Pages: 199 Price: INR 75
HOW TO BUY THIS BOOK
സരസ്വതി ദേവിയുമായുള്ള പ്രണയകാലത്ത് ബഷീര്‍ ദിവസേന എഴുതിയ ഡയറിക്കുറിപ്പുകളാണ് ഈ നോവല്‍. കാമുകന്റെ ഡയറി എങ്ങനെ അനുരാഗത്തിന്റെ ദിനങ്ങളായി എന്നതിനെ കുറിച്ച് ബഷീര്‍ പറയുന്നു.
“കാമുകന്റെ ഡയറി അനുരാഗത്തിന്റെ ദിനങ്ങള്‍ എന്ന പേരില്‍ ഡോ എം എം ബഷീറും എം ടി വാസുദേവന്‍ നായരും എന്‍ പി മുഹമ്മദും കൂടി അവരുടെ ക്ലാസിക് ബുക്ക് ട്രസ്റ്റിന്റെ ഒന്നാം പുസ്‌തകമായി പ്രസിദ്ധപ്പെടുത്തി. അനുരാഗത്തിന്റെ ദിനങ്ങള്‍ എന്ന പേരിട്ടത് എം ടിയാണ്. പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് എനിക്കതൊന്ന് വായിച്ചു നോക്കാന്‍ സാധിച്ചില്ല. അതിനുള്ള മാനസിക സന്നദ്ധത ഉണ്ടായിരുന്നില്ല. എന്നെ വായിച്ചു കേള്‍പ്പിച്ചപ്പോള്‍ വാസ്തവം പറഞ്ഞാല്‍ എനിക്ക് ഏകാഗ്രതയോടെ ശ്രദ്‌ധിക്കാനും കഴിഞ്ഞില്ല. ദു:ഖത്തിന്റെ പഴയ മുറിവ് വീണ്ടും പൊളിക്കുന്നതു പോലെ. എന്നെ വായിച്ചു കേള്‍പ്പിച്ചപ്പോള്‍ പേരുകളും വീട്ടുപേരുകളും വെട്ടിക്കളയാന്‍ പറഞ്ഞു. ആളെ അറിയരുതല്ലോ. ”
1983-ലാണ് ക്ലാസിക് ബുക്ക് ട്രസ്റ്റ് ഇതു പുസ്‌തമാക്കിയത്.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Vaikom Muhammad Basheer Collection
» Other Novels





0 Comments:
Post a Comment
> CHANNEL HOME >> INDULEKHA HOME