SPiCE most viewed videos in indulekha
 

Most Loved Films: Jayasurya

Classmates directed by Lal Jose
ഇന്ദുലേഖ ഒരു പുതിയ പരമ്പരയ്ക്ക് തുടക്കമിടുകയാണ്. മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മലയാളസിനിമകള്‍ കണ്ടെത്താനായി നമ്മള്‍ നടത്തുന്ന ഓണ്‍‌ലൈന്‍ സര്‍വേയുടെ തുടര്‍ച്ചയാണിതെന്നു പറയാം. മലയാളികള്‍ക്കു പ്രിയപ്പെട്ട ചലച്ചിത്രപ്രവര്‍ത്തകരും എഴുത്തുകാരും രാഷ്‌ട്രീയനേതാക്കളുമൊക്കെ അവര്‍ക്കു പ്രിയപ്പെട്ട മലയാളസിനിമകള്‍ ഓര്‍ത്തെടുക്കുകയാണ് ഇവിടെ. നടന്‍ ജയസൂര്യയാണ് ആദ്യം; തുടക്കം ചെറുപ്പക്കാരില്‍ നിന്നാവട്ടെ!

1. ക്ലാസ്‌മേറ്റ്സ്: മലയാളത്തിലെ ഏറ്റവും നല്ല 5 സിനിമകളെടുത്താല്‍ അതിലൊന്ന് ക്ലാസ്‌മേറ്റ്സായിരിക്കും. ചില സിനിമകള്‍ കണ്ടുതീരുമ്പോഴെ നമ്മള്‍ തിയേറ്ററില്‍ ഉപേക്ഷിക്കും. ചിലത് മനസില്‍ കൊണ്ടു പോകും. ക്ലാസ്‌മേറ്റ്സ് കണ്ട 95 ശതമാനം പേരും ആ സിനിമ മനസില്‍ കൊണ്ടു പോയിട്ടുണ്ട്.

2. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍: എനിക്ക് ജീവിതം തന്ന സിനിമ. ഊമയാണെങ്കിലും സെന്റിമെന്‍സും റൊമാന്‍സും ഫൈറ്റും ഒക്കെയായി, ഒരു പാട് അഭിനയ സാധ്യതയുള്ള കഥാപാത്രമാണ് അതിലേത്.

3. സ്വപ്‌നക്കൂട്: എനിക്ക് റീബര്‍ത്ത് തന്ന ചിത്രം. അഷ്‌ടമൂര്‍ത്തിയും അതിലെ കോമഡിയും എനിക്ക് പ്രിയപ്പെട്ടതാണ്.

4. ചതിക്കാത്ത ചന്തു: ആദ്യമായി ചെയ്‌ത ടൈറ്റില്‍ റോള്‍. റാഫിമെക്കാര്‍ട്ടിന്റെ കൂടെ വര്‍ക്ക് ചെയ്യാനുള്ള ഭാഗ്യം ചന്തുവിലൂടെ കിട്ടി. അതിന്റെ സി ഡി വാങ്ങി സൂക്ഷിച്ചിട്ടുള്ള കുട്ടികളെ അറിയാം.

5. അറബിക്കഥ: മലയാളത്തിലെ 10 ക്ലാസിക് സിനിമകളിലൊന്നില്‍ അറബിക്കഥ തീര്‍ച്ചയായും ഉള്‍പ്പെടും. അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്.

6. കങ്കാരു: ഒരുപാട് അഭിനയസാധ്യതയുള്ള പക്കാ വില്ലന്‍. എക്‌സന്‍‌ട്രിക് ക്യാരക്‍ടറാണ് മോനിച്ചന്‍. അഭിനയത്തിന്റെ കാര്യത്തില്‍ ഒരുപാട് അംഗീകാരം കിട്ടിയ കഥാപാത്രമാണത്.

7. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍: എന്റെ മനസിലേക്ക് പ്രണയത്തിന്റെ കുറെ വിഷ്വലുകള്‍ തന്ന സിനിമ. ഒരിക്കല്‍ എന്റെ ഫ്രണ്ട് ഒരു ബൈബിള്‍ സമ്മാനം തന്നു. ഞാനും സരിതയും പ്രണയത്തിലായിരുന്ന സമയത്ത്, ഞങ്ങളുടെ റിലേഷന്‍ എന്താകും എന്ന ആശങ്കയുള്ള സമയത്ത് , ഞങ്ങളെക്കുറിച്ച് ദൈവത്തിന്റെ തീരുമാനം എന്താണ് എന്നറിയാന്‍ ഞങ്ങള്‍ ബൈബിള്‍ തുറന്നു നോക്കി. മുന്തിരിത്തോപ്പുകളില്‍ സോളമന്‍ പറയുന്ന ഉത്തമഗീതങ്ങളിലെ അതേ ഭാഗമാണ് ഞങ്ങള്‍ക്ക് കിട്ടിയത്.

8. സര്‍വകലാശാല: മരണമില്ലാത്ത സിനിമയാണിത്. മികച്ച കാമ്പസ് ചിത്രങ്ങളിലൊന്നുമാണ്. എത്ര വര്‍ഷം കഴിഞ്ഞ് കണ്ടാലും ബോറടിക്കില്ല. കാരണം, അതിലെ സബ്‌ജക്‌റ്റിനു പുതുമയുണ്ട്. കാമ്പസിനെ സ്‌നേഹിക്കുന്ന ലാലേട്ടന്‍, അതുപോലൊരു കഥാപാത്രം ചെയ്യാന്‍ കഴിയുന്നത് ഭാഗ്യമാണ്.

9. സുഖമോ ദേവി: ചിന്തിപ്പിക്കുന്ന സിനിമയാണിത്. ക്രിസ്‌ത്യന്‍ കള്‍ച്ചറിനോടിഷ്‌ടം തോന്നി. പെണ്‍കുട്ടികള്‍ക്ക് റഫായ പുരുഷന്മാരെ ഇഷ്‌ടപ്പെടുമെന്ന് മനസിലാക്കിത്തന്ന സിനിമ. അതിലെ സണ്ണിയെപ്പോലെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നെങ്കില്‍ എന്നും തോന്നിയിട്ടുണ്ട്.
Pushpa M. / TEAM INDULEKHA

RELATED PAGES
» Survey: Most Loved Malayalam Films
» Jayasurya Collection
» Movie Index
© 2008 indulekha media network | powered by blogger