SPiCE most viewed videos in indulekha
 

Detective

RATING: 3/10
movie, detective directed by jithu joseph starring suresh gopi
Detective, is a suspense thriller scripted and directed by debutant Jithu Joseph. Suresh Gopi does two roles. Others in the cast inclde Sindhu Menon, Jagathy Sreekumar, Sai Kumar, Babu Namboodiri, Devan, Baiju, Cochin Haneefa, Madhu Warrier and Prem Prakash. Music is by SP Venkitesh. Anandakuttan cranks the camera.

WHAT'S IT
ഇടക്കാല തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയുടെ സ്ഥാനാര്‍ഥിയായ മോഹന്റെ ഭാര്യ ആത്മഹത്യ ചെയ്യുന്നു. മരണത്തിന് ഉത്തരവാദി മോഹനാണെന്നു സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പും കിട്ടുന്നു. വിവാദമായ ഈ കേസ് അന്വേഷിക്കാന്‍ ശ്യാം എന്ന സമര്‍ഥനായ പൊലീസ് ഓഫീസര്‍ എത്തുന്നു. ശ്യാമിന്റെ അച്‌ഛന്റെ ജാരസന്തതിയായിരുന്നു മോഹന്‍. അതില്‍ ശ്യാമിന് മോഹനോടു ശത്രുതയും ഉണ്ടായിരുന്നു. എന്നിട്ടും കേസിന്റെ അന്വേഷണത്തില്‍ കൃത്രിമം കാട്ടാതെ ശ്യാം സമര്‍ഥമായി കേസ് തെളിയിക്കുന്നു.

PLUSES
വളരെയധികം സാധ്യതകളും സസ്പെന്‍സും ഉള്ള കഥ തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ മേന്മ. സുരേഷ് ഗോപിയെ അര്‍ധസഹോദരന്മാരായി ഇരട്ടവേഷത്തില്‍ അവതരിപ്പിച്ചതും നന്നായി. ബുദ്‌ധിമാനായ പൊലീസ് ഓഫീസറായുള്ള സുരേഷ് ഗോപിയുടെ രൂപവും ഭാവവും മിതത്വവും ആരാധകരെ തൃപ്തിപ്പെടുത്തും.

MINUSES
കണ്ടു മടുത്ത രീതിയില്‍ നായകനെ അവതരിപ്പിക്കുന്നതും മറ്റും ഒഴിവാക്കാമായിരുന്നു. ‘ചിന്താമണി കൊലക്കേസി’ല്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് സൃഷ്ടിച്ച സംഘട്ടനരംഗവും മടുപ്പിക്കുന്നതാണ്. രണ്ടാം പകുതിയില്‍ ബോറടിപ്പിക്കുന്ന ഒട്ടേറെ രംഗങ്ങളുണ്ട്. അല്ലറ ചില്ലര യുക്തിരാഹിത്യങ്ങളും കാണാം. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നതിലും സംവിധാനത്തിലും പരിചയക്കുറവ് വ്യക്തം.

VERDICT
പുതിയ ഡിറ്റക്‍റ്റീവ് സിനിമ കണ്ടേ തീരൂ എന്നാണെങ്കില്‍ ഈ സിനിമ കാണാം. അല്ലെങ്കില്‍ കണ്ണടച്ചേക്കുക.
SUMA KURUP/REVIEW TEAM
movie, detective directed by jithu joseph starring suresh gopi
Suresh Gopi alongwith Madhu Warrier and others

movie, detective directed by jithu joseph starring suresh gopi
Sai Kumar in 'Detective'

RELATED PAGES
» Suresh Gopi Collection
» Other Reviews
» Actors Gallery
» Actress Gallery

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger