SPiCE most viewed videos in indulekha
 

Kamal and Karutha Pakshikal

Kamal and Mammootty on the location of karutha pakshikal  directed by kamal
കറുത്ത പക്ഷികളുടെ പിറവിയേക്കുറിച്ച് സംവിധായകന്‍ കമല്‍ സംസാരിക്കുന്നു. ടി എസ് പ്രതീഷ് ചിത്രഭൂമിക്കു വേണ്ടി തയാറാക്കിയത്.

നമുക്കു ചുറ്റുമുള്ള ജീവിതങ്ങളിലേക്ക് കടന്നു ചെല്ലാനുള്ള കാരണം?
മമ്മൂക്കയുടെ മനസില്‍, തമിഴ്‌നാട്ടില്‍ നിന്ന്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളത്തിലെത്തിയ ഒരു കഥാപാത്രമുണ്ടായിരുന്നു. ആ കഥാപാത്രത്തിനൊപ്പം നമ്മള്‍ അടുത്തറിഞ്ഞ കുറേ കഥാപാത്രങ്ങളും കൂടി ചേര്‍ന്നപ്പോഴാണ് കറുത്ത പക്ഷികള്‍ പിറന്നത്. സര്‍ക്കാരിന്റെ രേഖകളിലൊന്നും സ്ഥാനമില്ലാത്ത ഇത്തരം ആള്‍ക്കാരേക്കുറിച്ച് ആരും ചിന്തിക്കാറില്ല. സമൂഹത്തില്‍ നിന്നു മാറ്റി നിരത്തപ്പെട്ട അവരുടെ അവസ്ഥ എന്നില്‍ ഒരുപാട് വേദനയുണ്ടാക്കാറുണ്ട്. സിനിമയുലൂടെ ഇത്തരം കാര്യങ്ങള്‍ പറയണമെന്നും കുറേ നാളായി ആഗ്രഹിക്കുന്നതാണ്.

മുരുകനേക്കുറിച്ച്...
കറുത്ത പക്ഷികളുടെ രചന പുരോഗമിക്കുന്ന സമയത്ത് മിക്ക ദിവസങ്ങളിലും മമ്മൂക്ക വിളിക്കും. മുരുകന്‍ എന്ന കഥാപാത്രത്തിലേക്ക് മമ്മൂട്ടിയുടെ യാതൊരു വിധ മാനറിസങ്ങളും വരരുത്. മുരുകനിലേക്ക് മുരുകനേ വരാവൂ, മമ്മൂട്ടി വരരുതെന്നൊക്കെ അപ്പോഴൊക്കെ പറയും. അതുകൊണ്ട് വളരെ ശ്രദ്ധിച്ചാണ് ആ കഥാപാത്രത്തെ ദൃശ്യവല്‍ക്കരിച്ചത്. മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടില്ല ന്നു തോന്നുംവിധത്തിലാണ് ചിത്രീകരിക്കാന്‍ ശ്രമിച്ചത്.

പൂങ്കുടി എന്ന കഥാപാത്രത്തിലൂടെ പദ്മപ്രിയയുടെ ഇമേജ് ബ്രേക്കിങ്ങും സാധ്യമായില്ലേ?
ചേരിയില്‍ അപരിഷ്‌കൃതമായി ജീവിക്കുന്ന ഒരു കഥാപാത്രത്തെ ബാംഗ്ലൂര്‍ പോലെയുള്ള സിറ്റിയില്‍ ജീവിച്ച പദ്മപ്രിയയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുമോയെന്ന് സംശയമുണ്ടായിരുന്നു. പക്ഷേ, കഥ കേട്ടതോടെ അവര്‍ ആ കഥാപാത്രത്തെ പൂര്‍ണമായി ഉള്‍ക്കൊണ്ടു. ചുറ്റുപാടുകളെ നന്നായി നിരീക്ഷിക്കുന്ന ആര്‍ട്ടിസ്‌റ്റാണ് പദ്മപ്രിയ. കഥാപാത്രമായതോടെ ലൊക്കേഷനില്‍ പലപ്പോഴും അവര്‍ക്ക് പൂങ്കുടിയുടെ ബോഡി ലാംഗ്വേജായിരുന്നു. ചില സമയങ്ങളില്‍ ഉടുത്തിരുന്ന സാരി പോലും ശ്രദ്ധിക്കുമായിരുന്നില്ല. പലപ്പോഴും അതൊക്കെ ഞങ്ങള്‍ ഓര്‍മപ്പെടുത്തേണ്ടിയിരുന്നു.

READ MORE in chithrabhumi film magazine dated 2006 December 3. interview with movie director Kamal on his film Karutha Pakshikal

കെ പി ഉദയഭാനു ഓര്‍ക്കുന്നു...
ബാല്യം ചെലവഴിച്ച സിംഗപ്പൂരില്‍ പിന്നീടൊരിക്കല്‍ ഞാന്‍ പോയി. ഏഷ്യന്‍ ബ്രോഡ്‌കാസ്റ്റിങ് കോര്‍പറേഷന്‍ മീറ്റിങ്ങിനായിരുന്നു അത്. താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് കാപ്പികുടി കഴിഞ്ഞ് ഞാനിറങ്ങി നടന്നു. ഓര്‍മകള്‍ ഒര്‍ പഴയ പാട്ടു പോലെ ഉണരുകയായിരുന്നു. സെന്‍ മോണ റോഡിലെ നമ്പര്‍ 10 ഷിന്‍‌റ്റാറോഡില്‍ ഞാന്‍ പിച്ച വച്ച് നടന്ന വീട്. എന്റെ അമ്മ അവിടെയാണ് മരിച്ചത്. ഞാനവിടെ കുറേ നേരം നിന്നു. എന്റെ നില്‍പ്പു കണ്ടാവും, അവിടെ നിന്നൊരി സ്ത്രീ ഇറങ്ങി വന്നു. എന്താണെന്ന് ചോദിച്ചു. കാര്യം പറഞ്ഞപ്പോള്‍ അവരെന്നെ വീടിനകത്തേക്ക് കൊണ്ടുപോയി. എല്ലാം പഴയതു പോലെ തന്നെ!

RELATED PAGES
» Other Interviews
» Karutha Pakshikal Reader Review
» Ormachithram Memoirs by Kamal
» Mammootty Gallery

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger