SPiCE most viewed videos in indulekha
 

KS Chithra Speaks

k s chithra, the famous playback singerമലയാളികളുടെ പ്രിയപ്പെട്ട പാട്ടുകാരിയാണ് ചിത്ര. ആറു തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ ചിത്ര ചലച്ചിത്രപിന്നണി ഗാനരംഗത്ത്‌ 25 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. പി. കെ. രാധ ചിത്രയുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്...

ഇതുവരെ പാടിയവയില്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഗാനങ്ങള്‍ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍?
വളരെ ബുദ്ധിമുട്ടാവും. പാടിയ പാട്ടുകളത്രയും പ്രിയപ്പെട്ടതാണ്. എന്നാല്‍, ചില പ്രത്യേക കാരണങ്ങള്‍ കൊണ്ട്‌ എന്നെന്നും ഓര്‍ക്കുന്ന ചില പാട്ടുകളുണ്ട്‌. ആദ്യമായി പറഞ്ഞാല്‍ ‘കാര്‍മുകില്‍ വര്‍ണന്റെ ചുണ്ടില്‍’ എന്ന ഗാനം. ഞാന്‍ ഹൃദയമുരുകി പാടിയ പാട്ടായിരുന്നു അത്. പിന്നെ, മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി, പാടറിയേ പഠിപ്പറിയേ (സിന്ധുഭൈരവി), രാജഹംസമേ, പാതിരാമഴയേതോ, ഒവ്വൊരു പൂക്കളമേ (ഓട്ടോഗ്രാഫ്), കളഭം തരാം...

സംഗീതരംഗത്തെ ചതിക്കുഴികളേപ്പറ്റി? ചിത്രയ്ക്ക്‌ അങ്ങനെയെന്തെങ്കിലും അനുഭവം?
ഒരിക്കല്‍ എന്റെ അഞ്ചു പാട്ടുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ഓണക്കാസറ്റ്‌ ഇറക്കണമെന്നു പറഞ്ഞ് ഒരു കാസറ്റ് കമ്പനി ഞങ്ങളെ സമീപിച്ചു. അങ്ങനെയാകുമ്പോ ആര്‍ടിസ്റ്റിന്റെ വാല്യു ഉണ്ടാകുമല്ലോ എന്നു കരുതി ഞാനും സമ്മതിച്ചു. പക്ഷേ, അവര്‍ ആ അഞ്ചു പാട്ടുകളും അഞ്ചു വര്‍ഷമായിട്ടാണിറക്കിയതു്. തുടര്‍ന്ന് അഞ്ചു വര്‍ഷത്തിന് എനിക്കു ഓണത്തിനു പാടാന്‍ പറ്റിയില്ല. ഇത്തരത്തിലുള്ള ചൂഷണങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി കാസറ്റ് കമ്പനി തുടങ്ങുകയായിരുന്നു. അങ്ങനെയാകുമ്പോള്‍ എനിക്കെന്റെ ഇഷ്ടത്തിന് പാടി കാസറ്റിറക്കാം.

ഇഷ്ടമല്ലാത്ത കാര്യം?
നമ്മുടെ മുമ്പിലൊന്നും പിറകിലൊന്നും കാണിക്കുന്ന സ്വഭാവം ഇഷ്ടമല്ല. പിന്നെ വൃത്തി. വൃത്തിഭ്രാന്ത് ഇത്തിരി കൂടുതലാണെനിക്ക്‌. അടുക്കും ചിട്ടയും ഇല്ലെങ്കില്‍ ദേഷ്യം വരും.

chithrabhumi film magazine dated 2006 october 1
RELATED PAGES
1. KS Chithra Collection
2. Music Zone
3. Beyond The Screen

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger