Lakshmi Sharma speaks

ലക്ഷ്മി- കാഴ്‌ചയില്‍ ഏറെ മലയാളിത്തമുള്ള സുന്ദരി. ബ്ലെസിയുടെ ‘പളുങ്കി’ല്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാനെത്തിയതാണ് ഈ ഹൈദരാബാദുകാരി. ചിത്രഭൂമിയുടെ ബൈജു പി. സെന്നുമായി ലക്ഷ്മി സിനിമാ വിശേഷങ്ങള്‍ പങ്കു വച്ചപ്പോള്‍.
“ഭാഗ്യവതിയാണ് ഞാന്‍. കാരണം ഞാന്‍ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറിനൊപ്പം അഭിനയിക്കുകയാണ്. ഒരു മലയാളചിത്രത്തില്‍ അഭിനയിക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു. ആ സ്വപ്നത്തില്‍ മമ്മൂട്ടിയുടെ നായിക എന്നതൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല. എന്റെ കുട്ടിക്കാലം മുതല്‍ ഞാന്‍ വെള്ളിത്തിരയില്‍ കണ്ട് ആരാധിച്ചിരുന്നതാണ് മമ്മൂട്ടി എന്ന താരത്തെ. ഇന്നു ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയായി അഭിനയിക്കുന്നു. എനിക്കു വിശ്വസിക്കാന്‍ കഴിയുന്നില്ല.” ലക്ഷ്മി പറയുന്നു.
സെറ്റിലെ ആദ്യാനുഭവങ്ങള്‍?
ബ്ലെസി സാര്‍ very comfortable ഡയറക്ടര്‍. കഥാപാത്രത്തിന്റെ ഓരോ ഭാവവും അദ്ദേഹം കാണിച്ചു തന്നിരുന്നു. ഈ ചിത്രത്തിന്റെ ക്ലൈമാക്സ് ഡയറക്ടര്‍ പറഞ്ഞപ്പോള്‍ എന്റെ കണ്ണു നിറഞ്ഞു പോയി. എനിക്കു തോന്നുന്നു, എല്ലാ മലയാള ചിത്രങ്ങളും ജീവിതത്തിന്റെ വളരെ അടുത്തു നില്‍ക്കുകയാണെന്ന്. സെറ്റിലെ അന്തരീക്ഷവും അങ്ങനെ തന്നെയാണ്. എല്ലാവരും സ്നേഹം നിറഞ്ഞവര്‍. ഈ സെറ്റില്‍ നില്‍ക്കുമ്പോള്‍ എന്റെ സ്വന്തം വീട് വളരെ അകലെയാണെന്നു പോലും തോന്നുന്നില്ല.
ആദ്യമായിട്ടാണോ കേരളത്തിലെത്തുന്നത്?
അല്ല, ഇതു രണ്ടാം തവണയാണ്. എന്റെ അമ്മയുടെ കുടുംബം ഉഡുപ്പി ബ്രഹ്മണരാണ്. അഞ്ചു വര്‍ഷം മുന്‍പ് ഞാനും കുടുംബവും ഗുരുവായൂരില്‍ വന്നിരുന്നു. രണ്ടുമൂന്നു ദിവസം ഗുരുവായൂരും പരിസരവും ചുറ്റിക്കറങ്ങിയിട്ടുണ്ട്.
പളുങ്കിലെ അമ്മവേഷം എങ്ങനെ ഉള്‍ക്കൊള്ളുന്നു?
ബ്ലെസി സാറിന്റെ കഥ കേട്ട് കഥാപാത്രത്തെക്കുറിച്ച് നന്നായി മനസിലാക്കാന്‍ പറ്റി. പിന്നെ, ഈ സാരിവേഷം. എന്നെ സംബന്ധിച്ചിടത്തോളം അതാണ് ഏറെ വിഷമം. ഞാന്‍ ഏറ്റവും കുറച്ച് അണിഞ്ഞ വേഷമാണ് സാരി. ഒന്നര മണിക്കൂര്‍ വേണം ഇതൊന്ന് ചുറ്റാന്‍!
ലക്ഷ്മി എങ്ങനെ ലക്ഷ്മി ശര്‍മയായി?
മലയാളത്തില്‍ അറിയപ്പെടുന്ന നിരവധി ലക്ഷ്‌മിമാര്‍ ഉണ്ട്. ആ കൂട്ടത്തില്‍ ഈ ലക്ഷ്‌മിയും അലിയാതിരിക്കാന്‍ എന്റെ മുത്തച്ഛന്‍ ശ്രീനിവാസശര്‍മയുടെ പേരിലെ ശര്‍മ എന്റെ പേരിലും ചേര്‍ക്കുകയായിരുന്നു.
പഠനം?
നാഗാര്‍ജുന യൂണിവേഴ്സിറ്റിയില്‍ നിന്ന് എം. കോം. പൂര്‍ത്തിയായി. ഇപ്പോള്‍ ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ പഴ്സണല്‍ മാനേജ്‌മെന്റ് പഠിക്കുന്നു.
നൃത്തത്തില്‍ അമ്മായാണ് എന്റെ ഗുരു. അമ്മ ഹരിപ്രിയദേവി നാട്ടില്‍ ഡാന്‍സ് സ്കൂള്‍ നടത്തുന്നുണ്ട്. അച്ഛന്‍ പൂര്‍ണചന്ദ്രറാവു റിട്ടയേഡ് പോസ്റ്റല്‍ പി. ആര്‍. ഒ. ആണ്.

സുരേഷ് ഗോപി പറയുന്നു...
“മലയാളസിനിമയില്‍ ഫാന്‍സ് സംഘടനകള്‍ രൂപീകരിക്കാത്ത നടനായിരുന്നു ഞാന്‍. പക്ഷേ, ഫാന്‍വാറിന് ഇരയായ മലയാളത്തിലെ അപൂര്‍വം താരങ്ങളില്‍ ഒരാളാണു ഞാന്‍. ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്ന താരങ്ങള്‍ അവരുടെ ചിത്രം റിലീസ് ചെയ്യുമ്പോള്‍ അഞ്ചു ലക്ഷത്തോളം രൂപ ചിത്രം വിജയിപ്പിക്കാനുള്ള ‘കലാപരിപാടികള്‍ക്ക്’ ചെലവഴിക്കുന്നു എന്നതാണ് ഇന്‍ഡസ്ട്രിയില്‍ നിന്നു കിട്ടിയ വിവരം.
അടുത്തിടെ ഒരു താരത്തിന്റെ ചിത്രം തിരുവനന്തപുരത്ത് റിലീസ് ചെയ്തപ്പോള്‍ അനാവശ്യസീനില്‍ പോലും കൂവലുയര്‍ന്നു. ഒരു താരത്തിന്റെ ഫാന്‍സുകാരാണ് ഇതിന്റെ പിന്നിലെന്ന് അറിഞ്ഞ നടന്‍ കാശിന് ‘കിട്ടാവുന്ന ഫാന്‍സുകാരെ’ അടുത്ത ഷോയ്ക്ക് തിയറ്ററില്‍ നിയമിച്ചു. കൂവുന്നവരെ പിടിച്ച് ‘തലോടുകയായിരുന്നു ലക്ഷ്യം. അടുത്ത ഷോയ്ക്ക് കൂവാനെത്തിയവര്‍ എതിര്‍പക്ഷക്കാരെ തിരിച്ചറിഞ്ഞ് മിണ്ടാതിരുന്നത്രേ!’”
RELATED PAGES
» Beyond The Screen
» Palunk
» Lakshmi Sharma Collection




0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME