Lal Jose and Classmates

വിജയത്തിന്റെ രഹസ്യം
-ലാല്‍ ജോസ്
ഒരു സിനിമ തുടങ്ങുമ്പോഴേ അറിയാം ലക്ഷണം. ജയിക്കാനുള്ള സിനിമയാണെങ്കില്‍, നമ്മള്‍ തെറ്റായ വഴിയില്‍ പോയാലും ആരെങ്കിലും വരും തിരുത്താന്‍. മീശമാധവന്റെ ആദ്യം ഉറപ്പിച്ച കഥയില്‍ എസ്. ഐ. ഈപ്പന്‍ പാപ്പച്ചിയുടെ ഒരു പെങ്ങള്‍ കഥാപാത്രം ഉണ്ടായിരുന്നു. ആ കുട്ടിയും മാധവനുമായി ഒരു റിലേഷന്‍ഷിപ്പ് ഒക്കെ ഉദ്ദേശിച്ചിരുന്നു. ആ ബന്ധത്തിന്റെ പേരിലായിരുന്നു മാധവന് ഒരു ദിവസം നാട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുന്നത്.
കഥ കേട്ടപ്പോള്‍ ദിലീപ് ചോദിച്ചു: “അല്ല സുഹൃത്തുക്കളേ, ഈ ‘പെണ്‍’ ഇല്ലെങ്കിലും കഥയ്ക്ക് ഒരു കുഴപ്പവുമില്ലല്ലോ. പിന്നെന്തിനാ?” രഞ്ജന്‍ പ്രമോദ് തന്നെ പിന്നെ കഥ മാറ്റുകയായിരുന്നു. ദിലീപ് വലിയ സ്ക്രിപ്‌റ്റ് റൈറ്ററൊന്നും ആയിട്ടല്ല അങ്ങനെ സംഭവിച്ചത്. മീശമാധവന് ഹിറ്റാകാനുള്ള വിധി ഉണ്ടായിരുന്നു!
ക്ലാസ്‌മേറ്റ്‌സിലും ഉണ്ടായി ഒരു അനുഭവം. കഥയില്‍ ഒരു കഥാപാത്രം പോലെ കടന്നു വരുന്ന ജനറേറ്റര്‍ റൂം ആയിരുന്നു പ്രശ്നം. 1991-ല്‍ കേരളത്തിലെ ഒരു കോളജ് ഹോസ്റ്റലില്‍ ജനറേറ്റര്‍ റൂം കാണുമോ എന്നൊരു പ്രശ്നം. എങ്കില്‍ പിന്നെ ബാംഗ്ലൂരിലെ ഒരു പോഷ് കോളജിലേക്ക് ക്ലാസ്‌മേറ്റ്‌സിനെ കൊണ്ടുപോകാമെന്നു വച്ചു. പക്ഷേ, മനസ്സില്‍ എന്തോ ഒരു ഉടക്ക്.
നിര്‍മാതാവ് ലാല്‍ കഥ കേട്ടിട്ട് ഒരു തിരുത്ത് നിര്‍ദേശിച്ചു: “ലോജിക്കിന്റെ പ്രശ്നമൊന്നുമില്ല, നമുക്ക് കേരളത്തിലെ ഒരു കാമ്പസ് പോരേ?” അങ്ങനെയാണ് കോട്ടയം സി. എം. എസ്. കോളജില്‍ ഷൂട്ട് ചെയ്തത്. അല്ലെങ്കില്‍, ഒരു പക്ഷേ, ക്ലാസ്‌മേറ്റ്‌സിന്റെ ഗതി മറ്റൊന്നാകുമായിരുന്നു. ക്ലാസ്‌മേറ്റ്‌സില്‍ ‘ജനറേറ്റര്‍ റൂം ലോജിക്’ ഉറപ്പിക്കാന്‍ വേണ്ടി ജഗതി ഒരു ഡയലോഗ് പറയുന്നുണ്ട്: ‘ജര്‍മന്‍കാര്‍ വന്നപ്പോള്‍ കൊണ്ടുവന്ന ജനറേറ്ററാ’ എന്ന്.

മറുമൊഴിയില്‍ നിന്ന്...
കുട്ടിക്കാലത്തു തന്നെ ഞാന്‍ അറിയപ്പെടുന്ന ഒരു മണ്ടനായിരുന്നു.
-അടൂര്‍ ഗോപാലകൃഷ്ണന്‍
ചൊട്ടയിലെ ശീലം...ടേസ്റ്റും കാസ്റ്റുമാണ് സിനിമയിലെ പ്രധാന സംഗതി. പ്രേക്ഷകന്റെ ടേസ്റ്റ് ഏറ്റവും പ്രധാനം. ടേസ്റ്റും കാസ്റ്റും പ്രധാനമായാല്‍ മാത്രം പോരാ, പടം ഫാസ്റ്റായിരിക്കുകയും വേണം.
- ദിലീപ്
എന്നിട്ടും വേസ്റ്റ് ആയാല്‍ എന്തു ചെയ്യണം!RELATED PAGES
» Classmates Special Page
» Beyond The Screen




0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME