SPiCE most viewed videos in indulekha
 

Meera Jasmine Speaks

Meera Jasmine, movie actress speaks on her current projects
ചിത്രഭൂമിക്കു വേണ്ടി ബൈജു പി. സെന്‍ മീര ജാസ്‌മിനുമായി സംസാരിച്ചപ്പോള്‍:

രസതന്ത്രത്തിനു ശേഷം മീരയുടെ വിശേഷങ്ങള്‍...
രസതന്ത്രത്തിനു ശേഷം ലെനിന്‍ സാറിന്റെ രാത്രിമഴ ഫിനിഷ് ചെയ്‌തു. അതിനു ശേഷം തെലുങ്കിലേക്കാണ് കടന്നത്. അവിടെ ബാലകൃഷ്‌ണയുടെ മഹാരഥി എന്ന ചിത്രത്തില്‍ അഭിനയിച്ചു. അതു കഴിഞ്ഞപ്പോള്‍ കന്നടചിത്രത്തിലേക്കാണ് കടന്നത്. പുനീത് രാജ്‌കുമാറിന്റെ ‘അരസു’ എന്ന ചിത്രം തീര്‍ത്തു.

ഈ തിരക്കിനിടയില്‍ നാട്ടില്‍ വരാറില്ലേ?
ഷൂട്ടിംഗ് തിരക്കു കാരണം ഹൈദരാബാദിലും മുംബൈയിലും മറ്റും കുടുങ്ങിപ്പോകും. കഴിഞ്ഞ ക്രിസ്‌മസിന് നാട്ടിലെത്തണമെന്ന് കരുതിയതായിരുന്നു. നടന്നില്ല. കഴിഞ്ഞ ന്യൂഇയര്‍ മുംബൈയില്‍ വച്ചായിരുന്നു. തിരക്കിനിടയില്‍ ചില ആഘോഷങ്ങള്‍... അതിനും രസമുണ്ട്.

കന്നട, തെലുങ്ക് പോലെ തന്നെ തമിഴിലും മീര തിരക്കിലാണെന്നു കേട്ടു?
തമിഴില്‍ രണ്ടു ചിത്രങ്ങളില്‍ തുടര്‍ച്ചയായി അഭിനയിച്ചു. എസ്. ജെ. സൂര്യയുടെ കൂടെ തിരുമകനും ധനുഷിന്റെ കൂടെ പരട്ടെ ആന്റ് അളവുസുന്ദരവും.

ധനുഷിന്റെ ചിത്രത്തിന്റെ ടൈറ്റില്‍ ഏറെ രസകരമാണല്ലോ? പരട്ടെ ആന്റ് അളവുസുന്ദരം....
ശരിയാണ്. അതിനൊരു കഥയുണ്ട്. രജനികാന്തിന്റെ പഴയ രണ്ട് ഹിറ്റ് കഥാപാത്രങ്ങളാണ് പരട്ടെയും അളവുസുന്ദരവും. ധനുഷ് ഇപ്പോള്‍ രജനിസാറിന്റെ മരുമകനാണല്ലോ. ആ കഥാപാത്രങ്ങളെ പുതിയ ചിത്രത്തില്‍ അവതരിപ്പിക്കാന്‍ ധനുഷിന് പെര്‍മിഷന്‍ കിട്ടിയിരിക്കുകയാണ്. എല്ലാതരത്തിലും രസകരമായ ചിത്രമായിരിക്കും ഇത്.

അന്യഭാഷാതിരക്കിനിടയില്‍ മലയാളത്തിലെ ഏതെങ്കിലും ചിത്രങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ടോ?
മലയാളം ഞാന്‍ ഉപേക്ഷിച്ചിട്ടൊന്നുമില്ല. മാര്‍ച്ചില്‍ ശ്യാമപ്രസാദിന്റെ മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

മീര ചില ചിത്രങ്ങളിലേക്കുള്ള ഓഫര്‍ നിരസിച്ചെന്ന് കേട്ടിരുന്നു?
സത്യം പറഞ്ഞാല്‍ നല്ല കഥാപാത്രങ്ങളൊന്നും ഇവിടെ നിന്നു കിട്ടുന്നില്ല. നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ തീര്‍ച്ചയായും ഞാന്‍ തുടര്‍ച്ചയായി മലയാളത്തില്‍ അഭിനയിച്ചേനേ. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഏതു ചിത്രത്തിലാണ് മികച്ച നായിക കഥാപാത്രം ഉണ്ടായിരുന്നത്. എനിക്ക് ഒന്നും മിസ് ചെയ്‌തതായി തോന്നിയിട്ടില്ല. എല്ലാം വെറും പേരിനു മാത്രമുള്ള നായികമാര്‍ മാത്രം.

ലോഹിതദാസിന്റെ ചെമ്പട്ട് മീര ഉപേക്ഷിച്ചതാണോ?
ഹേയ്. ഞാനൊന്നും ഉപേക്ഷിച്ചിട്ടില്ല. ലോഹിതദാസ് വിളിച്ചാല്‍ ഞാന്‍ എവിടെയാണെങ്കിലും അഭിനയിക്കാനെത്തും. അദ്ദേഹത്തെ എനിക്ക് നിരസിക്കാന്‍ കഴിയുമോ?

ഒരു സ്‌ഥലത്തും ഉറച്ചു നില്ക്കാതെ ....തമിഴ്, തെലുങ്ക്, കന്നട, മലയാളം ഇങ്ങനെ മാറിമാറി പറക്കുകയാണല്ലേ?
ഞാന്‍ ഒരിടത്തു നിന്ന് വാരിവലിച്ച് പടം ചെയ്യാറില്ല. അതുകൊണ്ട് നല്ല കഥാപാത്രങ്ങള്‍ കിട്ടുന്നു. നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനാല്‍ എല്ലായിടത്തും എനിക്ക് പ്രേക്ഷകരുണ്ട്. ഒരു ഭാഷയില്‍ മാത്രം നില്‍ക്കേണ്ട താരമായിരുന്നെങ്കില്‍ എനിക്ക് ഗ്ലാമറും ആക്ഷനും വരെ ചെയ്യേണ്ടി വരുമായിരുന്നു.

ധനുഷ്, എസ്. ജെ. സൂര്യ തുടങ്ങിയ സൂപ്പര്‍ ഹീറോമാരുടെ ചിത്രങ്ങളില്‍ നായികമാര്‍ക്കും പ്രാധാന്യം കാണുമോ?

ഉണ്ടാകില്ലായിരിക്കാം. പക്ഷേ, എനിക്കു കിട്ടിയ ചിത്രത്തില്‍ പ്രാധാന്യമുണ്ട്. വളരെ ക്യൂട്ടായ കഥാപാത്രങ്ങള്‍. ചിത്രം കണ്ടിറങ്ങുന്നവര്‍ നായകനെ പോലെ നായികയേയും ഓര്‍ക്കും. അവ രണ്ടും ഈ മാസം തിയേറ്ററിലെത്തും. എന്റെ സെലക്ഷനെക്കുറിച്ച് നിങ്ങള്‍ക്ക് അപ്പോളറിയാം.

അടുത്തയിടെ ഒരു മലയാളം മാഗസിനില്‍ മീരയുടെ പ്രണയത്തെ കുറിച്ച് വാര്‍ത്ത കണ്ടു...
ചുമ്മാ. അത് സ്‌ഥിരം പരിപാടിയാണ്. തമിഴ് സിനിമാ മാസികകളില്‍ എന്തെങ്കിലും ഗോസിപ്പ് കാണും. അത് അതേ പടി ഇവിടെ അടിച്ചു മാറ്റും. ‘മീരാ ജാസ്‌മിന്‍ കാതലിക്കറാ’ എന്നൊക്കെയായിരിക്കും പരസ്യം. പക്ഷേ, മാറ്ററില്‍ അത് സിനിമാസീനിനോട് ബന്ധപ്പെട്ട വാര്‍‌ത്തയാണെന്ന് മനസിലാകും. ഞാന്‍ ആരോടും എന്റെ പ്രണയത്തെ കുറിച്ച് മനസു തുറന്നിട്ടില്ല. എനിക്ക് പ്രണയമില്ല. ജോലിയിലേക്കാണ് എന്റെ ശ്രദ്ധ മുഴുവന്‍.

ഇത്തരം തെറ്റായ വാര്‍ത്ത വരുമ്പോള്‍ പ്രതികരിക്കാറില്ലേ?
എനിക്ക് എന്തു ചെയ്യാന്‍ പറ്റും. അതൊക്കെ അതിന്റെ പാട്ടിന് പോയ്ക്കോട്ടെ. ഞാന്‍ ബാഗും തൂക്കി കോളജിലേക്കു പോകുന്ന സാധാരണ പെണ്‍കുട്ടിയൊന്നുമല്ലല്ലോ. പബ്ലിക് ഫിഗറാണ്. ഇത്തരം കാര്യങ്ങള്‍ക്കെതിരെ പ്രതികരിക്കാനോ വിഷമിക്കാ‍നോ കണ്ണീര്‍ തൂകാ‍നോ എനിക്ക് കഴിയില്ല. സമയമില്ല. അത്ര തന്നെ.

READ MORE in chithrabhumi film magazine dated 2007 February 25. baiju p sen interviews south indian movie actress meera jasmin

മൊഴിയറിവില്‍ നിന്ന്...
പേരിനു മുന്നില്‍ ചേര്‍ക്കാമെന്നല്ലാതെ പത്മശ്രീ കൊണ്ട് യാതൊരു ഗുണവുമില്ല. പത്മശ്രീ കാണിച്ചാല്‍ ട്രെയിനില്‍ ഇരിക്കാന്‍ ഇടം കിട്ടുമോ? സുകുമാരിച്ചേച്ചി എന്നു പറഞ്ഞാല്‍ ആരെങ്കിലും ഒരു സീറ്റ് ഒഴിഞ്ഞു തന്നേക്കും.
-സുകുമാരി

RELATED PAGES
» Other Interviews
» Meera Jasmine Collection
» Movie Page Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger