SPiCE most viewed videos in indulekha
 

Nadia Moidu speaks

PHOTO: Apoorva Thalkade/CHITHRABHUMI

Nadia Moidu, movie actress speaks to chithrabhumi on her film career
ഫാസിലിന്റെ ‘നോക്കെത്താദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിലൂടെ കുസൃതിക്കാരിയായ ഗേളി എന്ന പെണ്‍കുട്ടി മലയാളിമനസ്സില്‍ ഇരിപ്പുറപ്പിച്ചിട്ട് ഇരുപത്തൊന്ന് വര്‍ഷമായി. ഗേളിയായി വന്ന നദിയാ മൊയ്‌ദു പിന്നീട് ഒമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ഗേളിക്കപ്പുറത്തേക്ക് വളര്‍ന്ന കഥാപാത്രങ്ങള്‍ ഈ നടിയെ തേടി എത്തിയിട്ടില്ല. വീട്ടമ്മയായി ലണ്ടനില്‍ താമസമാക്കിയെങ്കിലും നല്ല കഥാപാത്രങ്ങളെ കിട്ടിയാല്‍ അഭിനയിക്കാന്‍ നദിയ ഓടിയെത്താറുണ്ട്.

നോക്കത്താദൂരത്തു നിന്ന് ഇപ്പോള്‍ എത്രയോ വര്‍ഷം കഴിഞ്ഞു. അന്നത്തെ അഭിനയത്തെ എങ്ങനെയാണ് കാണുന്നത്?
ഫാസിലിന്റെ അനുജന്‍ ഖയസ്, സുഹൃത്ത് നാസര്‍ എന്നിവര്‍ ഞങ്ങളുടെ കുടുംബസുഹൃത്തുക്കളാണ്. അങ്ങനെയാണ് ഞാന്‍ ഫാസിലങ്കിളിന്റെ പടത്തില്‍ എത്തുന്നത്. ഫാമിലി സെറ്റപ് ആയിരുന്നു. ഞാന്‍ നാടകത്തില്‍ അഭിനയിക്കുന്നതുപോലെയാണ് തോന്നിയത്. ചിത്രീകരണം കഴിഞ്ഞ് ഫാസില്‍ അങ്കിളുമൊത്ത് റഷസ് കണ്ടപ്പോള്‍, എങ്ങനെയുണ്ട് എന്റെ അഭിനയം എന്ന ചോദ്യത്തിന് പോര എന്ന മറുപടിയാണ് പറഞ്ഞത്. അത് എന്നെ എന്‍‌കറേജ് ചെയ്യാന്‍ വേണ്ടി പറഞ്ഞതാണ്.
എന്റെ യഥാര്‍ഥ പേര് സറീന എന്നായിരുന്നു. പടത്തില്‍ അഭിനയിക്കാനെത്തിയപ്പോഴാണ് നദിയ എന്ന പേരു കിട്ടിയത്.

ഗേളിയേക്കുറിച്ച് ഇപ്പോള്‍ എന്തു തോന്നുന്നു?
പദ്മിനിയാന്റിക്കും എനിക്കും പ്രാധാന്യമുള്ള ചിത്രമായിരുന്നു അത്. മോഹന്‍ലാല്‍ ആ പടത്തില്‍ അഭിനയിച്ചെങ്കിലും സ്ത്രീകഥാപാത്രങ്ങള്‍ക്കായിരുന്നു ശക്തി.
ഇന്ന് മിക്ക ചിത്രങ്ങളിലും സ്ത്രീകഥാപാത്രങ്ങള്‍ക്ക് മൂല്യമില്ല. വലിയ താരത്തിനൊപ്പം അഭിനയിക്കാന്‍ ഒരാള്‍ എന്ന നിലയിലായിട്ടുണ്ട്. ഇതില്‍ ‘അച്ചുവിന്റെ അമ്മ’ എന്ന ചിത്രമാണ് കുറച്ച് ആശ്വാസം തന്നത്.

കുടുംബം?
ഭര്‍ത്താവ് ശിരീഷ് ഗോഡ്‌ഭോലെ മോര്‍ഗന്‍ ആന്‍‌ഡ് സ്റ്റാന്‍ലി എന്ന ഇന്‍‌വെസ്റ്റ്‌മെന്റ് ബാങ്കിന്റെ മാനേജിങ് ഡയറക്ടര്‍. രണ്ടു കുട്ടികള്‍: ഒമ്പതു വയസുകാരി സനവും അഞ്ചുകാരി ജാനയും.

മലയാളത്തിലേക്ക് മടങ്ങി എത്തിയിട്ടില്ലെങ്കിലും നദിയ തമിഴില്‍ രണ്ടാം വരവ് നടത്തിക്കഴിഞ്ഞു. 2004-ല്‍ എം. കുമരന്‍ മഹാലക്ഷ്മി എന്ന ചിത്രത്തിലും ഈ 2006-ല്‍ താമരഭരണി എന്ന ചിത്രത്തിലും അവര്‍ അഭിനയിച്ചു. തമിഴില്‍ നിന്ന് ധാരാളം ഓഫറുകള്‍ ഉണ്ടെങ്കിലും മലയാളത്തില്‍ നിന്ന് അങ്ങനെയില്ലെന്ന് നദിയ പറയുന്നു. “ഒരു ഇരുത്തം വന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആഗ്രഹമുണ്ട്. എന്റെ പ്രായത്തിനനുസരിച്ച ഒരു വേഷം കിട്ടിയാല്‍ തീര്‍ച്ചയായും അഭിനയിക്കും.”
(ചിത്രഭൂമിക്കു വേണ്ടി എന്‍. ശ്രീജിത് തയാറാക്കിയത്)
chithrabhumi film magazine dated 2006 october 22. interview with nadia moidu
രവി മേനോന്‍ എഴുതുന്നു...
വിനീത് ശ്രീനിവാസന്‍ നല്ല ഗായകനാണ്. ശോഭനമായ ഭാവി അദ്ദേഹത്തിനുണ്ട്. എങ്കിലും പരിമിതികള്‍ക്കെല്ലാം അതീതമാണ് സ്വന്തം ആലാപനമെന്ന് അദ്ദേഹം പോലും അവകാശപ്പെടുമെന്ന് തോന്നുന്നില്ല. തന്റെ കഴിവുകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ പോന്ന അവസരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ടോ എന്നും സംശയമാണ്. നഴ്‌സറി റൈമുകള്‍ പോലെ, ഏതു കുളിമുറിപ്പാട്ടുകാരനും ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ തണലില്‍ പാടി ഹിറ്റാക്കാവുന്ന ഗാനങ്ങള്‍ വച്ചല്ല ഗായകന്റെ യഥാര്‍ഥ പ്രതിഭ അളക്കേണ്ടതെന്ന് ഈയുള്ളവന്‍ കരുതുന്നു.

RELATED PAGES
» Nadia Moidu Gallery
» Other Interviews

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger