SPiCE most viewed videos in indulekha
 

Narain (aka Sunil)

Narain and Radhika in the movie Classmates directed by Lal Jose
Narain alongwith Radhika in 'Classmates'

ക്ലാസ്‌മേറ്റ്സ് എന്ന ചിത്രത്തിലെ മുരളിയായി മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച നരേന്‍ എന്ന സുനില്‍ ആ സിനിമയിലെ അഭിനയത്തേക്കുറിച്ച്:

ക്ലാസ്‌മേറ്റ്സില്‍ ഒരാളാകാന്‍ തീരുമാനിച്ചതിനേക്കുറിച്ച്?
തമിഴില്‍ ‘ചിത്തിരം പേശുതടി’ ചെയ്തു തുടങ്ങിയ സമയത്തായിരുന്നു ഇങ്ങനെയൊരു പ്രൊജക്റ്റിനെപ്പറ്റി ഒരു സുഹൃത്തു വഴി അറിഞ്ഞത്. ലാല്‍ ജോസ് സാറിന്റെ ചിത്രം എന്നു കേട്ടപ്പോള്‍ ഒഴിവാക്കിക്കൂടാ എന്ന് മനസ് പറയുന്നുണ്ടായിരുന്നു. പക്ഷേ, തമിഴിലെ ചിത്രം കമ്മിറ്റ് ചെയ്യുകയും ചെയ്തു...
‘ചിത്തിരം’ പൂര്‍ത്തിയാകാന്‍ എട്ടു മാസമെടുത്തു. വര്‍ക്ക് ഏകദേശം പൂര്‍ത്തിയായപ്പോള്‍ ഞാന്‍ ലാല്‍ ജോസ് സാറിനെ വിളിച്ചു. “ഞാന്‍ നിന്നെ വിളിക്കാനിരിക്കുകയായിരുന്നു. നീ ഒന്നിവിടം വരെ വരണം,” എന്നു പറഞ്ഞു. അവിടെ പോയി അദ്ദേഹത്തെ കണ്ടു. “തടിയൊന്നു കുറയ്ക്കണം, പിന്നെ താടിയൊന്നും വേണ്ട.” അദ്ദേഹം പറഞ്ഞു. പിന്നെ, മുരളി എന്ന കഥാപാത്രത്തെപ്പറ്റി ചില സൂചനകളും.

ഒന്നിലേറെ ചിത്രങ്ങളില്‍ നായകനായി വേഷമിട്ടതിനു ശേഷവും ഇങ്ങനെയൊരു ചെറിയ വേഷം ചെയ്തത് എന്തുകൊണ്ട്?
പ്രധാന കാരണം നല്ല സിനിമയുടെ ഭാഗമാകാനുള്ള ആഗ്രഹം. പിന്നെ, വേഷത്തിന്റെ വലിപ്പച്ചെറുപ്പത്തേക്കാള്‍ ചിത്രത്തില്‍ കഥാപാത്രത്തിനുള്ള സ്ഥാനം എന്നെ ഏറെ ആകര്‍ഷിച്ചു... എല്ലാറ്റിനും മീതെ ലാല്‍ ജോസ് സാറിനെ ഞാന്‍ പൂര്‍ണമായും വിശ്വസിക്കുകയായിരുന്നു.

മറ്റൊരു നടന്‍ വേണ്ടെന്നു വച്ച റോളായിരുന്നു ഇതെന്ന് മുന്‍പു തന്നെ അറിയാമായിരുന്നോ?
അതേക്കുറിച്ചൊന്നും എനിക്കറിയില്ലായിരുന്നു. അറിഞ്ഞാലും എനിക്ക് പ്രശ്നമൊന്നും ഉണ്ടാവില്ല. അതൊക്കെ ഓരോരുത്തരുടെ കാഴ്ചപ്പാടാണ്... ഒരാള്‍ വേണ്ടെന്നു വച്ച കഥാപാത്രം മറ്റൊരാള്‍ ചെയ്ത് വന്‍ വിജയം നേടിയ കഥകള്‍ എത്ര വേണമെങ്കിലുമുണ്ട്. അതുപോലെ, ഈ ചിത്രത്തിനു ശേഷം എന്റെ പ്രാധാന്യം കൂടിയതല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല.
(പി. കെ. രാധ ചിത്രഭൂമിക്കു വേണ്ടി തയാറാക്കിയത്.)

READ MORE in chithrabhumi film magazine dated 2006 november 12. interview with narain also known as sunil

മൊഴിയറിവില്‍ നിന്ന്...
എന്റെ അച്ഛന് പുരസ്കാരങ്ങള്‍ കിട്ടുമ്പോള്‍ ഏറ്റവും വേണ്ടപ്പെട്ടവര്‍ക്ക് സമ്മാനമായി കൊടുക്കാറുണ്ടായിരുന്നു. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം നല്‍കിയത് അലക്സ് പോളിന്റെ അച്ഛനായിരുന്നു. അവരുടെ വീട്ടില്‍ ഇന്നുമത് നിധി പോലെ സൂക്ഷിച്ചിട്ടുണ്ട്.
-വയലാര്‍ ശരത്‌ചന്ദ്രവര്‍മ

ഒട്ടും താല്പര്യമില്ലാതെ അഭിനയിച്ച സിനിമയായിരുന്നു വടക്കുന്നാഥന്‍. അതില്‍ അഭിനയിക്കുന്ന സമയത്ത് വലിയ നഷ്‌ട ബോധമായിരുന്നു. ആദ്യം ഞാന്‍ ചെയ്യുന്നില്ല എന്നു പറഞ്ഞപ്പോള്‍ പലരേയും ആലോചിച്ചു. ഒടുവില്‍ കറങ്ങിത്തിരിഞ്ഞ് എന്റടുത്തു തന്നെ വന്നു!
-കാവ്യ മാധവന്‍

RELATED PAGES
» Classmates Special Page
» Other Interviews
» Actors Gallery

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger