Prithviraj Now

അനിതരസാധാരണമായ അഭിനയശേഷിയുള്ള താരത്തിനു മാത്രം കൈയില്‍ ഒതുങ്ങുന്ന ശക്തമായ കഥാപാത്രം: ബാലചന്ദ്രന്‍ അഡിഗ. ‘വാസ്തവ’ത്തിലൂടെ അത്തരമൊരു കഥാപാത്രത്തിനു ജീവന്‍ നല്‍കാന്‍ കഴിഞ്ഞുവന്നത് പൃഥ്‌വിക്കുണ്ടായ വലിയൊരു നേട്ടമാണ്.
“പപ്പേട്ടനും(വാസ്തവത്തിന്റെ സംവിധായകന്‍ പദ്മകുമാര്‍) ഞാനും ഒന്നിച്ച മൂന്നു ചിത്രങ്ങളും എനിക്ക് വ്യത്യസ്തമായ വേഷങ്ങളാണ് നല്‍കിയത്. ക്ലാസ്‌മേറ്റ്സിന്റെ വിജയത്തുടര്‍ച്ച പോലെ വാസ്തവം പോലൊരു ചിത്രം കിട്ടിയതില്‍ വലിയ സന്തോഷം.” പൃഥ്‌വിരാജ് പറയുന്നു.
ബാലചന്ദ്രന്‍ അഡിഗയ്ക്ക് ഒരു ആന്റി ഹീറോ ഇമേജ് കൂടി വരുന്നത് ദോഷകരമായി ബാധിക്കുമെന്ന് പേടിയുണ്ടായിരുന്നോ?
സമകാലികസമൂഹത്തിലെ കൊള്ളരുതായ്മകള്‍ കൂടി വാസ്തവം പറയുമ്പോള്‍ ആ കഥാപാത്രത്തെ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് എന്റെ മനസ് പറഞ്ഞിരുന്നു. വളരെ എന്‍ജോയ് ചെയ്താണ് ചിത്രം പൂര്‍ത്തിയാക്കിയത്. ആ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ അഭിനയത്തിലെ വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കാന്‍ അവസരം ലഭിക്കുകയായിരുന്നു.
പൃഥ്‌വിരാജും പദ്മപ്രിയയും വേഷമിടുന്ന അനന്തം എന്ന ചിത്രത്തേക്കുറിച്ച്
വസന്ത് സംവിധാനം ചെയ്യുന്ന ശത്തം പോടാതെ എന്ന തമിഴ് ചിത്രത്തിലാണ് ഞങ്ങള്‍ ആദ്യം ഒന്നിച്ച് വേഷമിട്ടത്. കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന അനന്തത്തിലൂടെ ഞങ്ങളെത്തുമ്പോള്‍ ചിത്രത്തിനു തീര്‍ച്ചയായും ഒരു ഫ്രഷ്‌നെസ് ഫീല്‍ ചെയ്യും.
സംവിധാനം ചെയ്ത മൂന്നു ചിത്രങ്ങളിലും പൃഥ്‌വിരാജിനെ നായകനാക്കിയ വാസ്തവത്തിന്റെ സംവിധായകന്‍ പദ്മകുമാര്‍ പറയുന്നു:
മലയാളസിനിമയിലെ യുവതാരങ്ങള്‍ക്കിടയില്‍ ഏറെ കാലിബര്‍ ഉള്ള നടനാണ് പൃഥ്‌വിരാജ്. ഇന്നല്ലെങ്കില്‍ നാളെ മലയാളസിനിമയില്‍ തന്റേതായ ഒരിടം പൃഥ്‌വി നേടും എന്നതില്‍ സംശയമില്ല. വാസ്തവത്തിലെ ബാലചന്ദ്രന്‍ അഡിഗയെപ്പോലെ മച്വേഡായ കഥാപാത്രത്തെ പൃഥ്‌വി ഇതിനു മുന്‍പ് അവതരിപ്പിച്ചിട്ടില്ല. കഥാപാത്രത്തിന്റെ ജീവിതത്തിലെ ചെറിയ സൂക്ഷ്മമായ മാറ്റങ്ങള്‍ പോലും നന്നായി അവതരിപ്പിക്കാന്‍ പൃഥ്‌വിക്ക് കഴിഞ്ഞിട്ടുണ്ട്. എന്റെ കഴിഞ്ഞ ചിത്രങ്ങളിലെല്ലാം 30 വയസുള്ള നായകന്മാരുടെ കഥയാണ് പറഞ്ഞത്. ആ പ്രായത്തിനു പറ്റിയ താരം പൃഥ്‌വിരാജ് മാത്രമായിരുന്നു.

മറുമൊഴിയില്‍ നിന്ന്....
എന്നെ വീഞ്ഞിനോട് താരതമ്യപ്പെടുത്തണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നാള്‍ക്കു നാള്‍ ലഹരി കൂടി വരുന്ന വീഞ്ഞില്ലേ; അതുപോലെ.
-ശ്വേത മേനോന്‍
കാലം ചെല്ലുംതോറും, വില കൂടിയ പുരാവസ്തുവായി കാണാനണ് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത്.ഞാന്‍ ജനിച്ച കൊല്ലമാണ് ഇന്ദിരാ ഗാന്ധി മരിച്ചത്.
- കാവ്യ മാധവന്‍
എന്തൊരു ജന്മം!RELATED PAGES
» Prithviraj Album
» Vasthavam Review
» Other Interviews
» Actors Gallery
» Actresses Gallery




0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME