SPiCE most viewed videos in indulekha
 

Jyothirmayi's Second Coming

interview with movie actress jyothirmayi
വിവാഹം കഴിഞ്ഞ് അഭിനയരംഗത്ത് വീണ്ടും സജീവമായ ജ്യോതിര്‍മയി എല്ലാവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്. ചിത്രഭൂമിക്കു വേണ്ടി ജ്യോതിയുമായി ടി. എസ്. പ്രതീഷ് നടത്തിയ സംഭാഷണത്തില്‍ നിന്ന്‌...

വിവാഹത്തിനു ശേഷം അഭിനയരംഗത്തേക്ക് തിരിച്ചു വരാന്‍ പ്രേരിപ്പിച്ചത് പോപ്പുലാരിറ്റിയാണോ, കാശാണോ?
ഈ ഫീല്‍ഡില്‍ നില്‍ക്കുമ്പോള്‍, നല്ല കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ പോപ്പുലാരിറ്റി വന്നുകൊള്ളും. പിന്നെ, കാശ് എന്നത് ഏതൊരു ജോലിയുടെയും ഭാഗമാണ്. തീര്‍ച്ചയായും കാശു വേണം. അതേ സമയം കാശ് മാത്രമല്ല. ചില കഥാപാത്രങ്ങളെ നമ്മള്‍ ഇഷ്ടപ്പെടുന്നു, അതു ചെയ്യുന്നു. ഇന്ന രീതിയിലേ ചെയ്യൂ, അല്ലെങ്കില്‍ അതിനു വേണ്ടി മാത്രമേ ചെയ്യൂ.. അങ്ങനെയൊന്നുമില്ല. നല്ല കഥാപാത്രങ്ങള്‍ കിട്ടുമ്പോള്‍ ചെയ്യുന്നു. ജോലി ഇഷ്ടപ്പെട്ട് ചെയ്യുന്നു.

ജ്യോതിയുടെ ഇപ്പോഴത്തെ ലക്ഷ്യം ഇമേജ് ബ്രേക്കിങ് ആണോ?
കുറേ സീരിയസായ കഥാപാത്രങ്ങള്‍ മാത്രം എന്നെ തേടി വന്നപ്പോഴാണ് മാറി ചിന്തിച്ചത്. ബോള്‍ഡ് ക്യാരക്റ്റര്‍ ചെയ്യാന്‍ ഒരാള്‍- അങ്ങനെയൊരു ഇമേജ് വന്നു പോയി. ആ ഇമേജ് ബ്രേക്ക് ചെയ്യാനാണ് ‘ഇദയത്തിരുടനി’ല്‍ ഐറ്റം നമ്പര്‍ ഡാന്‍സ് ചെയ്തത്. ‍ അതു റിസ്കായിരുന്നു എന്ന് എനിക്കറിയാം. ഡാന്‍സ് ചെയ്തപ്പോള്‍ സമ്മിശ്രമായ പ്രതികരണമാണ് ലഭിച്ചത്.

വിമര്‍ശനങ്ങള്‍ കേട്ടപ്പോള്‍?
ഞാന്‍ ‘ചിങ്ങമാസം’ എന്ന ഫാസ്റ്റ് നമ്പര്‍ ഡാന്‍സ് സീനിലാണ് ആദ്യമെത്തിയത്. പിന്നെ കുറച്ചു കഴിഞ്ഞപ്പോഴാണ് ബോള്‍ഡായ കഥാപാത്രങ്ങള്‍ ചെയ്യുന്ന ആള്‍ എന്ന ഇമേജ് വന്നുചേര്‍ന്നത്. തമിഴില്‍ ഡാന്‍സ് ചെയ്തപ്പോള്‍ കുറേപ്പേര്‍ കുറ്റം പറയുകയും ചിലര്‍ പ്രശംസിക്കുകയും ചെയ്തു. അതു അതിന്റെ വഴിക്കു പോയി. രണ്ടും അതിന്റേതായ രീതിയിലെടുത്തു.

ജ്യോതിയും നിഷാന്തും കുടുംബജീവിതം എങ്ങനെ മാനേജ് ചെയ്യുന്നു?
പുള്ളിക്ക് അദ്ദേഹത്തിന്റേതായ ജോലിയുണ്ട്, ടൂറുണ്ട്. അതിനു പോകുന്നു. ഞാന്‍ എന്റെ ജോലിയായ അഭിനയത്തിനു പോകുന്നു. അതു കഴിഞ്ഞു വന്നാല്‍ ഞങ്ങള്‍ ഒന്നിച്ചു ജീവിക്കും. ഞങ്ങളുടേതായ സ്വകാര്യനിമിഷങ്ങളുണ്ട്, അവധി ദിവസങ്ങളും. അതിനൊന്നും ഒരു തടസ്സവുമുണ്ടാകില്ല. പക്ഷേ, ജോലിസമയത്ത് അതൊക്കെ മാറ്റി വയ്ക്കും.

READ MORE in chithrabhumi film magazine dated 2006 november 19. interview with jyothirmayi on her second coming to the movie after marriage

ശ്രീവിദ്യയേക്കുറിച്ച് ഫാസില്‍...
‘സൂര്യപുത്രി’യുടെ ഷൂട്ടിങ്.
സെറ്റില്‍ വിദ്യാമ്മയുടെ മുഖം എപ്പോഴും വിഷാദത്തിലായിരുന്നു. മനസ് പ്രാര്‍ഥനയിലും. അമ്മയുടെ വിയോഗം, വിള്ളലേറ്റ ദാമ്പത്യം. എന്നാലും, സ്റ്റാര്‍ട്ടിനും കട്ടിനുമിടയ്ക്ക് വിദ്യാമ്മ ഉറഞ്ഞു തുള്ളി; വസുന്ധരാദേവി എന്ന അമ്മയായി, സംഗീതജ്ഞയായി.

ചോദ്യം... എം. എല്‍. വസന്തകുമാരി എന്ന എന്റെ അമ്മയുടെ കഥായാണോ ഇത്? സത്യത്തില്‍ ഈ ചിത്രത്തിലെ സൂര്യപുത്രി ശരിക്കും ആരാണ്? അന്റെ മകളായി അഭിനയിക്കുന്ന അമലയോ, അതോ ഈ യഥാര്‍ഥ ഞാനോ? പലപ്പോഴും ചോദ്യം ആവര്‍ത്തിക്കപ്പെട്ടു.

RELATED PAGES
» Jyothirmayi Album
» Other Interviews
» Actresses Gallery

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger