SURESH GOPI and Smart City

"മാധവാ.... മഹാദേവാ എന്നു വിളിച്ചപ്പോള്‍ ദൈവം എന്നെ രക്ഷിച്ചു. പണ്ടൊരിക്കല്‍ ‘മാധവാ..’എന്ന് എന്നെ വിളിച്ചപ്പോള്‍ അത് എന്നെയും മലയാള സിനിമയേയും രക്ഷിച്ചു. പുതിയ ചിത്രത്തില്‍ ഞാന്‍ വീണ്ടും മാധവനാകുന്നു. ഇവിടെയും അപ്രതീക്ഷിതമായത് സംഭവിക്കും...ഉറപ്പാണ്."
സുരേഷ് ഗോപിയുടെ വാക്കുകളില്‍ പ്രതീക്ഷയുടെ തിളക്കം. ബി. ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന 'സ്‌മാര്‍ട്ട് സിറ്റി'യില്‍ മാധവന്‍ എന്ന അധോലോക നായകനായി സുരേഷ് ഗോപി അഭിനയിക്കുന്നു. ക്രൈം ആന്‍ഡ് പണിഷ്‌മെന്റ് അതാണ് സുരേഷ് ഗോപിയുടെ ലൈന്‍. അതു കൊണ്ടു തന്നെയാണ് സുരേഷ് ഗോപി വീണ്ടും ആയുധമെടുക്കുന്നത്. കുറ്റത്തിനും ശിക്ഷയ്‌ക്കും ആയുധം ഒന്നു തന്നെ.
സുരേഷ് ഗോപി തോക്കെടുത്ത പഴയ നാളുകളില്‍ ഏറെ ആരോപണങ്ങള്‍ ഈ താരത്തിനെ മൂടിയിരുന്നു. വീണ്ടും അത്തരം പരാമര്‍ശങ്ങള്‍ കടന്നു വരുമെന്ന പേടി സുരേഷ് ഗോപിക്കില്ല.
“വിമര്‍ശകര്‍... അവരോട് പോകാന്‍ പറ. വെറുതെ തോക്കെടുത്തിട്ടൊന്നും കാര്യമില്ല. തോക്കെടുക്കാന്‍ എന്തെങ്കിലും കാര്യം ഉണ്ടാകണം. ഇത്തരം കാര്യം കണ്ടെത്തേണ്ടത് എന്റെ ജോലിയില്ല. അത് എഴുത്തുകാരുടെയും ചിത്രം പടയ്‌ക്കുന്ന സംവിധായകരുടെയും ജോലിയാണ്. ആക്‌ടര്‍ എന്ന നിലയില്‍ ഞാന്‍ എന്റെ ധര്‍മം ആത്‌മാര്‍ത്ഥമായി നിറവേറ്റും. പടത്തില്‍ ആണെങ്കില്‍ പോലും ഞാന്‍ പറയാനുള്ളതു പറയും. അത് കേട്ടാല്‍ കൊള്ളാം. ഇല്ലെങ്കിലും പ്രശ്‌നമില്ല....ദാറ്റ്‌സ് ഓള്‍.”
നേരത്തെ അനൌണ്‍സ് ചെയ്ത പുതിയ പ്രൊജക്‌ടുകളില്‍ പലതിലും പിന്നീട് മറ്റ് പല താരങ്ങള്‍ നായകരാകുന്നു?
അതാണ് പേടി. ഇനി പുതിയ പ്രൊജക്‌ടുകളൊന്നും അനൌണ്‍സ് ചെയ്യാന്‍ പറ്റില്ല. പറഞ്ഞാല്‍ ചിലര്‍ പാര പണിഞ്ഞ് അടിവലിക്കും. ചില ആള്‍ക്കാര്‍ ഏത് വെട്ടണമെന്ന് നോക്കിയിരിക്കുകയാണ്. ..
നമ്മള്‍ പറഞ്ഞില്ലെങ്കിലും അവര്‍ എല്ലാം അറിയും എന്നത് മറ്റൊരു സത്യം.
രണ്ട് ചരിത്രപുരുഷന്മാരെ അവതരിപ്പിക്കുന്നു എന്ന് കേട്ടല്ലോ?
അതെ. രാജാ രവിവര്‍മയേയും പഴശ്ശി രാജയേയും. രണ്ടിനും നന്നായി ഹോം വര്‍ക്ക് ചെയ്യുന്നുണ്ട്.
(സുരേഷ് ഗോപിയുമായി ബൈജു പി. സെന്‍ നടത്തിയ അഭിമുഖത്തില്‍ നിന്ന്)

പ്രേം ചന്ദിന്റെ ‘നോയ്‌സി’ല്‍ നിന്ന്...
“വിധേയനോ പൊന്തന്‍മാടയോ എന്നതും തര്‍ക്കവിഷയമായി. മന്ത്രിയും ഞാനും പൊന്തന്‍മാടയുടെ പക്ഷം ആയിരുന്നു. ജൂറി പറഞ്ഞു അടൂര്‍ പടം പിടിച്ചാല്‍ അവാര്‍ഡ് അടൂരിനു കൊടുക്കണം.” ഡി. ബാബുപോള്‍ മാധ്യമം ആഴ്ചപ്പതിപ്പില്‍ എഴുതിയിരിക്കുന്നു.
അടൂരിന്റെ ‘വിധേയനോ’ ടി വി ചന്ദ്രന്റെ ‘പൊന്തന്‍മാടയോ’ മികച്ച സിനിമ എന്നതല്ല ഇവിടുത്തെ വിഷയം. മികച്ച സിനിമകളെ തിരഞ്ഞെടുക്കുന്ന വേളയില്‍ ജൂറിമാരായിരിക്കുന്നവര്‍ എടുക്കുന്ന നിലപാടുകള്‍ എങ്ങനെ സിനിമയുടെ ചരിത്രമായി മാറുന്നു എന്ന് നോക്കുകയാണ്.
അടൂര്‍ പടം പിടിച്ചാല്‍ അവാര്‍ഡ് അടൂരിനു തന്നെ കൊടുക്കണം എന്ന് വിധേയമനോരോഗമുള്ള ഒരു ജൂറിക്ക് എങ്ങനെയാണ് ഒരു വര്‍ഷത്തെ മികച്ച സിനിമകളെ ചരിത്രത്തില്‍ രേഖപ്പെടുത്താനുള്ള യോഗ്യതയുണ്ടാവുക?
RELATED PAGES
1. Other interviews
2. Suresh Gopi Collection
3. Smart City Review




0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME