Best Movie Directors of 2006
ക്ലാസ്‌മേറ്റ്‌സ് ഉണര്‍ത്തിയ വികാരാവേശങ്ങള്‍ വെള്ളമൊഴിച്ചത് ജീവശ്വാസം വലിക്കുന്ന മലയാളസിനിമയുടെ വേരുകളിലേക്കായിരുന്നു. 50 വര്‍ഷം മുന്‍പത്തെ യൌവനങ്ങളെപ്പോലും അത് തിയറ്ററുകളിലേക്ക് തിരിച്ചെത്തിച്ചു. വംശനാശത്തിന്റെ വക്കത്തെത്തിയ കൊട്ടകകള്‍ക്ക് ചെറുപ്പത്തെ തിരിച്ചു നല്‍കി. ഈ മുന്നേറ്റത്തിന്റെ നായകന്‍ ലാല്‍ ജോസാണ് 2006-ലെ മലയാള സിനിമയുടെ താരം.
ലാല്‍ ജോസ്
ഓണച്ചിത്രങ്ങളുടെ കൂട്ടത്തില്‍ തിയറ്ററിലെത്തിയ ലാല്‍ ജോസിന്റെ ക്ലാസ്‌മേറ്റ്‌സ് ഒരു തരംഗമായി പടര്‍ന്നു പിടിക്കുകയായിരുന്നു. കഥയിലെ വികാരങ്ങളും സിനിമയും അടുത്തറിയാനുള്ള സംവിധായകന്റെ കഴിവാണ് ക്ലാസ്‌മേറ്റ്‌സിന്റെ വിജയം. ജയിംസ് ആല്‍ബര്‍ട്ടിന്റെ കഥയിലെ രസങ്ങളും നൊമ്പരങ്ങളും ആവാഹിച്ച് അവതരിപ്പിക്കാന്‍ ലാല്‍ ജോസിനു കഴിഞ്ഞു. താരാധിപത്യത്തിനപ്പുറം കഥയ്ക്കും അതിന്റെ ട്രീറ്റ്‌മെന്റിനും ഉല്‍കൃഷ്‌ടമായ സ്ഥാനമുണ്ടെന്ന് ലാല്‍ ജോസ് ഈ ചിത്രത്തിലൂടെ തെളിയിക്കുന്നു.
കമല്‍
കറുത്ത പക്ഷികള്‍ കമലിന്റെയും മമ്മൂട്ടിയുടെയും ചിത്രമായിരുന്നു. സാധാരണ എഴുത്തുകാര്‍ കടന്നു ചെല്ലാത്ത ജിവിതത്തിന്റെ ഷേഡിലേയ്ക്കാണ് ഈ ചിത്രത്തിലൂടെ കമല്‍ ചെല്ലുന്നത്. മമ്മൂട്ടിയുടെ താരമൂല്യം നോക്കാതെ, മുരുകന്‍ എന്ന കഥാപാത്രത്തിലൂടെ കൊണ്ടുപോകാന്‍ കമല്‍ ഏറെ പണിപ്പെട്ടു. ആ ശ്രമത്തില്‍ മമ്മൂട്ടിയും പങ്കു ചേര്‍ന്നു. ആ പ്രയത്നമാണ് ഈ ചിത്രത്തിന്റെ മേന്മ.
മേജര്‍ രവി
മലയാളസിനിമയെ ബോളിവുഡ് നിലയിലേക്ക് ഉയര്‍ത്തിയ ചിത്രമാണ് മേജര്‍ രവിയുടെ കീര്‍ത്തിചക്ര. കണ്ടും കേട്ടും മറന്ന പട്ടാളക്കഥകളില്‍ നിന്നു വ്യത്യസ്തമായി, കശ്മീരിന്റെ സൌന്ദര്യവും ഭീകരമുഖവും ഒരുപോലെ അനാവരണം ചെയ്യുന്ന കീര്‍ത്തിചക്ര പ്രേക്ഷകനില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ സിനിമയുടെ ഭാഷ അറിയുന്ന കലാകാരന്റെ സ്‌പര്‍ശം കാണാം.
സത്യന്‍ അന്തിക്കാട്
പന്ത്രണ്ടു വര്‍ഷത്തെ പ്രേക്ഷകരുടെ കാത്തിരിപ്പാണ് രസതന്ത്രം എന്ന ചിത്രമായി തിയറ്ററില്‍ എത്തിയത്. ലാല്‍-മീര ചിത്രത്തേക്കൂറിച്ചുള്ള പ്രേക്ഷകപ്രതീക്ഷകളും പ്രമേയത്തിന്റെ റിസ്കും സത്യന്‍ അന്തിക്കട് സ്വയം ഏറ്റെടുക്കുകയായിരുന്നു. സത്യന്‍-ലാല്‍ ടീമിന്റെ മാനം കാത്ത ഈ ചിത്രം സത്യന്‍ അന്തിക്കാട് വെറും സംവിധായകനല്ല, എഴുതാന്‍ അറിയുന്ന സംവിധായകനാണെന്നു തെളിയിച്ചു.
ഷാജി കൈലാസ്
വെല്‍ ടേക്കണ്‍ മൂവി! ചിന്താമണി കൊലക്കേസ് വിശേഷിപ്പിക്കപ്പെട്ടത് ഇങ്ങനെയാണ്. ഹോളിവുഡ് ചിത്രങ്ങളെ വെല്ലുന്ന ഷോട്ടുകള്‍ കോര്‍ത്തിണക്കിയാണ് ഷാജി കൈലാസ് ചിന്താമണി ഒരുക്കിയത്. ചിന്താമണിയുടെ കൊലപാതകത്തിന്റെ അന്വേഷണം രസകരമായി ആഖ്യാനം ചെയ്യാന്‍ കഴിഞ്ഞത് ഈ ചിത്രത്തെ മനോഹരമാക്കി. പ്രമേയത്തിനനുസരിച്ചുള്ള സ്റ്റാര്‍ കാസ്‌റ്റിങ് ഈ ചിത്രത്തിന് ഏറെ ഗുണം ചെയ്തു.

മറുമൊഴിയില്‍ നിന്ന്...
ഫോട്ടോഗ്രാഫറെ സംബന്ധിച്ചിടത്തോളം, എന്നോടു പറഞ്ഞ കഥയല്ല അവസാനം നിങ്ങള്‍ കണ്ടത്.
RELATED PAGES
» Beyond the Screen
» Best of 2006
» Classmates Special
ലാല്‍ ജോസ്ഓണച്ചിത്രങ്ങളുടെ കൂട്ടത്തില്‍ തിയറ്ററിലെത്തിയ ലാല്‍ ജോസിന്റെ ക്ലാസ്‌മേറ്റ്‌സ് ഒരു തരംഗമായി പടര്‍ന്നു പിടിക്കുകയായിരുന്നു. കഥയിലെ വികാരങ്ങളും സിനിമയും അടുത്തറിയാനുള്ള സംവിധായകന്റെ കഴിവാണ് ക്ലാസ്‌മേറ്റ്‌സിന്റെ വിജയം. ജയിംസ് ആല്‍ബര്‍ട്ടിന്റെ കഥയിലെ രസങ്ങളും നൊമ്പരങ്ങളും ആവാഹിച്ച് അവതരിപ്പിക്കാന്‍ ലാല്‍ ജോസിനു കഴിഞ്ഞു. താരാധിപത്യത്തിനപ്പുറം കഥയ്ക്കും അതിന്റെ ട്രീറ്റ്‌മെന്റിനും ഉല്‍കൃഷ്‌ടമായ സ്ഥാനമുണ്ടെന്ന് ലാല്‍ ജോസ് ഈ ചിത്രത്തിലൂടെ തെളിയിക്കുന്നു.
കമല്കറുത്ത പക്ഷികള്‍ കമലിന്റെയും മമ്മൂട്ടിയുടെയും ചിത്രമായിരുന്നു. സാധാരണ എഴുത്തുകാര്‍ കടന്നു ചെല്ലാത്ത ജിവിതത്തിന്റെ ഷേഡിലേയ്ക്കാണ് ഈ ചിത്രത്തിലൂടെ കമല്‍ ചെല്ലുന്നത്. മമ്മൂട്ടിയുടെ താരമൂല്യം നോക്കാതെ, മുരുകന്‍ എന്ന കഥാപാത്രത്തിലൂടെ കൊണ്ടുപോകാന്‍ കമല്‍ ഏറെ പണിപ്പെട്ടു. ആ ശ്രമത്തില്‍ മമ്മൂട്ടിയും പങ്കു ചേര്‍ന്നു. ആ പ്രയത്നമാണ് ഈ ചിത്രത്തിന്റെ മേന്മ.
മേജര്‍ രവിമലയാളസിനിമയെ ബോളിവുഡ് നിലയിലേക്ക് ഉയര്‍ത്തിയ ചിത്രമാണ് മേജര്‍ രവിയുടെ കീര്‍ത്തിചക്ര. കണ്ടും കേട്ടും മറന്ന പട്ടാളക്കഥകളില്‍ നിന്നു വ്യത്യസ്തമായി, കശ്മീരിന്റെ സൌന്ദര്യവും ഭീകരമുഖവും ഒരുപോലെ അനാവരണം ചെയ്യുന്ന കീര്‍ത്തിചക്ര പ്രേക്ഷകനില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ സിനിമയുടെ ഭാഷ അറിയുന്ന കലാകാരന്റെ സ്‌പര്‍ശം കാണാം.
സത്യന്‍ അന്തിക്കാട്പന്ത്രണ്ടു വര്‍ഷത്തെ പ്രേക്ഷകരുടെ കാത്തിരിപ്പാണ് രസതന്ത്രം എന്ന ചിത്രമായി തിയറ്ററില്‍ എത്തിയത്. ലാല്‍-മീര ചിത്രത്തേക്കൂറിച്ചുള്ള പ്രേക്ഷകപ്രതീക്ഷകളും പ്രമേയത്തിന്റെ റിസ്കും സത്യന്‍ അന്തിക്കട് സ്വയം ഏറ്റെടുക്കുകയായിരുന്നു. സത്യന്‍-ലാല്‍ ടീമിന്റെ മാനം കാത്ത ഈ ചിത്രം സത്യന്‍ അന്തിക്കാട് വെറും സംവിധായകനല്ല, എഴുതാന്‍ അറിയുന്ന സംവിധായകനാണെന്നു തെളിയിച്ചു.
ഷാജി കൈലാസ്വെല് ടേക്കണ്‍ മൂവി! ചിന്താമണി കൊലക്കേസ് വിശേഷിപ്പിക്കപ്പെട്ടത് ഇങ്ങനെയാണ്. ഹോളിവുഡ് ചിത്രങ്ങളെ വെല്ലുന്ന ഷോട്ടുകള്‍ കോര്‍ത്തിണക്കിയാണ് ഷാജി കൈലാസ് ചിന്താമണി ഒരുക്കിയത്. ചിന്താമണിയുടെ കൊലപാതകത്തിന്റെ അന്വേഷണം രസകരമായി ആഖ്യാനം ചെയ്യാന്‍ കഴിഞ്ഞത് ഈ ചിത്രത്തെ മനോഹരമാക്കി. പ്രമേയത്തിനനുസരിച്ചുള്ള സ്റ്റാര്‍ കാസ്‌റ്റിങ് ഈ ചിത്രത്തിന് ഏറെ ഗുണം ചെയ്തു.

മറുമൊഴിയില്‍ നിന്ന്...
ഫോട്ടോഗ്രാഫറെ സംബന്ധിച്ചിടത്തോളം, എന്നോടു പറഞ്ഞ കഥയല്ല അവസാനം നിങ്ങള്‍ കണ്ടത്.
-മോഹന്‍ ലാല്‍
ഞാന്‍ അവസാനം വരെ അഭിനയിച്ചതല്ല നിങ്ങള്‍ കണ്ടത് എന്നു പറയാത്തതു ഭാഗ്യം!RELATED PAGES
» Beyond the Screen
» Best of 2006
» Classmates Special




0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME