Interview with Mamta Mohandas

ചെന്നൈയിലെ വൃന്ദാവന്‍ സ്‌റ്റുഡിയോയില്‍ ഒരു സോങ് റെക്കോര്‍ഡിങ് നടക്കുകയാണ്. മ്യൂസിക് ഡയറക്ടര്‍ ദേവിശ്രീപ്രസാദിന്റെ നിര്‍ദേശത്തില്‍ ഗാനങ്ങള്‍ ആലപിക്കുന്ന മുഖം ഏറെ പരിചിതം. ഗാനത്തില്‍ ലയിച്ച് , ശ്രുതിക്ക് അനുയോജ്യമായി ആലപിക്കുന്നത് കാണുമ്പോള്‍ ഇരുത്തം വന്ന ഗായികയല്ലെന്ന് ആരും പറയില്ല. ഇത് മലയാളവും തമിഴകവും തെലുങ്കാനയും സ്വന്തം താരമായി കാണുന്ന മംമ്‌തയാണ്. ഹരിഹരന്‍ മയൂഖത്തിലൂടെ സമ്മാനിച്ച താരം. അഭിനയം മാത്രമല്ല, സംഗീതവും തനിക്ക് നന്നായി വഴങ്ങുമെന്ന് തെളിയിക്കുകയാണ് ഈ യുവ അഭിനേത്രി. ‘രാഖി’ എന്ന തെലുങ്ക് ചിത്രത്തിന്റെ പിന്നണിഗായികമാരില്‍ ഒരാളാണിപ്പോള്‍ മംമ്‌ത. പുതിയ തെലുങ്ക് ചിത്രങ്ങളും നായികയുടെയും ഗായികയുടെയും റോളുകളാണ് ഇവര്‍ക്ക് ഓഫര്‍ ചെയ്യുന്നത്. മംമ്‌ത തന്റെ ആദ്യ റെക്കോര്‍ഡിങ് അനുഭവങ്ങളും പുതിയ വിശേഷങ്ങളും ചിത്രഭൂമിക്കു വേണ്ടി ടി എസ് പ്രതീഷുമായി പങ്കു വച്ചപ്പോള്‍....
“ചെറിയൊരു ഗ്യാപ്പിനുശേഷം തമിഴിലും മലയാളത്തിലും തെലുങ്കിലും സജീവമാകാന്‍ തുടങ്ങിയപ്പോഴാണ് പിന്നണിഗായികയാകാന്‍ അവസരം ലഭിക്കുന്നത്. തികച്ചും അവിചാരിതമായിട്ടാണ് എന്റെ ജീവിതത്തില്‍ ഓരോന്നും സംഭവിക്കുന്നത്. ഗായികയാവാന്‍ അവസരം ലഭിച്ചതിന്റെ ത്രില്ല് ഇപ്പോഴും വിട്ടുപോയിട്ടില്ല.”
തെലുങ്കു പിന്നണിഗായികയാവാനുള്ള അവസരം ലഭിച്ചത്?
ഞാനും സിദ്‌ധാര്‍ഥും അഭിനയിക്കുന്ന ‘ആട്ടയുടെ’ ഫോട്ടോ ഷൂട്ട് ചെന്നൈയിലെ എ.വി.എം സ്‌റ്റുഡിയോയില്‍ നടത്തിയിരുന്നു. ഷൂട്ടിങ്ങിന്റെ ഒരുക്കങ്ങള്‍ക്കിടയില്‍ ഞാന്‍ ഒരു പാട്ട് മൂളിപ്പാട്ടായി പാടി. കുറച്ചു കഴിഞ്ഞപ്പോള്‍ ആരാണ് പാടിയതെന്ന് ചോദിച്ച് ഒരാള്‍ മുറിയിലേക്ക് വന്നു. തെലുങ്കിലെ മ്യൂസിക്ക് ഡയറക്‌ടറായ ദേവിശ്രീപ്രസാദായിരുന്നു അദ്‌ദേഹം. അവിടെ മറ്റൊരു റൂമില്‍ സോങ് റെക്കോര്‍ഡിങ് നടക്കുകയായിരുന്നു. എനിക്ക് ആരാണെന്ന് ആദ്യം അറിയില്ലായിരുന്നു. അദ്‌ദേഹം എന്നോട് രണ്ട് മൂന്ന് പാട്ടുകള്‍ പാടാന്‍ പറഞ്ഞു. ഞാന്‍ പാടി. ഓക്കെ മംമ്‌ത ... സിനിമയില്‍ പാടാന്‍ താല്പര്യമുണ്ടോ? വോയ്‌സ് ടെസ്‌റ്റിന് അടുത്ത ദിവസം വരാമോയെന്ന് ചോദിച്ചു. അങ്ങനെ ഒരു കൈ നോക്കാമെന്ന് വിചാരിച്ച് അദ്‌ദേഹത്തിന്റെ സ്‌റ്റുഡിയോയില്‍ പോയി വോയ്‌സ് ടെസ്‌റ്റ് ചെയ്‌തു.
റെക്കോര്‍ഡിങ് അനുഭവം?
വോയ്‌സ് ടെസ്‌റ്റ് നടത്തിയതിന്റെ പിറ്റേന്ന് റെക്കോര്‍ഡിങ്ങായിരുന്നു. ഞാന്‍ വോയ്‌സ് ടെസ്‌റ്റില്‍ പാടിയ ഗാനങ്ങള്‍ അന്നു തന്നെ ദേവിശ്രീപ്രസാദ് സാര്‍ ഹൈദരാബാദില്‍ കൊണ്ടു പോയി ‘രാഖി’യുടെ സംവിധായകനേയും പ്രൊഡ്യൂസറേയും കേള്‍പ്പിച്ചു. അവര്‍ റെക്കോര്‍ഡിങ് നടത്താന്‍ പറഞ്ഞു. അടുത്ത ദിവസം ദേവിശ്രീപ്രസാദ് സാര്‍ ചെന്നൈയിലെത്തി റെക്കോര്‍ഡിങ് നടത്തുകയായിരുന്നു. ഒരു ഫാസ്‌റ്റ് നമ്പര്‍ സോങ്ങാണ്. അതിന്റെ ഒരു പ്രത്യേകത എന്താണെന്നു വച്ചാല്‍ എല്ലാ ബീജിയമ്മുകളും കേരളവാദ്യങ്ങള്‍ ഉപയോഗിച്ചാണ്. ചെണ്ടയും എല്ലാം ചേര്‍ന്ന് ഒരു മോഹിനിയാട്ടത്തിന്റെ ഫ്ലേവര്‍ വന്നിട്ടുണ്ട്. ഞാന്‍ ശരിക്കും എന്‍ജോയി ചെയ്‌ത് പാടി.
ഗായികയായി അറിയപ്പെടുമ്പോള്‍ അഭിനയം ഉപേക്ഷിക്കുമോ?
അഭിനയവും പാട്ടും ഒരുമിച്ചു കൊണ്ടു പോകാനാണ് ആഗ്രഹിക്കുന്നത്. അഭിനയം എന്ന ബ്ലെസിങ്ങിലൂടെയാണല്ലോ എനിക്ക് പാടാന്‍ അവസരം ലഭിച്ചത്. ഒരു സമയം കഴിഞ്ഞ് നിറയെ ക്യാരക്‌ടറുകളൊക്കെ ചെയ്‌തു കഴിയുമ്പോള്‍, ഇനി പാട്ടില്‍ മാത്രം ഫോക്കസ് ചെയ്യാം എന്നൊരു ഫീലിംഗ് വന്നിട്ടുണ്ടെങ്കില്‍ ഗായികയായി ചിലപ്പോള്‍ മാറാം. ഞാന്‍ നന്നായി പാടുന്നുണ്ടെന്ന് എല്ലാവര്‍ക്കും തോന്നിയിട്ടുണ്ടെങ്കില്‍ മാത്രമേ അത് നടക്കുകയുള്ളൂ.
പുതിയ ചിത്രമായ ‘ആട്ട’ യില്‍ പാടുമോ?
ദേവിശ്രീപ്രസാദ് ‘ആട്ട’ യിലും പാടിപ്പിക്കാമെന്നു പറഞ്ഞിട്ടുണ്ട്. ഞാനും സിദ്‌ധാര്‍ഥും കൂടി പാടി അഭിനയിക്കുന്ന ഒരു പാട്ടായിരിക്കുമത്. അത് നടക്കുകയാണെങ്കില്‍ എന്റെ ഏറ്റവും വലിയ സ്വപ്‌നസാക്ഷാത്ക്കാരമായിരിക്കും.

മൊഴിയറിവില്‍ നിന്ന്...
നിങ്ങള്‍ കേരളത്തില്‍ ഒരു സത്യജിത് റേ പടം ഇടൂ, സത്യന്‍ അന്തിക്കാടിന്റെ ഫിലിം ഇടൂ, അടൂരിന്റെ പടം ഇടൂ, ഇപ്പോഴത്തെ ലാല്‍ ജോസിന്റെ പടം ഇടൂ. ഏതിനാണ് ജനങ്ങളുടെ അംഗീകാരം അധികം കിട്ടുക? ലാല്‍ ജോസിന്റെയും സത്യന്‍ അന്തിക്കാടിന്റെയും പടത്തിനല്ലേ? അപ്പോള്‍ ജനങ്ങളുടെ ചിന്തയില്‍ അവരാണ്. സിനിമ പ്രേക്ഷകനില്‍ ചലനമുണ്ടാക്കണം. അവന് മൂന്നു ദിവസം ഉറങ്ങാന്‍ കഴിയാതെ താന്‍ തെറ്റായ വഴിയിലൂടെയാണോ പോകുന്നത് എന്നു സന്ദേഹമുണ്ടാകണം. അത്തരം മാറ്റമുണ്ടാക്കുന്നതാണ് ഒരു നല്ല ആര്‍ട് സിനിമ.
-ചേരന്‍ (തമിഴ് സംവിധായകന്‍)
RELATED PAGES
» Mamta Gallery
» Other Interviews




0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME