Interview with Vijay
പോക്കിരി എന്ന ‘ചൂടന്‍’ ചിത്രവുമായി തമിഴകത്തും കേരളത്തിലും ആടിത്തകര്‍ത്ത തമിഴ് നടന്‍ വിജയുമായി പി കെ രാധ ചിത്രഭൂമിക്കു വേണ്ടി സംസാരിച്ചപ്പോള്‍:
വിജയ് എന്നാല്‍ വിക്‌ടറി എന്നൊരു ചൊല്ലു തന്നെ ഉണ്ടായിരിക്കുന്നല്ലോ?
എന്റെ ചിത്രങ്ങള്‍ തുടര്‍ച്ചയായി വിജയിച്ചതു കൊണ്ട് പറയുന്നതാണ്. എന്നാല്‍ ഞാന്‍ അതിനെ എന്റെ മാത്രം വിജയമായി കാണുന്നില്ല. കൂട്ടായ്മയുടെ വിജയം എന്നു പറയാം.
കൊറിയോഗ്രാഫറും നടനുമായ പ്രഭുദേവയാണ് ‘പോക്കിരി’യുടെ സംവിധായകന്‍. എന്തു കൊണ്ട് പ്രഭുദേവ?
അദ്ദേഹത്തിന്റെ തെലുങ്കു ചിത്രം കണ്ടപ്പോള്‍ ആ സംവിധാന ശൈലി വളരെ ഇംപ്രസീവ് ആയി തോന്നി. അതു കൊണ്ട് ഈ പ്രൊജക്‌ട് അദ്ദേഹത്തെ ഏല്പിച്ചു. നല്ല ഹ്യൂമര്‍സെന്‍സ് ഉള്ള സംവിധായകനാണ് അദ്ദേഹം. ‘പോക്കിരി’യില്‍ അത് പ്രകടമാണ്.
പോലീസിനെ ഒരു പോക്കിരിയാക്കി അവതരിപ്പിക്കുന്നത് ശരിയാണോ? സമൂഹത്തിന്റെ ധാരണയെ അതു ബാധിക്കില്ലേ?
ഞാന്‍ അത്തരം കാര്യങ്ങള്‍ ചിന്തിക്കാറില്ല. ഒരു എന്റര്‍ടെയ്‌നര്‍ എന്ന നിലയ്‌ക്കാണ് ജനം എന്റെ ചിത്രം കാണാനെത്തുന്നത്. രസിപ്പിക്കുക എന്നതില്‍ കവിഞ്ഞ് വലിയ സന്ദേശമൊന്നും ഈ ചിത്രങ്ങള്‍ നല്കുന്നില്ല.
ഡാന്‍സ് നമ്പറുകളാണ് താങ്കളുടെ ചിത്രത്തിന്റെ ഒരു പ്ലസ് പോയന്റ്. പതിവായി ഡാന്‍സ് പ്രാക്‌ടീസ് ചെയ്യാറുണ്ടോ?
മുന്‍പ് ഡാന്‍സ് പഠിച്ചിട്ടുണ്ട്. ഇപ്പോള്‍ സിനിമയില്‍ ഓരോ പാട്ടിനു വേണ്ടിയും നല്ല പോലെ പ്രാക്‌ടീസ് ചെയ്യും.
സ്‌റ്റേജിലൊക്കെ വരുമ്പോള്‍ താങ്കള്‍ വളരെ ഷൈ ആണെന്നു തോന്നും.
ഷൈ അല്ല. അടുത്ത സുഹൃത്തുക്കളുമായി ഞാന്‍ നല്ല പോലെ ഇടപഴകും. പിന്നെ സ്‌റ്റേജ് പരിപാടികളില്‍. സ്‌റ്റേജ് എനിക്കു പറ്റിയതല്ല.
ബാലതാരമായി അഭിനയിച്ചിട്ടുണ്ടോ?
അച്‌ഛന്‍ സംവിധായകനാണല്ലോ. അദ്ദേഹത്തിന്റെ ചില പടങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കുട്ടിക്കാലത്തേ ക്യാമറയ്ക്കു മുന്നില്‍ വന്നതിനാല്‍ അഭിനയിക്കാനൊന്നും ഭയമുണ്ടായിരുന്നില്ല. മാത്രമല്ല, ഞാന്‍ ഇഷ്ടപ്പെട്ടു തിരഞ്ഞെടുത്ത ഫീല്‍ഡാണിത്.
കുട്ടിക്കാലത്തു തന്നെ നടനാകാന്‍ ആഗ്രഹിച്ചിരുന്നോ?
ഇല്ല. കോളജില്‍ പഠിക്കുമ്പോഴാണ് നടനാകണം എന്ന ആഗ്രഹം ഉണ്ടാകുന്നത്. കമല്‍ഹാസന്‍, രജനീകാന്ത് എന്നിവരുടെ ആരാധകനായിരുന്നു ഞാന്‍.
ആക്‌ഷന് നല്ല പ്രാധാന്യമുണ്ട് താങ്കളുടെ ചിത്രങ്ങളില്‍. ഡ്യൂപ്പിനെ ഉപയോഗിക്കാറുണ്ടോ?
ഡ്യൂപ്പിനെ ഉപയോഗിക്കാറില്ല. ആക്ഷന്‍ രംഗങ്ങള്‍ ഞാന്‍ തന്നെ ചെയ്യുന്നു.
കേരളത്തിലും താങ്കള്‍ക്ക് ആരാധകരേറെയാണ്. മലയാള ചിത്രങ്ങള്‍ താങ്കള്‍ കാണാറുണ്ടോ? എന്താണ് അഭിപ്രായം?
മലയാള ചിത്രങ്ങള്‍ കാണാറുണ്ട്. അവ പൊതുവേ വളരെ റിയലിസ്റ്റിക് ആണ്. മലയാളി അഭിനേതാക്കളുടെ പെര്‍ഫോമന്‍സ് എനിക്ക് വളരെ ഇഷ്‌ടമാണ്. അത് വളരെ നാച്വറലാണ്.
തമിഴില്‍ റിയലിസ്റ്റിക് ചിത്രങ്ങള്‍ ഇല്ലെന്നാണോ?
തമിഴിലും ഉണ്ടാകുന്നുണ്ട്. പക്ഷേ മലയാളത്തിലെ പോലെ അതൊരു പൊതു സ്വാഭാവമല്ല.
മലയാളസിനിമയില്‍ അഭിനയിക്കാന്‍ ഇഷ്‌ടമാണോ?
മലയാളസിനിമ ഇഷ്‌ടമാണ്. എന്നാല്‍ അഭിനയിക്കാന്‍ തക്ക ഭാഷാസ്വാധീനമില്ല. നല്ല ഭാഷാവഴക്കമില്ലെങ്കില്‍ എനിക്ക് അഭിനയിക്കാനാവില്ല. ഇതിനു മുമ്പ് ഹിന്ദിയിലേക്കും തെലുങ്കിലേക്കും ക്ഷണം വന്നപ്പോഴും സ്വീകരിക്കാതിരുന്നത് ഇതേ കാരണത്താലാണ്.

മറുമൊഴിയില്‍ നിന്ന്...
ദിലീപ് ആദ്യമായി ഒരു ഹിന്ദി ചിത്രത്തില്‍ അഭിനയിക്കുന്നു.
-വാര്‍ത്ത
അവര്‍ക്ക് അങ്ങനെ തന്നെ വേണം.ഓരോ ചിത്രം കഴിയുമ്പോഴും വസ്ത്രത്തിന്റെ അളവ് കുറച്ചു കൊണ്ടു വരണം, അതാണ് എന്റെ പോളിസി.
-രംഭ
ഈ ഗാന്ധി ശിഷ്യയെ ചെന്നിത്തലയും മറ്റും കണ്ടുപഠിക്കട്ടെ.RELATED PAGES
» Other Interviews
» Actrors Gallery
» Actress Gallery
» Movie Page Index




0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME