Kavya Madhavan Speaks

സിനിമാജീവിതം സമ്മാനിച്ച നേട്ടങ്ങള്‍, സുഖദു:ഖങ്ങള്‍, പ്രതീക്ഷകള്‍.. കാവ്യമാധവന്‍ എന്ന കലാകാരിയെയും വ്യക്തിയെയും വായിക്കാന്‍ ചില വെളിപ്പെടുത്തലുകള്‍. ചിത്രഭൂമി തയാറാക്കിയത്.
പ്രണയം: മാറിയ ചിന്തകള്‍
പഠിക്കുന്ന കാലത്ത് എന്നെ ആരെങ്കിലും പ്രേമിക്കണേ എന്ന് ആഗ്രഹിച്ചിരുന്നു. എനിക്കു പല കുട്ടികളോടും പ്രണയം തോന്നിയിട്ടുണ്ട്. ഈ കാര്യം കൂട്ടുകാരികളോടു പറഞ്ഞപ്പോള്‍ അവരെന്നെ കളിയാക്കി. ഞാന്‍ എന്തോ ചീത്തക്കാര്യം പറയുന്നപോലെയാണ് അവര്‍ പെരുമാറിയത്. സിനിമയില്‍ എത്തി മുതിര്‍ന്ന സുഹൃത്തുക്കളോടു സംസാരിച്ചപ്പോഴാണ് പ്രണയത്തിന്റെ മഹത്വം അറിയുന്നത്. അതോടെ, പ്രണയം പാപമാണെന്ന ചിന്തയും പോയി.
വിവാഹം
പ്രണയിച്ച് വിവാഹം കഴിക്കില്ല എന്നു ഞാന്‍ പറയില്ല. പക്ഷേ, എന്റെ അച്ഛന്റെയും അമ്മയുടെയും ഇഷ്ടത്തിനനുസരിച്ചേ ഞാന്‍ വിവാഹം ചെയ്യൂ. ഞാന്‍ നല്ലതേ തിരഞ്ഞെടുക്കൂ എന്നു അവര്‍ക്കറിയാം.
കാവ്യ ഒരു ഭാര്യയായാല്‍
ഭര്‍ത്താവിനെ സ്നേഹിക്കുന്ന, ഭര്‍ത്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കു ചേര്‍ന്നു പോകുന്ന മനസുള്ളവളായിരിക്കും; എന്റെ അമ്മയെപ്പോലെ. എന്റെ അമ്മയും അച്ഛനും വഴക്കടിക്കുന്നത് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ശരിക്കും അസൂയ തോന്നുന്ന ജോഡികളാണവര്‍. എന്റേത് അതുപോലെ ഒരു ജീവിതമായിരിക്കണേ എന്നാണ് പ്രാര്‍ഥന.
ചില സങ്കടങ്ങളും മറവിയും
സങ്കടവും ദേഷ്യവും മാറി മാറി വരും. പരിചയമുള്ള ഒരാള്‍ മിണ്ടിയില്ലെങ്കില്‍ എനിക്കു സങ്കടമാകും. വല്ലാതെ സങ്കടം വരുമ്പോള്‍ മുറിയില്‍ കയറി കതകടച്ചിരിക്കും. എന്നിട്ട് സ്വയം സംസാരിച്ച് പ്രശ്നത്തിനു പരിഹാരം കണ്ടെത്തും. ചിലപ്പോള്‍ ആരാധകരുടെ ഒരു ഫോണ്‍കോള്‍ കിട്ടിയാല്‍ മതി, വിഷമങ്ങളൊക്കെ മാറും.
വലിയ മറവിക്കാരിയാണ്. അമ്മയും ചേട്ടനുമായൊക്കെ വഴക്കുണ്ടാക്കിയാല്‍ പിന്നെ അവരോട് മിണ്ടരുതെന്ന് തീരുമാനിക്കും. അല്പം കഴിഞ്ഞാല്‍ അതെല്ലാം മറന്ന് കളിചിരികള്‍ തുടങ്ങും. അപ്പോഴാണ് പിണങ്ങിയ കാര്യം ഓര്‍മ വരിക.
സിനിമയിലെ സൌഭാഗ്യങ്ങള്‍
സ്കൂള്‍പഠനകാലത്തു തന്നെ സിനിമയില്‍ എത്തിയ എനിക്ക് കോളേജ് ജീവിതം ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ല. കലാലയജീവിതത്തിന്റെ രസകരമായ മുഹൂര്‍ത്തങ്ങള്‍ ക്ലാസ്‌മേറ്റ്‌സിലൂടെ ഞാന്‍ ശരിക്കും അനുഭവിച്ചറിഞ്ഞു.
വിസ്‌മയിപ്പിച്ച താരം
അടുത്തിടെ എന്നെ ഏറെ വിസ്മയിപ്പിച്ച താരം ജാക്കി ഷ്‌റോഫാണ്. അതിശയനില്‍, അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കണമെന്നു പറഞ്ഞപ്പോള്‍ നല്ല പേടിയുണ്ടായിരുന്നു. ബോളിവുഡിന്റെ രീതികളൊന്നും നമുക്കറിയില്ലല്ലോ. പക്ഷേ, രണ്ടു ദിവസം കഴിയുമ്പോഴേക്കും അദ്ദേഹം ഞങ്ങളില്‍ ഒരാളായിരുന്നു. ഹിന്ദിയും മലയാളവും കലര്‍ന്ന പുതിയൊരു ഭാഷയില്‍ ഞങ്ങള്‍ എത്ര നേരം വേണമെങ്കിലും സംസാരിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ലാളിത്യം പലപ്പോഴും എന്നെ വിസ്മയപ്പെടുത്തിയിരുന്നു.
ലാലേട്ടനും മമ്മൂക്കയും
ഞാനിതുവരെ ലാലേട്ടന്റെയും മമ്മൂക്കയുടെയും നായികാവേഷത്തില്‍ അഭിനയിക്കാതിരുന്നത്, ആ സമയങ്ങളില്‍ എനിക്കു മറ്റു ചിത്രങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ഉള്ളതുകൊണ്ടായിരുന്നു. രണ്ടായിരത്തേഴില്‍ മമ്മൂക്കയുടെയും ലാലേട്ടന്റെയും നായികാവേഷം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. മായാവി പോലുള്ള ചിത്രങ്ങളിലേക്ക് വിളിച്ചിട്ട് ചെയ്യാന്‍ കഴിയാഞ്ഞതില്‍ അതിയായ സങ്കടമുണ്ട്.

കാവ്യയുടെ ഗാനം..
എരിഞ്ഞെന്റെ ഉള്ളില്‍ നീ അടങ്ങീടുമോ
എനിക്കായ് മാത്രം വിരിഞ്ഞ പൂവേ...
ഇരുളില്‍ വിരിഞ്ഞ നീ പുലരും മുന്‍പേ എങ്ങോ പൊലിഞ്ഞു പോയി
ഞാന്‍ ഊണരും മുന്‍പേ എന്തേ പൊലിഞ്ഞു പോയി
ഇരുളില്‍ തെളിഞ്ഞ നിന്‍ മുഖമൊന്നു കാണാന്‍
എത്ര കൊതിച്ചു ഞാന്‍ എത്ര നടന്നു ഞാന്‍...
RELATED PAGES
» Kavya Gallery
» Other Interviews
» Actress Gallery
» Movie Page Index




3 Comments:
Kavya is one of the most genuine Malayali actress.She still maintains relation with her root and very different from our typical cine heroines.She is simple,sensible and innocent.
Kavya is the most talented actor of Malayalam.She has a very good acting skill and a clear voice.I am a very strong fan of kavya.My favourite movies are all with Kavya as a heroine.
Pookkaleyum poothumbikaleyum snehicha Radha. Swapnangal onnonnayi polinju poyappozhum karayathirikkuvan sramicha Radha !.
"Chadranudikkunna dikkile" ee Radhaye aarku marakkanavum?
Oru kollam mumbanu Kavya, radhayayi malayalikalude manassil kudiyeriyathu. Innu malayalathil ettavum thirakkulla nayika oru pakshe kavya avanam.
Athe.. varan irikkunnathu ini kavyayude nalukalanu.
Malayaliyude manassil shaleenathakku ennum sthanamundu... Athukondu thanne Manju Warrierkku shesham malayalathinu kittiya ee shaleena sundariye nam snehikkunnu.....
Kusruthiyum kuttitharangalum inium nashtapettittillatha avalinnu thirakkulla nayaika aayi valarnu kazhinju!... Nishkalankamaya aa chiri malayaliyude manassil shaleenathayude kulir kattu veeshumbol inium ethra kadhapathrangal ee pathinaju karikku vendi kathu nilkunnu......
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME