MOHAN LAL in Sholay

MORE STORIES @
AAG and Mohanlal
Mohanlal as Inspector Narasimha Photo Gallery
Mohanlal Collection
അസാധാരണ വിജയം നേടിയ ഒരു ചിത്രം മൂന്നു പതിറ്റാണ്ടിനു ശേഷം വീണ്ടും വരുന്നു. 1975-ല്‍ ജാവേദ് അക്തറുടെയും സലിം ഖാന്റേയും തിരക്കഥയില്‍ രമേഷ് സിപ്പി സംവിധാനം ചെയ്ത ‘ഷോലെ’ വീണ്ടും അവതരിപ്പിക്കുന്നതു രാംഗോപാല്‍ വര്‍മ. വര്‍മയുടെ ഷോലെയില്‍ ഠാക്കൂറിന്റെ വേഷമിടുന്നത് നമ്മുടെ മോഹന്‍ലാല്‍. ഗബ്ബാര്‍ സിങ്ങിന്റെ വില്ലന്‍ വേഷത്തില്‍ സാക്ഷാല്‍ അമിതാഭ് ബച്ചന്‍. ആ ചിത്രത്തിന്റെ വിശേഷങ്ങള്‍ ചിത്രഭൂമിയുടെ ടി എസ് പ്രതീഷുമായി മോഹന്‍ ലാല്‍ പങ്കു വയ്ക്കുന്നു.
“ഇന്ത്യന്‍ സിനിമയില്‍ വലിയൊരു സ്ഥാനമുള്ള സിനിമയാണല്ലോ ഷോലെ. നമ്മുടെ ചെമ്മീനിനെപ്പോലെ എല്ലാവരും അറിയുന്ന ചിത്രം. ചെമ്മീന്‍ എന്ന സിനിമ ഇനിയും രണ്ടാമത് ഉണ്ടാക്കാന്‍ കഴിയുമോ എന്നു ചോദിച്ചാല്‍ പറ്റുമായിരിക്കും എന്നു പറയാനേ കഴിയുകയുള്ളു. അതുപോലെയാണ് ഷോലെയുടെ കാര്യവും. കമേഴ്‌സ്യല്‍ സിനിമകളുടെ ബൈബിളാണ് ഷോലെ... അതിലെ പ്രധാന കഥാപാത്രമാണ് ഠാക്കൂര്‍. ഷോലെ എന്ന സിനിമ ഠാക്കൂറിന്റെ കഥയാണ്.”
ഷോലെയിലെ അഭിനയത്തേക്കുറിച്ച്...
നമ്മള്‍ ആ സിനിമയില്‍ വലിയ കാര്യങ്ങളൊന്നും ചെയ്യുന്നില്ല. നമുക്കു ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്യുന്നുവെന്നേയുള്ളു. ഇപ്പോള്‍ അഭിനയിച്ച സീനുകളൊക്കെ അമിതാഭ് ബച്ചനൊപ്പമായിരുന്നു. ഷോലെ ഇങ്ങനെ വന്നാല്‍ എങ്ങനെയാകും എന്നൊന്നും ചിന്തിക്കുന്നില്ല. രാംഗോപാല്‍ വര്‍മയുടെ സിനിമാഭാഷയില്‍ ഒരു സിനിമ പറയുന്നു. ഇതുപോലെ എത്രയോ സിനിമകള്‍ പുനരാവിഷ്കരിച്ചു വരുന്നത് നമ്മള്‍ കാണുന്നു.
ബച്ചനൊപ്പം വേഷമിട്ടപ്പോള്‍?
എനിക്കു ഭാഗ്യം കിട്ടിയ ആളാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം, ഞാന്‍ പ്രേം നസീര്‍ സാറിന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്. ശിവാജി ഗണേശന്‍, നാഗേശ്വര റാവു എന്നിവര്‍ക്കൊപ്പവും. ഇപ്പോള്‍ അമിതാഭ് ബച്ചന്റെ ഒപ്പവും അഭിനയിച്ചു. രാജ്‌കുമാര്‍ സാറുമായി ഞാന്‍ വളരെ നല്ല സൌഹൃദത്തിലായിരുന്നു. അദ്ദേഹത്തിനൊപ്പം വേഷമിടാന്‍ കഴിഞ്ഞിട്ടില്ല. ഞാന്‍ ഇക്കാര്യം അമിതാഭ് ബച്ചനോട് പറയുകയും ചെയ്തു. വലിയ കാര്യമാണതെന്ന് അദ്ദേഹവും പറഞ്ഞു.
അമിതാഭ് ബച്ചന്‍ എന്ന വ്യക്തിയെ നമ്മള്‍ മുന്‍പ് പരിചയപ്പെട്ടിട്ടുണ്ട്. പലപ്പോഴും സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് അഭിനയിക്കുമ്പോള്‍ അപരിചിതത്വം അനുഭവപ്പെട്ടില്ല. പിന്നെ, അമിതാഭ് ബച്ചന്‍ ആദ്യമായി ഒരു നെഗറ്റിവ് ക്യാരക്ടര്‍ ചെയ്യുകയാണെന്ന് തോന്നുന്നു, ഗബ്ബാര്‍ സിങ്ങിലൂടെ. എന്റെ കൈ മുറിക്കുന്ന സീനായിരുന്നു ഞങ്ങളുടെ ആദ്യത്തെ കോമ്പിനേഷന്‍ സീന്‍.
(ഷോലെ ആഗ് ആയി മാറുന്നതിനു മുന്‍പ് പ്രസിദ്ധീകരിച്ച അഭിമുഖമാണിത്. - എഡിറ്റര്‍)

കത്തുകളില്‍ നിന്ന്...
ലോഹിതദാസിന്റെ ‘ചക്കരമുത്തി’ന്റെ ക്ലൈമാക്സ് മാറ്റിയത്രേ. ഭൂതക്കണ്ണാടി, പാഥേയം തുടങ്ങിയ മനോഹരസിനിമകള്‍ക്ക് തിരക്കഥയെഴുതിയ അദ്ദേഹത്തിന് ഇത്തരമൊരു ഗതികേടോ! ‘തിരക്കഥയുടെ മന്ത്രവാദിയായ് ലോഹിതദാസ്’ എന്നാണ് കഥയുടെ കാണാപ്പുറങ്ങള്‍ എന്ന പുസ്തകത്തിന് അവതാരികയെഴുതിയ കെ. സുരേന്ദ്രന്‍ അതിലദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ശരിയാണ്, മന്ത്രവാദി തന്നെ ലോഹിതദാസ്. തിരക്കഥകളുടെയല്ല, ക്ലൈമാക്സുകളുടെ! ഞൊടിയിടയില്‍ മാറി മറിയുകയാണല്ലോ എല്ലാം.
ബിന്ദു, തൃശ്ശൂര്‍.
RELATED PAGES
» Mohanlal Gallery
» Other Interviews
» Chakkaramuth directed by Lohithadas




0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME