SPiCE most viewed videos in indulekha
 

Mohanlal on Sania Mirza

photo courtesy: ontennis.com
actor mohanlal writes on sania mirza, the tennis queen of indiaനിറങ്ങളും സൌന്ദര്യങ്ങളും കണ്ട് ആനന്ദിക്കുക എന്നതു മാത്രമാണ് എന്റെ ടെന്നിസ് ആസ്വാദനം. കാരണം, എനിക്ക് ടെന്നിസിന്റെ കളിനിയമങ്ങള്‍ ഒന്നും അറിയില്ല. സാങ്കേതികമായി അതിനെ ആസ്വദിക്കാനുള്ള സാക്ഷരത എനിക്കില്ല. എങ്കിലും, വല്ലപ്പോഴും ടെന്നിസ് കാണാന്‍ സാധിക്കുമ്പോള്‍ ഒരു ഏകാംഗ പവര്‍ ഗെയിമിന്റെ എല്ലാ അനുഭൂതികളും അത് എനിക്കു നല്‍കാറുണ്ട്. അനുഭൂതിക്ക് നിയമങ്ങളും അറിവും ഒന്നും ആവശ്യമില്ലല്ലോ.

സാനിയാ മിര്‍സയെ ഞാന്‍ ആദ്യമായി കാണുന്നത് ‘മലബാര്‍ ഗോള്‍ഡി’ന്റെ പരസ്യ ചിത്രീകരണ സമയത്താണ്. എന്റെ ഭാര്യയുടെ അമ്മാവനും മിര്‍സയുടെ കുടുംബവും സുഹൃത്തുക്കളായിരുന്നു. കളിക്കളത്തില്‍ വെട്ടിത്തിളങ്ങി നില്‍ക്കുന്ന ഒരു ഇന്റര്‍നാഷനല്‍ താരത്തിന്റെ എല്ലാ പകിട്ടുകളും പെരുമാറ്റരീതികളും എല്ലാം ഞാന്‍ അവരില്‍ നിന്നു പ്രതീക്ഷിച്ചു. പക്ഷേ, അതൊന്നുമുണ്ടായില്ല. വളരെ ഹൃദ്യമായ ഒരു ഷൂട്ടിങ് സെഷനായിരുന്നു അത്.

അന്ന് ബാംഗ്ലൂരില്‍ ആരാധകരാലും ആള്‍ക്കൂട്ടത്താലും വേട്ടയാടപ്പെട്ടപ്പോള്‍, സാനിയ മണിക്കൂറുകളോളം അഭയം തേടിയത് എന്റെ കരവലയത്തിലായിരുന്നു. ആള്‍ക്കൂട്ടത്തിന്റെ അപ്രതീക്ഷിതമായ പെരുമാറ്റങ്ങളില്‍ നിന്ന് അവരെ ഭദ്രമായി രക്ഷിച്ചു നിര്‍ത്താന്‍ എനിക്കു സാധിച്ചു. ഒരു രാജ്യത്തെ അന്യരുടെ ആക്രമണങ്ങളില്‍ നിന്ന് കാത്തു രക്ഷിക്കുന്ന കാവല്‍ഭടന്റെ മാനസികാവസ്ഥയായിരുന്നു എന്റേത്.

പിന്നീടു ഞങ്ങള്‍ കൊച്ചിയില്‍ വച്ചാണു കണ്ടത്. അന്നവര്‍ പല കാരണങ്ങളാലും വളരെ പരിക്ഷീണയായിരുന്നു. വിവാഹപൂര്‍വ ലൈംഗികബന്ധത്തേക്കുറിച്ച് അഭിപ്രായം പറഞ്ഞതിന്റെ വിവാദങ്ങള്‍ അവരെ ഉലച്ചു കളഞ്ഞിരുന്നു. അന്ന്, അവര്‍ എന്നോട് തളര്‍ന്ന സ്വരത്തില്‍ പറഞ്ഞു: “രണ്ടു ദിവസമായി ഞാന്‍ ഉറങ്ങിയിട്ട്. എല്ലാവരും എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.”
പ്രതിഭയുടെ ആധിക്യം കാരണം പ്രായത്തിനു മുന്‍പേ പ്രശസ്തിയുടെ സൂര്യപ്രഭയില്‍ പെട്ടതും അതേ സമയം വിവാദങ്ങളെ നേരിടാന്‍ പ്രാപ്തയാവാത്തതുമായ ഒരു ‘കുട്ടി’യാണ് അവരെന്ന് എനിക്കപ്പോള്‍ തോന്നി.

അന്ന് സാനിയയുടെ പിറന്നാള്‍ കൂടിയായിരുന്നു. പിറന്നാള്‍ ആശംസയേക്കാള്‍ അവര്‍ക്കാവശ്യം ആശ്വാസവാക്കുകളായിരുന്നു. എനിക്കാവും വിധം ഞാനത് അവര്‍ക്കു നല്‍കി. പക്ഷേ, അന്നു കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുമായും അവര്‍ ഇടഞ്ഞു. അതു ദു:ഖകരമായിരുന്നു. ഞാനും അതിനു സാക്ഷിയായി. ഇതില്‍ ആരെയും മാറ്റി നിര്‍ത്തി ഞാന്‍ പഴി ചാരുന്നില്ല. പക്ഷേ, വസ്തുതകളെ സമീപിക്കുന്നതില്‍ നമുക്ക് എവിടെയോ പിഴയ്ക്കുന്നുണ്ട്.

പിന്നീട് ഞാന്‍ സാനിയയെ കണ്ടിട്ടില്ല. പക്ഷേ, അവരുടെ വിജയത്തിനു വേണ്ടി പ്രാര്‍ഥിച്ചിട്ടുണ്ട്.
(കെ. വിശ്വനാഥിന്റെ സ്വീറ്റ് സാനിയ: സാനിയ മിര്‍സയുടെ ജീവിതകഥ എന്ന പുസ്തകത്തിന് മോഹന്‍ ലാല്‍ എഴുതിയ അവതാരികയില്‍ നിന്ന്.)

READ MORE in chithrabhumi film magazine dated 2006 December 31. mohanlal writes on sania mirza, the tennis rani of india

മറുമൊഴിയില്‍ നിന്ന്...
» ഇനി ഞാന്‍ ചിമ്പുവിനോടോപ്പം അഭിനയിക്കില്ല.
-നയന്‍‌താര
അഭിനയിക്കാന്‍ ഇനി ഒരിടവും ബാക്കിയില്ലായിരിക്കും!
» എനിക്കിനിയും ബാല്യമുണ്ട്.
-കമലഹാസന്‍
അപ്പോള്‍ ബാല്യവിവാഹവും!

RELATED PAGES
» Mohanlal Collection
» Beyond The Screen

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger