Padmapriya Speaks

ലോക ക്ലാസിക്കുകള്‍ തേടിപിടിച്ചു കാണുന്ന, പസോളിനിയുടെ സിനിമകള്‍ വളരെ ഇഷ്‌ടമുള്ള ഒരു നായിക നമുക്കുണ്ട്. കാഴ്‌ചയിലൂടെ മലയാളത്തിലെത്തിയ, പല മലയാളനടികളേക്കാളും മലയാളിയായി മാറിയ പദ്മപ്രിയ. പദ്മപ്രിയയുടെ വിശേഷങ്ങള്‍ ചിത്രഭൂമിയില്‍ നിന്ന്:
ഇന്ത്യയില്‍ ഒട്ടുമിക്ക സ്‌ഥലങ്ങളിലും ഞാന്‍ ഒറ്റയ്ക്ക് യാത്ര ചെയ്‌തിട്ടുണ്ട്. അച്ഛന്‍ ആര്‍മി ഉദ്യോഗസ്‌ഥനായിരുന്നതു കൊണ്ട് പല സ്‌ഥലങ്ങളിലും താമസിച്ചിരുന്നു. ആ അനുഭവപരിചയമാണ് അതിനുള്ള ധൈര്യം നല്‍കിയത്. വിവിധ ദേശങ്ങളിലുള്ള ആളുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ എനിക്കിഷ്‌ടമാണ്.
ഞാന്‍ സമ്പാദിക്കുന്ന പൈസയുടെ ചെറിയൊരു ശതമാനം പുസ്‌തകങ്ങള്‍ വാങ്ങാന്‍ നീക്കിവെക്കാറുണ്ട്. പല ക്ലാസിക് കൃതികളും ഞാന്‍ സ്വന്തമാക്കിയിട്ടുണ്ട്.
നര്‍ത്തകി, നീന്തല്‍താരം, മോഡല്‍ എന്നീ ലേബലിലും ഞാന്‍ മുന്‍പ് അറിയപ്പെട്ടിട്ടുണ്ട്. എത്ര മണിക്കൂര്‍ നൃത്തം ചെയ്യാന്‍ കഴിയുമെന്ന് എനിക്കറിയില്ല. പക്ഷേ, മണിക്കൂറുകളോളം ക്ലാസിക്കല്‍ നൃത്തം ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ട്.
സൌന്ദര്യസംരക്ഷണത്തിന് കാര്യമായി ഞാന്‍ ഒന്നും ചെയ്യാറില്ല. മേക്കപ്പ് അണിയാതെ നടക്കാനാണിഷ്‌ടം. മുടി നന്നായി പിന്നി കെട്ടിയിടും. ഞാന്‍ ഏറ്റവും ശ്രദ്‌ധിക്കുന്നത് മുടിയിലാണ്. അനന്തം സിനിമയിലെ ക്യാരക്‌ടറിനു വേണ്ടി മുടി മുറിച്ചപ്പോള്‍ സങ്കടം തോന്നിയിരുന്നു.
ചുരിദാര്‍, ജീന്‍സ് എന്നിങ്ങനെയുള്ള വസ്‌ത്രങ്ങള്‍ ധരിക്കാനാണ് താല്പര്യം. അതൊക്കെ വളരെ കംഫര്‍ട്ടബിളാണ്. സാരി നിത്യജീവിതത്തില്‍ ധരിക്കാന്‍ ഇഷ്‌ടമല്ല. സിനിമയ്‌ക്കു വേണ്ടി മാത്രമാണ് സാരി ധരിക്കുന്നത്.
സിനിമ കാണലും പാട്ടു കേള്‍ക്കലുമാണ് മറ്റൊരു പരിപാടി. അടിപൊളി സോങ്ങും മെലഡി സോങ്ങും കേള്‍ക്കാറുണ്ട്. രാത്രിയില്‍ മെലഡി സോങ്ങുകള്‍ കേട്ടു കിടക്കുന്നത് ഇഷ്‌ടമുള്ള കാര്യമാണ്. ഇന്ത്യന്‍ സിനിമകളില്‍ എന്നെ വിസ്‌മയപ്പെടുത്തിയത് ബംഗാളി സിനിമകളാണ്. ആ സിനിമകള്‍ മനുഷ്യജീവിതങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ലോക ക്ലാസിക്കുകള്‍ മിക്കതും തേടിപ്പിടിച്ചു കാണാന്‍ ശ്രമിക്കാറുണ്ട്. പസോളിനിയുടെ സിനിമകള്‍ വലിയ ഇഷ്‌ടമാണ്.
ഒരു ഷോര്‍ട്ട് ഫിലിം ഒരുക്കാനുള്ള ശ്രമത്തിലാണ്. മനുഷ്യജീവിതത്തിന്റെ ചില പ്രത്യേകതകള്‍ അടയാളപ്പെടുത്തുന്ന ഒരു ഷോര്‍ട്ട് ഫിലിം.

മൊഴിയറിവില്‍ നിന്ന്...
“..ഉദാഹരണത്തിന്, പസോളിനിയുടെ മമ്മാ റോമ. അതില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന നടി (അന്ന മാഗ്നാനി) എത്ര മനോഹരമായിട്ടാണ് അഭിനയിച്ചിരിക്കുന്നത്. ഒരു തെരുവുവേശ്യയാണ് മമ്മാ റോമ. ഒറ്റ നോട്ടത്തില്‍ തന്നെ അവര്‍ പ്രോസ്റ്റിറ്റ്യൂട്ടാണെന്ന് നമുക്ക് തോന്നും. ശരീരഭാഷയിലോ വേഷത്തിലോ അധികമായ ചമല്‍ക്കാരമ്മില്ലാതെ തന്നെ അങ്ങനെയൊരു ക്യാരക്റ്റര്‍ പെര്‍ഫോമന്‍സ് ഞാന്‍ ഇന്ത്യന്‍ സിനിമയിലോ ഹോളിവുഡ് സിനിമയിലോ കണ്ടിട്ടില്ല.”
“മലയാളസിനിമയില്‍ മമ്മുക്കയോടൊപ്പം അഭിനയിച്ചതു മുതല്‍ ഞാനൊരു മലയാളിപ്പെണ്‍കുട്ടിയായി മാറി. ലാലേട്ടനോടൊപ്പം അഭിനയിച്ചപ്പോള്‍ എന്റെ ആഹ്ലാദം പറഞ്ഞറിയിക്കാന്‍ കഴിഞ്ഞില്ല.”
“ഞാന്‍ അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ എന്നെ ഇവിടെ പിടിച്ചു നിര്‍ത്തുന്നാ ശക്തിയായി തീര്‍ന്നു. ഇനി എന്റെ വരന്‍ മലയാളിയാകുമോയെന്നു പോലും ഞാന്‍ സംശയിക്കുന്നു.”
RELATED PAGES
» Padmapriya Collection
» Other Interviews
» Actress Gallery
» Movie Page Index




0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME