SPiCE most viewed videos in indulekha
 

Sathyan Anthikkad Speaks

Photo Courtesy: Vijay George
movie director Sathyan Anthikkad സത്യന്‍ അന്തിക്കാട് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വടക്കാഞ്ചേരിക്ക് സമീപമുള്ള പോത്തുണ്ടി ഡാം സൈറ്റിനടുത്ത് തുടങ്ങി. ദിലീപ് നായകനാകുന്ന ഈ ചിത്രത്തില്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ കവിതയാണ് നായിക. ചിത്രഭൂമിക്കു വേണ്ടി ബൈജു പി. സെന്‍ സത്യന്‍ അന്തിക്കാടുമായി സംസാരിച്ചപ്പോള്‍:

പുതിയ ചിത്രത്തിന്റെ പേരിനേക്കുറിച്ച്...
ടൈറ്റിലിന് അല്പം ടൈറ്റാണ്. പല പത്രക്കാരും ഇതു പബ്ലിസിറ്റിക്കു വേണ്ടിയുള്ള ട്രിക്കാണെന്നാണ് ധരിക്കുന്നത്. ചിത്രം ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പലപ്പോഴും നല്ല പേരുകള്‍ കിട്ടുന്നത്. ചിത്രത്തിന്റെ തുടക്കത്തില്‍ ഒരു പേരിട്ട് പിന്നീട് നല്ല പേരു വന്നാല്‍ ടെന്‍ഷനാകും. അതുകൊണ്ടാണ് ആ ചിന്ത അവസാനത്തേക്കു മാറ്റി വയ്ക്കുന്നത്.

ചിത്രത്തേക്കുറിച്ച്...
ഒരു സാധാരണ കുടുംബത്തിന്റെ വിശേഷങ്ങള്‍ പുതുമയോടെ ഒരുക്കാനാണ് ശ്രമം. ആ സബ്‌ജക്റ്റില്‍ ചില കാലികപ്രശ്നങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. ദിലീപിന്റെ മറ്റെല്ലാ ഇമേജുകളും മാറ്റി നിര്‍ത്തി, തികച്ചും സാധാരണക്കാരനായ കഥാപാത്രത്തെയാണ് നല്‍കിയിരിക്കുന്നത്. സാ‍ധാരണക്കാരന്റെ ധര്‍മസങ്കടങ്ങള്‍, അതാണ് ഞാന്‍ സെലക്റ്റ് ചെയ്തത്.

(ഡാം സൈറ്റിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഡാം സൈറ്റ് എന്‍‌ജിനീയര്‍ ഷാജി രാഘവന്‍ എന്ന കഥാപാത്രത്തെയാണ് മുകേഷ് അവതരിപ്പിക്കുന്നത്. ഷാജിയുടെ അളിയനായ വിനോദിന്റെ വേഷത്തില്‍ ദിലീപും.
ഷാജി രാഘവന്റെയും ഭാര്യ വിമല(സീത)യുടെയും കൊതി തോന്നിപ്പിക്കുന്ന ജീവിതത്തിലൂടെയാണ് ഈ ചിത്രം തുടങ്ങുന്നത്. ഷാജിയുടെ അനിയത്തി രശ്‌മി (നോട്‌ബുക്കിലെ പാര്‍വതി) അവര്‍ക്കൊപ്പമുണ്ട്. ഈ സാഹചര്യത്തിലാണ് വിനോദ് ആ കുടുംബത്തിലെത്തുന്നത്. അതൊടെ ആ കുടുംബത്തിന്റെ താളം തെറ്റുന്നു. കൊച്ചു കൊച്ച് അമളികളും തമാശകളുമുള്ള ആ കുടുംബം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ കാതല്‍.)

ക്യാമറാമാന്‍ എസ്. കുമാറും സത്യന്‍ അന്തിക്കാടും ഈ ചിത്രത്തിലൂടെ ഒന്നിക്കുന്നു. രണ്ടു പേരും മലയാളസിനിമയില്‍ സില്‍‌വര്‍ ജൂബിലി പിന്നിട്ടെങ്കിലും തിരക്കു കാരണം ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. അതേക്കുറിച്ച് എസ്. കുമാര്‍...
പല തവണ ഞങ്ങള്‍ ഒന്നിച്ച് ഒരു പടം ചെയ്യണമെന്ന് കരുതിയതാണ്. പക്ഷേ, പലപ്പോഴും വഴി മാറി പോവുകയായിരുന്നു.

സംഗീതപ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ഇളയരാജ ഈണം പകര്‍ന്ന മൂന്ന് ഗാനങ്ങളുണ്ട്. വരികള്‍ വയലാര്‍ ശരത്‌ചന്ദ്രവര്‍മയുടേതാണ്.

READ MORE in chithrabhumi film magazine dated 2007 January 28. Sathyan Anthikkad on his new movie, which is being shot at pothundi dam

മൊഴിയറിവില്‍ നിന്ന്...
എന്റര്‍ടെയ്‌നറുകള്‍ നിര്‍മ്മിക്കാന്‍ ചില തിരക്കഥാകൃത്തുക്കള്‍ക്ക് അറിയില്ല എന്നു തന്നെയാണ് എന്റെ അഭിപ്രായം. സ്വന്തം ദൌര്‍ബല്യങ്ങള്‍ സംവിധായകരുടെ വേഷം കെട്ടുന്ന തിരക്കഥാകൃത്ത് തിരിച്ചറിയുന്നില്ല.
-മോഹന്‍ലാല്‍
തിരക്കഥാകൃത്തുക്കള്‍ സംവിധായകാരാകാന്‍ മുന്നോട്ടു വരുമ്പോള്‍ ഒരു കാര്യം മാത്രമാണ് നിര്‍മാതാക്കളോടു പറയാനുള്ളത്. ഭ്രാന്തന്മാര്‍ ഉന്മാദത്തോടെ റോഡിലേക്ക് എടുത്തു ചാടാന്‍ നില്‍ക്കുമ്പോള്‍, വാഹനം ഓടിക്കുന്നവര്‍ സൂക്ഷിച്ച് സൂക്ഷിച്ച് വണ്ടിയോടിക്കണം.
-ടി. എ. റസാക്ക്
ക്ലാസ്‌മേറ്റ്‌സ് വന്‍‌ഹിറ്റായി. പക്ഷേ, അതിലെ നായകന്മാരെ വച്ച് പടമെടുത്താല്‍ വിതരണത്തിന് ആളെ കിട്ടുന്ന അവസ്ഥയില്ല. അതേസമയം, തമിഴ്‌നാട്ടിലാണെങ്കില്‍ ആ അഞ്ചു പേരും ഇതിനോടകം സ്വതന്ത്രന്മാരായി ഉയര്‍ന്നിട്ടുണ്ടാകും.
-വിനയന്‍

RELATED PAGES
» Beyond The Screen
» Sathyan Anthikkad Collection
» Dileep Gallery

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger