Shaji Kailas and Family
photo courtesy: chithrabhumi

“ഞാനിപ്പോള്‍ ഷാജി കൈലാസിന്റെ ഭാര്യ എന്നറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട്, പഴയ സിനിമാതാരം ആനിയെ ഓര്‍ക്കാറില്ല. ടിവിയിലൊക്കെ എന്റെ ചിത്രങ്ങള്‍ വരുമ്പോള്‍ കാണാന്‍ താല്പര്യമില്ല. ഞാന്‍ അഭിനയിച്ച എല്ലാ ചിത്രങ്ങളും എനിക്കിഷ്ടമാണെങ്കിലും മഴയെത്തും മുന്‍പേയോട് പ്രത്യേക ഇഷ്ടമാണെന്നു പറയാം. കുട്ടികള്‍ എന്റെ സിനിമ കാണുന്നത് ഞാന്‍ പ്രോത്സാഹിപ്പിക്കാറില്ല. ഇപ്പോള്‍ സ്ക്രീനില്‍ എന്ന കാണുമ്പോള്‍ എന്തോ ഒരു നാണമാണ്. ” ചിത്ര ഉറക്കെ ചിരിച്ചുകൊണ്ട് പറയുന്നു; ഒപ്പം ഷാജി കൈലാസും.
ഷൂട്ടിങ് ബഹളങ്ങള്‍ക്ക് അവധി നല്‍കി വീട്ടിലെത്തിയിരിക്കുകയാണ് ഷാജി കൈലാസ്. ‘തേജസി’ല്‍ ഭാര്യ ചിത്രയും (അതെ, പഴയ ആനി തന്നെ) മക്കളും ഒപ്പം. ചിത്രഭൂമിക്കു വേണ്ടി ടി. എസ്. പ്രതീഷ് അവരുമായി സംസാരിച്ചപ്പോള്‍:
വീട്
“ഒന്നര വര്‍ഷം മുമ്പാണ് ഞങ്ങള്‍ ഇവിടേക്ക് താമസം മാറിയത്. തേജസില്‍ താമസിച്ചതിനു ശേഷം ആദ്യം റിലീസിനെത്തിച്ച ചിത്രമാണ് ടൈഗര്‍. തുടര്‍ന്നു ബാബാ കല്യാണി വരെ തുടര്‍ച്ചയായി ചിത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു.” കവടിയാര്‍ കൈരളി നഗറിലെ തന്റെ വീടിന്റെ ഐശ്വര്യത്തെക്കുറിച്ച് ഷാജി.
ഷാജികൈലാസ് - ചിത്ര ദമ്പതികള്‍ക്ക് മൂന്ന് ആണ്‍കുട്ടികളുണ്ടെന്ന് അറിയാം. ഷാരോണിനൊപ്പം കളിക്കുന്ന പെണ്‍കുട്ടിയെ കുറിച്ച് അന്വേഷിക്കുന്നതിനു മുമ്പ് ഷാജിയും ചിത്രയും ഗൌരിയെ ചേര്‍ത്ത് പിടിച്ചു പറഞ്ഞു. “ഇത് ഞങ്ങളുടെ മോളാ... ഗൌരി. ആണ്‍കുട്ടികള്‍ മാത്രമുണ്ടായിരുന്ന ഞങ്ങള്‍ക്ക് ദൈവം തന്നതാ ഇവളെ.” അല്പനേരത്തെ മൌനത്തിനു ശേഷം ഷാജി: “എന്റെ സഹോദരിയുടെ മകളാ. അവര്‍ ഈ ലോകത്തു നിന്ന് പോയതോടെ ഗൌരി ഞങ്ങള്‍ക്കൊപ്പമാണ്. ഞങ്ങളുടെ മകളായി.”
“ഞാന്‍ തിരുവനന്തപുരത്തുള്ള സമയങ്ങളില്‍ ഞങ്ങളുടെ ആദ്യത്തെ പരിപാടി ക്ഷേത്രദര്‍ശനമാണ്. ചിത്രയ്‌ക്കും മക്കള്‍ക്കും എന്നേക്കാള്‍ ക്ഷേത്രത്തില്‍ പോകാന്‍ താല്പര്യമാണ്. എല്ലാ മാസവും ഞങ്ങള്‍ കുടുംബസമേതം ഗുരുവായൂരില്‍ പോകാറുണ്ട്.”
ജീവിതം
“96-ലാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്. അന്നു മുതല്‍ ഇന്നു വരെ എന്റെ എല്ലാ കാര്യത്തിലും മാര്‍ഗദര്‍ശിയായി ചിത്രയുണ്ട്. വീട്ടുകാര്യങ്ങളൊന്നും പലപ്പോഴും ഞാന്‍ ശ്രദ്ധിക്കേണ്ട ആവശ്യമേയില്ല. ഇവരിപ്പോള്‍ എല്ലാ കാര്യങ്ങളും നോക്കി നടത്താന്‍ പ്രാപ്തയായിക്കഴിഞ്ഞില്ലേ.
എനിക്കെന്തെങ്കിലും മനപ്രയാസങ്ങള്‍ വന്നപ്പോഴൊക്കെ ആശ്വാസം തരാന്‍ ചിത്രയ്ക്കു കഴിഞ്ഞിട്ടുണ്ട്. എന്റെ സിനിമയുടെ വിജയത്തിന് അമ്പലത്തിലൊക്കെ നേര്‍ച്ചയും വഴിപാടുകളും നടത്തും. എന്നേക്കാള്‍ ടെന്‍ഷന്‍ അവര്‍ക്കാണ്.”
“ഷാജിയേട്ടന്റെ പടങ്ങള്‍ റിലീസിനെത്തുന്ന ദിവസം എനിക്ക് ഒരു മനസ്സമാധാനവും ഉണ്ടാകില്ല. പരീക്ഷയെഴുതി റിസള്‍ട്ട് കാത്തിരിക്കുന്ന വിദ്യാര്‍ഥിയെപ്പോലെയാകും ഞാന്‍. ആദ്യത്തെ ഷോയുടെ റിപ്പോര്‍ട്ട് പൊസിറ്റീവായി കേട്ടാലേ സമാധാനം വരികയുള്ളു.” ചിത്ര പറയുന്നു.
സൌഹൃദം
“സിനിമാരംഗത്തുള്ള എല്ലാ സുഹൃത്തുക്കളും ഇന്നും ഞങ്ങള്‍ക്കൊപ്പമുണ്ട്. രഞ്ജി, സുരേഷ് എന്നിവരുമായിട്ടൊക്കെ നല്ല സൌഹൃദത്തിലാണ്. ഞങ്ങളുടെ ജീവിതത്തിന് ശക്തി പകര്‍ന്നവരാണ് അവര്‍.
എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരളായ ബാലഗോപാലാണ് നമ്മുടെ സിനിമയേക്കുറിച്ച് ആദ്യം അഭിപ്രായം പറയുക. പുള്ളി ടൈറ്റില്‍ മുതല്‍ അവസാനം വരെ സൂക്ഷ്മമായി നിരീക്ഷിച്ചേ പടത്തെ വിലയിരുത്തുകയുള്ളു.”
സിനിമ
“ഇനി ഞാന്‍ നിര്‍മാതാവിന്റെ വേഷത്തിലേക്ക് ഒന്നു കടക്കാന്‍ ശ്രമിക്കുകയാണ്, ദൈവാനുഗ്രഹം എപ്പോഴും കൂടെയുണ്ടാകുമെന്ന വിശ്വാസത്തോടെ.” ഷാജി പറയുന്നു.

മറുമൊഴിയില്‍ നിന്ന്..
എനിക്കു കള്ളം പറയാനറിയില്ല.
-നിതാശ്രീ
ഇതു തന്നെ ധാരാളം!RELATED PAGES
» Other Interviews
» Baba Kalyani
» Chinthamani Kolacase
» The Don




0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME