INTERVIEW: Vimala Raman

ഇതൊന്നും ‘പൊയ് ’ അല്ല!
- ജി. ജ്യോതിലാല്‍
കാരക്കുടിയില്‍ ഷാജി കൈലാസിന്റെ ടൈമിന്റെ സെറ്റില്‍വെച്ചാണ് വിമലാരാമനെ ആദ്യം കാണുന്നത്. കെ. ബാലചന്ദറിന്റെ ‘പൊയ്’ നായികയുടെ ആദ്യത്തെ മലയാള സിനിമാപ്രവേശമായിരുന്നു അന്ന്. സുരേഷ് ഗോപി അവതരിപ്പിക്കുന്ന അപ്പന്‍ മേനോന്റെ മനസിലെ ‘വൈഗ’യായി അവള്‍ കാമറയ്‌ക്ക് മുന്നില്‍.
ഇടവേളയില്‍ ആദ്യചിത്രമായ ‘പൊയെ’ പറ്റിയായിരുന്നു വിമലയ്‌ക്ക് പറയാനുണ്ടായിരുന്നത്. കെ. ബാലചന്ദറിന്റെ അഭിനയശിക്ഷണം, ശ്രീലങ്കയിലെ അനുഭവങ്ങള്‍, ഒടുക്കം പൊയ് സിനിമയുടെ കഥ തന്നെ പറയാന്‍ തുടങ്ങി. നര്‍ത്തകിയായ വിമലയുടെ വര്‍ത്തമാനങ്ങളിലും ഒരു നൃത്ത ചടുലതയുണ്ട്.
“കൂട്ടുകാര്‍ എന്നെ ചാറ്റര്‍ ബോക്‌സ് എന്നാണ് വിളിക്കാറ്. അവരെന്നെ വെല്ലുവിളിക്കാറുണ്ട്. മിണ്ടാതിരിക്കാന്‍ പറ്റുമോ എന്ന്. പക്ഷേ എനിക്കതിന് ഇതുവരെ സാധിച്ചിട്ടില്ല.” വിമല പറഞ്ഞു.
“പൊയ് തമിഴ്‌നാട്ടില്‍ ഒരു ശരാശരി വിജയമേ ഉണ്ടാക്കിയുള്ളൂ. പക്ഷേ എന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു. പരസ്പരം കള്ളം പറഞ്ഞ് പ്രണയിക്കുന്ന കമിതാക്കളുടെ കഥയായിരുന്നു അത്. അതിലെ നായികവേഷം. ഞാന്‍ ജനിച്ചു വളര്‍ന്ന സിഡ്‌നിയില്‍ ഇതിന് നല്ല കളക്ഷന്‍ കിട്ടി. നൃത്തവേദിയിലൂടെയും മിസ് ഇന്ത്യ (ഓസ്‌ട്രേലിയ) ടൈറ്റിലിലൂടെയും ശ്രദ്ധേയയായതു കൊണ്ട് എന്റെ ചിത്രം വച്ചാണവിടെ മാര്‍ക്കറ്റ് ചെയ്‌തത്. പതിവ് ഇന്ത്യന്‍ സിനിമകള്‍ ഒരു വാരം കൊണ്ട് തിയേറ്റര്‍ വിടുമ്പോള്‍ ഇത് മൂന്നു വാരം ഓടി. ചിത്രം കണ്ട് തമിഴില്‍ നിന്ന് ഓഫറുകള്‍ വന്നു തുടങ്ങിയിട്ടുണ്ട്. പക്ഷേ അപ്പോഴേക്കും മലയാളത്തില്‍ ഒട്ടേറെ ചിത്രങ്ങള്‍ വന്നു. ഈ വര്‍ഷം അവസാനം തമിഴില്‍ ഒരു ചിത്രം ചെയ്യും.” വിമല പറഞ്ഞു.
സൂര്യനില്‍ അഭിനയിക്കാന്‍ കോഴിക്കോട് എത്തിയപ്പോഴാണ് വിമലയെ വീണ്ടും കാണുന്നത്. ടൈം, പ്രണയകാലം എന്നീ ചിത്രങ്ങള്‍ കഴിഞ്ഞ് സൂര്യനില്‍ എത്തുമ്പോള്‍ വിമല കുറച്ചു കുറച്ചു മലയാളം പറയാന്‍ തുടങ്ങിയിരിക്കുന്നു.
കോയമ്പത്തൂര്‍ സ്വദേശികളായ പട്ടാഭിരാമന്റെയും ശാന്തയുടെയും മൂത്ത മകളാണ് വിമല. സിഡ്‌നി സര്‍വകലാശാലയില്‍ എഞ്ചിനിയറിങ് അധ്യാപകനാണ് പട്ടാഭിരാമന്‍. അവിടെ സര്‍ക്കാര്‍ സര്‍വീസില്‍ ഉദ്യോഗസ്‌ഥയാണ് ശാന്ത. വിമല ജനിച്ചതും വളര്‍ന്നതും സിഡ്‌നിയില്‍.
അഞ്ചാം വയസില്‍ തുടങ്ങിയതാണ് നൃത്തപഠനം. ജയലക്ഷ്മി കാന്തയ്യയുടെ കീഴില്‍ ഭരതനാട്യം. രണ്ടായിരത്തില്‍ ഭരതനാട്യത്തില്‍ ബിരുദവും സമ്പാദിച്ചു. സിഡ്‌നി ഒളിമ്പിക്സില്‍ നൃത്തം അവതരിപ്പിച്ചതടക്കം ഒട്ടേറെ ദേശീയ, അന്തര്‍ദേശീയ പരിപാടികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. 2004-ല്‍ ഓസ്‌ട്രേലിയയിലെ മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടു. മിസ് ഇന്ത്യാ പദവി അഭിനയജീവിതത്തിലേക്ക് ഒരു നിമിത്തമാവുകയായിരുന്നു.
“അതിനു മുമ്പു തന്നെ എനിക്കു ധാരാളം ഓഫറുകളുണ്ടായിരുന്നു. പക്ഷേ ഈ അംഗീകാരം എനിക്കു നല്കിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു.” വിമല പറഞ്ഞു.
“സിഡ്‌നിയിലാണ് ജനിച്ചതും വളര്‍ന്നതുമെങ്കിലും വീട്ടില്‍ തമിഴ് മാത്രമാണ് സംസാരിക്കാറ്. ആ സംസ്‌കാരത്തിന്റെ ചിട്ടവട്ടങ്ങളും പാലിക്കാറുണ്ടായിരുന്നു. അത് ഒരു തരത്തില്‍ അനുഗ്രഹമായി. തമിഴ് സിനിമയിലും മലയാളത്തിലും അന്യയായി തോന്നുന്നില്ല്ല.
പൊയ് ഡബ് ചെയ്യണമെന്നുണ്ടായിരുന്നു. മിസ് ഇന്ത്യാ പട്ടം അടുത്ത വിജയിക്കു നല്‍കുമ്പോള്‍ കിരീട ധാരണം നടത്തേണ്ടത് മുന്‍വര്‍ഷത്തെ ജേതാവാണ്. അതിനു വേണ്ടി സിഡ്‌നിയിലേക്കു പോയതുകൊണ്ട് ഡബ്ബിങ് ചെയ്യാന്‍ പറ്റിയില്ല. അടുത്ത പടത്തില്‍ സ്വന്തം ശബ്ദം കൊടുക്കണം.”
അഭിനയത്തോടൊപ്പം നൃത്തപരിപാടികളും നൃത്താധ്യാപനവും കൊണ്ടു പോകാനാണ് വിമല ആഗ്രഹിക്കുന്നത്. നൃത്ത ബിരുദത്തിനു പുറമേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ ബി എസ്‌സി ബിരുദവുമുണ്ട് വിമലയ്ക്ക്. സഹോദരന്‍ അമേരിക്കയില്‍ എന്‍ജിനീയറാണ്.

മറുമൊഴിയില്‍ നിന്ന്...
മലയാളസിനിമയിലെ പലരും അമ്പതുകളിലെ വണ്ടിയിലാണ് ഇന്നും കയറുന്നത്. നവാഗതര്‍ എന്നു പറയുന്നവരും പഴയ ബസിലാണ് യാത്ര. ഈ ബസിന് ബോംമ്പിടുകയാണ് എന്റെ ലക്ഷ്യം.
- റോഷന്‍ ആന്‍ഡ്രൂസ്
കാഞ്ഞുപോകാതെ നോക്കണം.ഞാനെന്തെങ്കിലും മലയാളം പഠിച്ചിട്ടുണ്ടെങ്കില്‍ അതു ലൊക്കേഷനില്‍ നിന്നാണ്.
- പദ്മപ്രിയ
മറ്റൊന്നും പഠിക്കാത്തതു ഭാഗ്യം!RELATED PAGES
» Vimala Raman Collection
» Beyond The Screen
» Movie Index




0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME