SPiCE most viewed videos in indulekha
 

Mohanlal Speaks

Mohanlal and Bhavan in the movie Chotta Mumabi directed by Anvar Rasheed
“ആനന്ദമില്ലാതെ എങ്ങനെയാണ് ജീവിക്കുക? നമ്മുടെ ജീവിതത്തിലെ രസങ്ങളെ നമ്മള്‍ തന്നെയാണ് കണ്ടെത്തുന്നത്.” മോഹന്‍ലാല്‍ പറയുന്നു. അന്‍‌വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ‘ഛോട്ടാ മുംബൈ’ എന്ന ചിത്രത്തില്‍ ലാല്‍ എത്തുന്നത് ജീവിതത്തെ ആസ്വദിക്കാന്‍ തീരുമാനിച്ച വാസ്കോ എന്ന കഥാപാത്രമായിട്ടാണ്. ലാലിന്റെ സമാനസ്വഭാവമുള്ള കഥാപാത്രം. അതിന്റെ പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍ ചിത്രഭൂമിയുടെ ടി എസ് പ്രതീഷുമായി സംസാരിക്കുന്നു.

ജീവിതത്തില്‍ ആനന്ദഭരിതമായ നിമിഷങ്ങള്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍, ഇഷ്ടാനുസരണം ആനന്ദിക്കാന്‍ നമുക്കു കഴിയുമോ?
നമുക്ക് എന്താണ് ഇഷ്ടമെന്നത് നമ്മള്‍ തന്നെയല്ലേ തീരുമാനിക്കുന്നത്. എനീക്കിഷ്ടമുള്ളത് ഞാന്‍ ചെയ്യും എന്നല്ലേ പറയുക. വേറൊരാള്‍ക്ക് ഇഷ്ടമില്ലാത്തത് ചെയ്താല്‍ അയാള്‍ക്ക് ദേഷ്യം തോന്നും. നമുക്കു ഇഷ്ടമുള്ള കാര്യങ്ങള്‍ വേറൊരാള്‍ക്ക് ഇഷ്ടമാകുന്ന രീതിയില്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ എല്ലാം രസമായിരിക്കില്ലേ? ചിലപ്പോള്‍ നമുക്കു വെറുതെയിരിക്കുന്നതായിരിക്കും ഇഷ്ടം. മറ്റൊരാള്‍ക്ക് നമ്മളോട് സംസാരിച്ചിരിക്കാനായിരിക്കും ഇഷ്ടം. അയാളെ വേദനിപ്പിക്കാത്ത രീതിയില്‍, യാതൊരു പരിഭവവുമില്ലാതെ നമ്മുടെ ഇഷ്ടം പറയുക. അങ്ങനെ നമ്മുടെ ആനന്ദം കണ്ടെത്തിപ്പോവുകയെന്നു പറയുന്നത് രസകരമായ ക്രാഫ്റ്റാണ്. സാധാരണ നമ്മാളൊക്കെ ചെയ്യുന്നതല്ലേ?

ലാലേട്ടന്‍ വളരെ ആലോചിച്ച് സംസാരിക്കുന്ന ആളാണെന്നു പറഞ്ഞാല്‍..?
അത് അറിയാതെ സംഭവിക്കുന്ന കാര്യമാണ്. ഇതൊരു പ്രാക്റ്റീസ് പോലെയാണല്ലോ; ഫുട്‌ബോള്‍ കളിക്കുന്നതുപോലെ. അഭിനയവും കാര്യങ്ങളുമൊക്കെ അങ്ങനെ വരുന്നതാണ്. നന്നായി എല്ലാ കാര്യങ്ങളും ചെയ്യണമെന്ന് മനസ്സില്‍ വിചാരിക്കുന്നു. ധാരണ എന്നു പറയാറില്ലേ? ചില കാര്യങ്ങള്‍ അങ്ങനെ ചെയ്യാമെന്നൊക്കെ ധാരണ ഉണ്ടാക്കുന്നവരും ഉണ്ടാകാത്തവരുമൊക്കെയുണ്ട്.

ലൈഫ്‌സ്റ്റൈല്‍ മാറി വരുമ്പോഴും തനതായ ഒരു ശൈലി താങ്കള്‍ കാത്തു സൂക്ഷിക്കുന്നില്ലേ?
നമ്മുടെ ലൈഫ്‌സ്റ്റൈല്‍ എന്നു പറഞ്ഞാല്‍, നമുക്കു വരുന്ന സാഹചര്യങ്ങളുമായി acclimatization ആവുകയാണ്. മുംബൈയില്‍ പോയിട്ട് ആ യൂണിറ്റുമായിട്ട് എങ്ങനെയാണെന്നൊക്കെ ചോദിക്കും. നമ്മല്‍ അവരുമായിട്ടാണ് സഹകരിക്കുന്നത്; അല്ലാതെ, അവരെ ഇങ്ങോട്ടു കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നില്ല. നമ്മള്‍ അങ്ങോട്ട് acclimatized ആവുകയാണ്. അതുപോലെ ജീവിതത്തെയും രസകരമായിട്ടു കാണുക. കോപ്ലിക്കേറ്റഡാകാതിരിക്കുക. ഇന്നിപ്പോള്‍ ലൊക്കേഷനില്‍ വന്ന് കുറേ സീനികളൊക്കെ അഭിനയിച്ച് ഹാപ്പിയായിട്ടു പോകുന്നു. അങ്ങനെയങ്ങനെ...

ഒരു ധ്യാനമനസ്സാണോ താങ്കള്‍ക്ക്?
നമ്മളില്‍ അറിയാതെ സംഭവിക്കുന്ന കോണ്‍സന്‍‌ട്രേഷന്‍ ഉണ്ടാകാം.

സെറ്റിലെ അന്തരീക്ഷം ഏതെങ്കിലും രീതിയില്‍ സ്വാധീനിക്കാറുണ്ടോ?
ഒരു സിനിമയിലേക്കു പോകുമ്പോള്‍ അതിന്റെ സറൌണ്ടിങ്സ്, അതിലെ ആള്‍ക്കാര്‍, കൂടെ നില്‍ക്കുന്നവര്‍.. ഇവയിലൂടെ നമുക്ക് മാറ്റങ്ങളുണ്ടാകാം. ഫോട്ടോഗ്രാഫര്‍ ചെയ്യുന്ന സമയത്ത് കാടും കാര്യങ്ങളുമൊക്കെ വന്നപ്പോള്‍ പ്രത്യേകമായൊരു മാനസികാവസ്ഥയായിരുന്നു. ഇപ്പോള്‍, ഛോട്ടാ മുംബൈയിലെത്തിയപ്പോള്‍ ഒരു ചെറുപ്പം ഫീല്‍ ചെയ്യുന്നു.

READ MORE in chithrabhumi film magazine dated 2007 April 8. interview with movie actor mohanlal. there are film industry news, movie location reports,exclusive photoshoots, top 10 cinema, theatre graph, industry rating, talkies, film songs, news updates, newly released movies, tributes to movie masters, news features, discussions, open forum, film bazar, quotes of the movie people, history of malayalam cinema, cartoons,reporters' diary, noice column by premchand and more.

കളിക്കളങ്ങള്‍ പൊളിയുമ്പോള്‍...
വെസ്റ്റ് ഇന്‍‌ഡീസില്‍ ടീം ഇന്ത്യ തോറ്റു മടങ്ങുമ്പോള്‍, കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി സിനിമയുടെ കളിക്കളങ്ങളിലൊന്നായിരുന്ന കോഴിക്കോട്ടെ മാവൂര്‍ റോഡിലുള്ള ബ്ലൂ ഡയമണ്ട് തിയറ്റര്‍ പൊളിച്ചു തുടങ്ങിയിരുന്നു. ഇന്ത്യന്‍ ടീമിനെ ടീം ഇന്ത്യയെന്ന് പേരിട്ടു താരവല്‍ക്കരിച്ചപ്പോള്‍ കിട്ടിയത് സിനിമാപരസ്യങ്ങളില്‍ നന്നായി വേഷമണിയുന്ന വിഗ്രഹങ്ങളെയാണ്. വിഗ്രഹങ്ങളില്‍ വിശ്വസിക്കുന്ന ഒരു ജനസമൂഹം ക്രിക്കറ്റ് താരങ്ങളും ചലച്ചിത്രതാരങ്ങളും തങ്ങളുടെ കളിതൃഷ്‌ണകളെ തൃപ്തിപ്പെടുത്തുമെന്ന് കൊതിച്ചുപോയത് സ്വാഭാവികം. എന്നാല്‍, യാഥാര്‍ഥ്യം മറിച്ചാണ്. പൊലിപ്പിക്കപ്പെട്ട വിഗ്രഹങ്ങള്‍ ആരെയും രക്ഷിക്കുന്നില്ല; ക്രിക്കറ്റിനെയും സിനിമയെയും. ഇന്ത്യന്‍ പ്രതീക്ഷകള്‍ തോറ്റു മടങ്ങുന്നു. തിയറ്ററുകള്‍ പൊളിച്ചു മാറ്റി ഷോപ്പിങ് കോപ്ലക്സുകളോ കൂണ്‍‌വളര്‍ത്തല്‍ കേന്ദ്രങ്ങളോ ആകുന്നു. മാറ്റി ചിന്തിക്കുവാന്‍ എല്ലാ കളികാര്‍ക്കും സമയമായി.

RELATED PAGES
» Mohanlal Collection
» Beyond The Screen
» Movie Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger