Amal Neerad on Big B

രാം ഗോപാല്‍ വര്‍മയുടെ ‘ഫാക്ടറി’യില്‍ നിന്നു വന്ന അമല്‍ നീരദ് എന്ന ക്യാമറാമാന്റെ ഉള്ളിലെ സംവിധായകനെ മലയാളത്തിനു കാണിച്ചു തന്ന സിനിമയാണ് ബിഗ് ബി. അമലുമായി ബൈജു പി സെന്‍ സംസാരിക്കുന്നു:
“എറണാകുളം സരിത തിയറ്ററില്‍ വച്ചാണ് പ്രേക്ഷകര്‍ക്കൊപ്പം ഇരുന്ന് ഞാന്‍ ബിഗ് ബി കണ്ടത്. ഓരോ സീനും പ്രേക്ഷകര്‍ കൈയടിയോടെ സ്വീകരിക്കുന്ന എന്റെ സ്വപ്നം സഫലമാകുന്ന കാഴ്‌ച ഞാന്‍ അവിടെ കണ്ടു.
വെള്ളിത്തിരയില്‍ പുതുമുഖങ്ങളുണ്ട്. ഒരു കാലം വന്നിട്ടും ടെക്നിക്കല്‍ സൈഡില്‍ അത്തരക്കാര്‍ കടന്നുവന്നിരുന്നില്ല. എന്നാല്‍, ടെക്നിക്കല്‍ സൈഡിലും ഏറെ നവാഗതരെ അവതരിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.
സാധാരണ ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി, സിനിമകള്‍ വെറും ഡയലോഗ് റേഡിയോ ആയി അവതരിപ്പിക്കാതെ ഒരു ചിത്രമൊരിക്കുക. ആ ചിന്തയില്‍ നിന്നാണ് ബിഗ് ബി പിറന്നത്.”
ഒരു ഡയറക്‍ടര്‍ എന്ന നിലയില്‍ സംതൃപ്തനാണോ?
തീര്‍ച്ചയായും. ചെന്നൈയില്‍ പശുപതിക്കു കാണാന്‍ വേണ്ടി ചെന്നൈയില്‍ ബിഗ് ബിയുടെ ഒരു ഷോ ഉണ്ടായിരുന്നു. അവിടെ വച്ച് വിക്രം, പരുത്തിവീരന്‍ സംവിധാനം ചെയ്‌ത അമീര്‍ തുടങ്ങിയവര്‍ ചിത്രം കണ്ടിരുന്നു. നല്ല അഭിപ്രായമാണ് അവര്‍ പറഞ്ഞത്.
ഭദ്രന്‍സാറിന്റെയും രഞ്‌ജിപണിക്കരുടെയും ചിത്രങ്ങള്‍ കണ്ടാണ് സിനിമാമോഹം മനസില്‍ നിറഞ്ഞത്. ചിത്രം റിലീസായപ്പോള്‍ അവരെല്ലാം വിളിച്ച് അഭിനന്ദനം അറിയിച്ചു.
ബിഗ്‌ബിയും മമ്മൂട്ടിയും തമ്മിലുള്ള ബന്ധം?
ചിത്രത്തിന്റെ വണ്‍ലൈന്‍ അവതരിപ്പിച്ചപ്പോള്‍ മുതല്‍ മമ്മുക്ക ഞങ്ങളുടെ ഒപ്പം ചേര്‍ന്നു. വലിയ പ്രോത്സാഹനമാണ് ആ വലിയ കലാകാരന്‍ ഞങ്ങള്‍ക്ക് സമ്മാനിച്ചത്. ചിത്രത്തിന്റെ ഓരോ സീനും മനോഹരമാക്കാന്‍ ആ പ്രോത്‌സാഹനം ഞങ്ങള്‍ക്ക് ഊര്‍ജമായി.
നഫീസ അലിയെ കണ്ടെത്തിയത്?
ഗ്രേസ് ഉള്ള ഒരു കഥാപാത്രമായിരുന്നു മേരിടീച്ചര്‍. ആ കഥാപാത്രത്തിനു വേണ്ടി പതിവു മുഖങ്ങളില്‍ നിന്നു വ്യത്യസ്‌തമായ മുഖമാണ് ഞങ്ങള്‍ തേടിയത്. യാദൃച്‌ഛികമായ നെറ്റ് സേര്‍ച്ചിനിടെയാണ് നഫീസ അലിയെ കണ്ടെത്തിയത്. തേടി പിടിച്ച് കഥ പറഞ്ഞപ്പോള്‍ അവര്‍ക്കും ഇഷ്‌ടമായി. മാത്രമല്ല, കേരളത്തില്‍ ഇതിനു മുമ്പ് അവര്‍ വന്നിട്ടുണ്ടായിരുന്നില്ല. അവര്‍ ശരിക്കും ഇതൊരു ഉല്ലാസ യാത്രയാക്കുകയായിരുന്നു.
മമ്മൂട്ടിയുടെ അനുജനായി സിമ്രാന്റെ സഹോദരന്‍ സുമിതിനെ കാസ്‌റ്റ് ചെയ്‌തതും ആ കഥാപാത്രത്തിന്റെ ഡവലപ്‌മെന്റും ഏറെ രസകരമായി?
ഒരു സൌഹൃദത്തില്‍ നിന്നാണ് സുമിത് നടനാകുന്നത്. സുമിത് ബോംബെയില്‍ എന്റെ ഒന്നു രണ്ട് ചിത്രങ്ങളില്‍ അസിസ്‌റ്റന്റ് ഡയറക്‌ടറായി വര്‍ക്ക് ചെയ്‌തിരുന്നു. ആ സൌഹൃദത്തില്‍ നിന്നാണ് സുമിത് മലയാളത്തില്‍ അഭിനയിച്ചത്. അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണ് ബിഗ്‌ബി.
ചിത്രത്തിന്റെ പശ്‌ചാത്തലത്തിലും ആ പുതുമ വിഷ്വല്‍ ഇഫക്‌ട് തീര്‍ത്തിട്ടുണ്ട്.
ഒരു കാമറാമാന്‍ സംവിധായകനായതിന്റെ ഗുണമായിരിക്കാം അത്. ചെന്നൈ, ധനുഷ്‌കോടി, മുംബൈ എന്നിവടങ്ങളിലാണ് ബിഗ്‌ബി ചിത്രീകരിച്ചത്. മണിരത്‌നത്തിന്റെ കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തില്‍ ഏറെ ഉപയോഗിച്ച കടപ്പുറമാണ് ധനുഷ്‌കോടി. അതിന്റെ സാധ്യതകള്‍ ബിഗ്‌ബിയിലെ ഒരു പാട്ടിലും ക്ലൈമാക്‌സ് സീനിലും ഉപയോഗിച്ചിട്ടുണ്ട്.
ബിഗ്‌ബി ഒരു ബിഗ്‌ബജറ്റ് ചിത്രമാണോ?
ചിത്രത്തിന്റെ പ്രിന്റ് ആന്‍ഡ് പബ്ലിസിറ്റി അടക്കം രണ്ടരക്കോടിയുടെ ചുവടെ വന്ന ചിത്രമാണ് ബിഗ് ബി. എന്റെ കണക്കുക്കൂട്ടല്‍ ശരിയാണെങ്കില്‍ ഇത് നിര്‍മാതാവിനെ സഹായിക്കുന്ന ചിത്രമായിരിക്കും.

മമ്മൂട്ടി പറയുന്നു..
» നമുക്കു സന്തോഷം തരുന്ന ഇടങ്ങളിലാണ് നാം എത്തിച്ചേരുക. എന്റെ സന്തോഷം സിനിമയാണ്. അതിനായി പറ്റാവുന്നത്ര കഠിനാദ്ധ്വാനം ചെയ്യുന്നു. സിനിമയാണ് എനിക്കെല്ലാം. അത്രകണ്ട് കഷ്‌ടപ്പെട്ട് വന്നതാണ് സിനിമയില്‍. ഒരു സിനിമ വിജയിച്ചതുകൊണ്ട് കാര്യമില്ല. ആ വിജയം അടുത്ത സിനിമ വരെയേയുള്ളു. അതുകൊണ്ട് ഓരോ നിമിഷവും പരിശ്രമിച്ചേ പറ്റൂ. ഞാന്‍ പറഞ്ഞില്ലേ, ഈ തൊഴിലെനിക്ക് അത്രമേല്‍ ഇഷ്‌ടമാണ്.
RELATED PAGES
» Big B
» Mammootty Collection
» Beyond The Screen
» Movie Index







0 Comments:
Post a Comment
>> CHANNEL HOME >> INDULEKHA HOME