Hariharan on Pazhassi Raja

Mammootty and Kaniha in Pazhassi Raja
എം ടി വാസുദേവന്‍ നായരും ഹരിഹരനും ചേര്‍ന്നൊരുക്കുന്ന പുതിയ ചിത്രമായ ‘പഴശ്ശി രാജ’യുടെ ലൊക്കേഷനില്‍ ചിത്രഭൂമിക്കു വേണ്ടി പി കെ രാധ ഹരിഹരനുമായി സംസാരിക്കുന്നു. മമ്മൂട്ടിയാണ് പഴശ്ശിയെ അവതരിപ്പിക്കുന്നത്. നായികമാരായി കനികയും പദ്മപ്രിയയും.
മേയ് 9. ചെന്നൈയിലെ തീയാളുന്ന വെയില്‍. എന്നിട്ടും, എ വി എം സ്റ്റുഡിയോയുടെ ഏഴാമതു ഫ്ലോറില്‍ പഴശ്ശിരാജയുടെ ചിത്രീകരണം തുടങ്ങുന്നതിനു സാക്ഷ്യം വഹിക്കാന്‍ വന്‍ മാധ്യമസംഘവും സിനിമാരംഗത്തെ പ്രമുഖരും തിങ്ങി നിറഞ്ഞിരിക്കുന്നു. എല്ലം നിയന്ത്രിച്ചുകൊണ്ട്, പഴശ്ശിരാജയുടെ സംവിധായകന്‍, ശുഭവസ്ത്ര ധാരിയായ ഹരിഹരന്‍.
പഴശ്ശി രാജയുടെ പ്രാധാന്യത്തെപ്പറ്റി അദ്ദേഹം വിശദീകരിച്ചത് ഇങ്ങനെ: “... പഴശ്ശിയുടെ പോരാട്ടം പോരാട്ടം ഒരു കര്‍ഷകസമരം കൂടിയായിരുന്നു. അതില്‍ പ്രധാന പങ്കു വഹിച്ചവരാണ് തലയ്ക്കല്‍ ചന്തുവും എടച്ചേന കുങ്കനും. ഇവരെപ്പറ്റിയോ അവരുടെ സമരത്തെപ്പറ്റിയോ ഭാവി തലമുറയ്ക്ക് ഒരറിവും ഉണ്ടായെന്നു വരില്ല. വിസ്മരിക്കപ്പെട്ടേക്കാവുന്ന ഒരു ചരിത്രഖണ്ഡത്തെയാണ് ഈ സിനിമ ആവിഷ്കരിക്കുന്നത്.”
ആഭരണങ്ങളുടെയും വസ്ത്രങ്ങളുടെയും കാര്യത്തില്‍ ഏറെ അന്വേഷണങ്ങള്‍ നടത്തിയതായി അദ്ദേഹം പറഞ്ഞു: “കഥ നടക്കുന്ന കാലഘട്ടത്തോട് തികച്ചും നീതി പുലര്‍ത്താന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്.”
എം ടിയുടെ തിരക്കഥയായാല്‍ പിന്നെ സംവിധായകന് എളുപ്പമായി എന്നു പറഞ്ഞു കേള്‍ക്കാറുണ്ടല്ലോ?
തിരക്കഥാരചനയും സംവിധാനവും രണ്ടും രണ്ടു ജോലിയാണ്. തിരക്കഥയെ ദൃശ്യവല്‍ക്കരിക്കുമ്പോള്‍, സംവിധായകന്റെ ഇഷ്ടങ്ങള്‍ തന്നെയാണ് പ്രധാനം. തിരക്കഥാകൃത്ത് എം ടിയാകുമ്പോള്‍ ഞങ്ങള്‍ തമ്മിലുള്ള പരസ്പര ധാരണ എന്റെ ജോലി കൂടുതല്‍ അനായാസമാക്കുണ്ട്.
മമ്മൂട്ടിയെപ്പോലുള്ള ഒരു സൂപ്പര്‍താരത്തെ ഡയറക്ട് ചെയ്യുന്നതിനെപ്പറ്റി?
സംവിധായകന്റെ മുന്നില്‍, താരം, സൂപ്പര്‍ താരം എന്നൊന്നുമില്ല. കഥാപാത്രങ്ങളേയുള്ളു.
‘പഴശ്ശിരാജ’യുടെ കഥയില്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് എത്രത്തോളം പ്രാധാന്യമുണ്ടാവും?
എന്റെ സിനിമയില്‍ സ്ത്രീകഥാപാത്രമെന്നോ പുരുഷകഥാപാത്രമെന്നോ വ്യത്യാസമില്ല. ഓരോ കഥാപാത്രത്തിനും അതിന്റേതായ സ്ഥാനവും പ്രാധാന്യവും ഉണ്ടാകും. ഈ ചിത്രത്തില്‍ പദ്മപ്രിയയുടെ നീലിയും കനികയുടെ കൈതേരി മാക്കവും അങ്ങനെ തന്നെ. പഴശ്ശിരാജയെ ഒറ്റിക്കൊടുക്കുന്ന മൂപ്പനായി വേഷമിടുന്നത് നെടുമുടി വേണുവാണ്. ഒരൊറ്റ സീനിലേ ആ കഥാപാത്രമുള്ളു. പക്ഷേ, ആ മുഖം ഒരിക്കലും നിങ്ങള്‍ മറക്കുകയില്ല.

പദ്മപ്രിയ പറയുന്നു..
“...ഉദാഹരണത്തിന്, പസോലിനിയുടെ മമ്മാ റോമ. അതില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടി എത്ര മനോഹരമായിട്ടാണ് അഭിനയിച്ചിരിക്കുന്നത്. ഒരു തെരുവുവേശ്യയാണ് മമ്മാ റോമ. ഒറ്റ നോട്ടത്തില്‍ തന്നെ അവര്‍ പ്രോസ്റ്റിറ്റ്യൂട്ടാണെന്ന് നമുക്കു തോന്നും. ശരീരഭാഷയിലോ വേഷത്തിലോ അധികമായ ചമല്‍ക്കാരമില്ലാതെ തന്നെ അങ്ങനെയൊരു ക്യാരക്ടര്‍ പെര്‍ഫോമന്‍സ് ഞാന്‍ ഇന്ത്യന്‍ സിനിമയിലോ ഹോളിവുഡ് സിനിമയിലോ കണ്ടിട്ടില്ല.”
RELATED PAGES
» Mammootty Collection
» MT Vasudevan Nair on Pazhassi Raja
» Beyond The Screen
» Other Films
» Movie Index




0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME