SPiCE most viewed videos in indulekha
 

Khakki

RATING: 3/10
movie, khakki directed by bipin bhaskar
Khaki, written by TA Shahid, is the directorial debut of Bipin Bhaskar. It tells the story of Ramakrishnan and Unnikrishnan, two brothers working with the Department of Police. Ramakrishnan, a practical minded head constable is played by Mukesh. Pritviraj does the role of Unnikrishnan, an idealist sub inspector. Others in the cast include Nedumudi Venu, Manasa, Meera Vasudev, Chandra Lakshman, Jagathy Sreekumar, Janardhanan, Sudhish, and Bindu Panicker. Lyrics by Girish Puthencherry are set to music by Deepak Dev. Salu George cranks the camera.

WHAT'S IT
പാടത്തുവീട്ടിലെ സഹോദരങ്ങളാണ് ഹെഡ് കോണ്‍സ്‌റ്റബിള്‍ രാമകൃഷ്ണനും എസ് ഐ ഉണ്ണികൃഷ്ണനും. നീതി നടപ്പാക്കാന്‍ എന്തു ത്യാഗവും സഹിക്കുന്ന കര്‍മകുശലനാണ് ഉണ്ണികൃഷ്ണന്‍. രാമകൃഷ്ണനാകട്ടെ എന്തും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുന്ന സാദാ പൊലീസുകാരനും. ഒരിക്കല്‍ ഉണ്ണികൃഷ്ണന്‍ തന്റെ ചേട്ടത്തിയമ്മയുടെ അച്ഛനെ അനാശാസ്യത്തിന് അറസ്റ്റ് ചെയ്തതോടെ പാടത്തുവീട്ടിലെ സമാധാനം തകരുന്നു. ഉണ്ണികൃഷ്ണന്റെ ശത്രു നെറി കെട്ട മാര്‍ഗത്തിലൂടെ അവന്റെ സഹോദരിയുടെ വിവാഹം മുടക്കുന്നു. പ്രതികാരരുദ്രനായ ഉണ്ണികൃഷ്ണന്‍ ശത്രുവിനെതിരെ ആഞ്ഞടിക്കുന്നു.

PLUSES
വിരുദ്ധസ്വഭാവക്കാരാണെങ്കിലും പരസ്പരം സ്നേഹിക്കുന്ന പൊലീസ് സഹോദരങ്ങളെ അവതരിപ്പിച്ചതില്‍ ആകര്‍ഷണീയതയുണ്ട്. മുകേഷിന്റെ ചില തമാശകളും കുറിക്കു കൊള്ളുന്നവയാണ്. ക്ലൈമാക്സ് സീനിലെ സംഘട്ടനരംഗം നന്നായി ചിത്രീകരിച്ചിരിക്കുന്നു.

MINUSES
പലയിടത്തും ഡയലോഗുകള്‍ മുഷിച്ചിലുണ്ടാക്കുന്നു. ‘ഒറ്റ തന്തയ്ക്കു പിറന്നവന്‍’ എന്ന് ഈ സിനിമയ്ക്കു പേരിടാമായിരുന്നു എന്നു ചിലപ്പോള്‍ തോന്നിപ്പോകും; അത്രയേറെ സ്ഥലത്ത് ആ വിശേഷണം ആവര്‍ത്തിക്കുന്നുണ്ട്. വ്യാജ സി ഡിക്കെതിരേ പൃഥ്വിരാജിന്റെ വായില്‍ തിരുകിയ ഡയലോഗ് കവലപ്രസംഗം പോലെ തരം താണതായിപ്പോയി. (തീ പാറുന്ന ഡയലോഗുകള്‍ എഴുതാന്‍ ഷാഹിദ് രഞ്ജി പണിക്കര്‍ക്കോ മറ്റോ ശിഷ്യപ്പെടേണ്ടി വരും.) ആവര്‍ത്തനം കൊണ്ട് വിരസമായ രംഗങ്ങള്‍ ഒട്ടേറെയുണ്ട്. വീട്ടില്‍ നിന്ന് മകനെ ഇറക്കി വിടുന്ന പരിപാടിയും മറ്റും മലയാളസിനിമ കണ്ടുപിടിച്ച കാലം മുതലുള്ളതല്ലേ!

VERDICT
ഒരു പൊലീസുപടം തിയറ്ററില്‍ പോയി കണ്ടേ പറ്റൂ എന്നാണെങ്കില്‍ കാക്കി കാണാം.
Sulekha/REVIEW TEAM
movie, khakki directed by bipin bhaskar
Manasa

movie, khakki directed by bipin bhaskar
Meera Vasudev, Chandra Lakshman and others

movie, khakki directed by bipin bhaskar
Prithviraj and director Bipin Bhaskar

RELATED PAGES
» Prithviraj Collection
» Manasa Collection
» Other Movies
» Movie Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger