Hello LAL!

ഊട്ടിയിലെ നവന്‍ഗര്‍ പാലസിനടുത്തെ ഫോറസ്‌റ്റ് ഏരിയയില്‍ ഒരു ഫൈറ്റ് ചിത്രീകരിക്കാനുള്ള ഒരുക്കം. മരത്തില്‍ തീര്‍ത്ത ത്രീസ്‌റ്റാര്‍ ബാറാണ് സെറ്റ്. സെറ്റിലെ അന്തരീക്ഷത്തില്‍ ഒരു സംഘട്ടനം നടന്നതിന്റെ സൂചനയുണ്ട്.
ടേബിളുകള്‍ മറിഞ്ഞു വീണ് കിടക്കുന്നു. പൊട്ടിയ മദ്യക്കുപ്പികള്‍....
സ്‌റ്റേജില്‍ കറുത്ത ഷര്‍ട്ടും പാന്റും കൈയില്‍ കള്ളുകുടവുമായി ഒരാള്‍. കൈയില്‍ ഒരു പൂവുണ്ട്. ഇടയ്‌ക്കിടെ പൂവ് മണത്തു കൊണ്ട് അയാള്‍ കള്ളുകുടം ചുണ്ടോടടുപ്പിക്കുന്നു. പുറകിലൂടെ ഉയര്‍ന്നു പൊങ്ങുന്ന ജിമ്മി ജിംബ് കാമറ...ഉയര്‍ന്ന കാമറ...ടോപ് ആംഗിളില്‍ എത്തി പതുക്കെ താഴ്‌ന്നു നിന്ന് സ്‌റ്റഡിയായി. മോഹന്‍ലാലിന്റെ കള്ളച്ചിരിയുള്ള മുഖം. വീണ്ടും കള്ളുകുടം ചുണ്ടോടടുപ്പിച്ച് ലാല്‍ ചിരിച്ചു...പുറകില്‍....മൂന്നു ഭീമന്മാര്‍...ഭീമന്‍ രഘു, സ്‌ഫടികം ജോര്‍ജ്, മോഹന്‍രാജ്...മൂവരും കൈയില്‍ ചുറ്റിയ മുല്ലപ്പൂ മണത്ത് തീപ്പറക്കുന്ന കണ്ണുമായി നില്‍ക്കുന്നു.
ഫസ്‌റ്റ് ടേക്കില്‍ സീന്‍ ഓക്കെയായപ്പോള്‍ ലാല്‍ സ്‌റ്റേജില്‍ നിന്നിറങ്ങി വന്നു.
മോഹന്‍ലാല്‍ നായകനായി റാഫി മെക്കാര്‍ട്ടിന്‍ ഒരുക്കുന്ന ‘ഹലോ’ യില്‍ ലാലിന്റെ introduction സീനാണ് ഷൂട്ട് ചെയ്യുന്നത്. ചിത്രത്തിലെ അഡ്വക്കറ്റ് ശിവരാമന് വ്യത്യസ്‌തമായ ഗെറ്റപ്പാണ് നല്‌കിയിരിക്കുന്നത്. മോഹന്‍ലാല്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത കനേഡിയന്‍ പാച്ചാണ് ഹെയര്‍ സ്‌റ്റെലായി ഉപയോഗിച്ചിരിക്കുന്നത്. ഈ ചിത്രത്തിനായി പ്രത്യേകം ഡിസൈന്‍ ചെയ്‌ത ഈ വിഗിന് 40,000 രൂപയോളം വില വരും. ലാല്‍ കഴിഞ്ഞ ഓരോ ചിത്രങ്ങള്‍ക്കും വ്യത്യസ്‌ത മുഖങ്ങളാണ് സമ്മാനിച്ചത്. പരദേശി, ആകാശഗോപുരം, ഷോലെ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ആ മാറ്റം കാണാം.
ചിത്രീകരണത്തിനിടയിലെ ഇടവേളയില്‍ ലാല്‍ പരദേശി, ഷോലെ തുടങ്ങിയ ചിത്രങ്ങളിലെ ട്രയിലറുകള്‍ കാണിച്ചുതന്നു. ഈ വര്‍ഷത്തെ ലാലിന്റെ ഏറ്റവും വലിയ പ്രതീക്ഷയാണ് പരദേശിയും ഷോലെയും.
"നമ്മളും ഭരണകൂടങ്ങളും ശ്രദ്ധിക്കാതെ പോയ ചില ദുരന്തങ്ങളിലേക്കാണ് 'പരദേശി ' ശ്രദ്ധ ക്ഷണിക്കുന്നത്. ഇത് കേരളത്തിന്റെ മാത്രം പ്രശ്‌നമല്ല. വലിയൊരു അന്താരാഷ്‌ട്ര പ്രശ്‌നമാണ്. മനാബ അതിര്‍ത്തിയില്‍ സ്വന്തം നാട് നിഷേധിക്കപ്പെട്ടവരെ ഇന്നും കാണാം."
ജനിച്ച മണ്ണില്‍ അന്യരാകാന്‍ വിധിക്കപ്പെട്ടവരുടെ കഥ പറയുന്ന 'പരദേശി ' യെ കുറിച്ച് ലാല്‍ പറഞ്ഞു. നാലു വ്യത്യസ്‌ത ഗറ്റപ്പുകളില്‍ ഈ ചിത്രത്തില്‍ ലാല്‍ അഭിനയിക്കുന്നുണ്ട്.
അമിതാഭ് ബച്ചനും മോഹന്‍ലാലും മത്സരിച്ചഭിനയിക്കുന്ന ചിത്രമായിരിക്കും ഷോലെ എന്ന് ചിത്രത്തിന്റെ ട്രെയിലര്‍ പറയുന്നു. കത്തുന്ന കെട്ടിട്ടങ്ങള്‍ക്കിടയിലൂടെ പായുന്ന വണ്ടി റോഡിലൂടെ തെന്നിക്കറങ്ങി വീഴുന്നു....“അതിനകത്ത് ഞാനുണ്ട്,” ലാല്‍ പറഞ്ഞു.“ഷോലെയില്‍ ഡബ്ബ് ചെയ്യാന്‍ വേണ്ടി രാം വിളിക്കുന്നുണ്ട്. ഈ തിരക്ക് കഴിഞ്ഞു വേണം പോകാന്‍.”
ഹലോയ്ക്ക് ശേഷം ലാല്‍ അഭിനയിക്കുന്നത് ഷാജി കൈലാസിന്റെ അലിഭായ് ആണ്. ചിത്രത്തിന്റെ ഷൂട്ടിങ് പ്ലാന്‍ ചെയ്‌തത് കോഴിക്കോട്ടാണ്. “ഞങ്ങളുടെ ‘അലിഭായി’യുടെ കഥാന്തരീക്ഷത്തിനു തുല്യമായ സംഭവമാണ് മിഠായിത്തെരുവില്‍ നടന്നത്. ചിലപ്പോള്‍ അങ്ങനെയാണ് യാഥാര്‍ഥ്യവും സങ്കല്പവും ഒരുമിച്ചു ചേരാറുണ്ട്. ‘ബാബാ കല്യാണി’ പുറത്തു വന്നപ്പോഴും ചില സംഭവങ്ങള്‍ നടന്നില്ലേ....”ലാല്‍ പറഞ്ഞു.
സെറ്റില്‍ ലാല്‍ ഏറെ എനര്‍ജറ്റിക്കായി കണ്ടു. ആയുര്‍വേദ ചികിത്‌സയിലും ചില ഭക്ഷണക്രമത്തിലുമാണ് ലാല്‍.
“ഇതൊന്നും വലിയ അഭ്യാസമല്ല. വിചാരിച്ചാല്‍ നടക്കാത്തതൊന്നുമില്ല. ഒരു കാലത്ത് നന്നായി സിഗരറ്റ് വലിക്കുമായിരുന്നു. ഇത് എങ്ങനെ നിര്‍ത്തുമെന്ന് പലരും ചോദിച്ചു. ദേ... ഇപ്പോള്‍ അത് വിട്ടു. ...ശീലം നഷ്‌ടമായി...So nothing is imposible.”
സംസാരത്തിനിടയില്‍ മണിയന്‍പിള്ള രാജുവിന്റെ ഫോണ്‍...‘ഛോട്ടാ മുംബൈ’യില്‍ ശ്രീകുമാരന്‍ തമ്പിയുടെ ചെട്ടികുളങ്ങര എന്ന ഗാനം ഉപയോഗിച്ച് നശിപ്പിച്ചു എന്ന പരാതിയായിരുന്നു സംസാരവിഷയം. തമ്പി സാറിന്റെ പരാതി മണിയന്‍പിള്ള രാജു പറഞ്ഞു.
“ആ ഗാനത്തെ ചിത്രത്തില്‍ മോശമാക്കിയില്ലല്ലോ. പുതിയ ചിത്രത്തിലൂടെ അത് വീണ്ടും പ്രേക്ഷകര്‍ ഓര്‍ത്തല്ലോ. അത് നല്ലതല്ലേ... എന്റെ തന്നെ എത്രയോ ചിത്രങ്ങള്‍ അനുവാദം കൂടാതെ പലരും അടിച്ചു മാറ്റി സിനിമയാക്കിയിട്ടുണ്ട്. ആ ഗാനം അനുവാദത്തോടെയാണ് ‘ഛോട്ടാ മുംബൈ’യില്‍ ഉപയോഗിച്ചത്. ”
ഒരിക്കല്‍ അഭിനയിച്ച ചിത്രത്തിന്റെ കഥ അടിച്ചു മാറ്റി വീണ്ടും നിര്‍മിച്ച ചിത്രത്തില്‍ അഭിനയിക്കേണ്ട ഗതികേടുണ്ടായിട്ടുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
(തയാറാക്കിയത്: ബൈജു പി സെന്‍ , ചിത്രഭൂമി)

മൊഴിയറിവില്‍ നിന്ന്...
ഒരു പ്രേക്ഷകന്‍ കാണാന്‍ ആഗ്രഹിക്കുന്നതെന്തോ അതു ഞാന്‍ ചെയ്യും. പണ്ടു മുതലേ സിനിമയേക്കുറിച്ച് ഒരു സങ്കല്പമുണ്ട്; ഇങ്ങനെ തുടങ്ങി ഇങ്ങനെ നീങ്ങി ഇങ്ങനെ അവസാനിപ്പിക്കണം എന്നൊരു സങ്കല്പം.
-സത്യന്‍ അന്തിക്കാട്
RELATED PAGES
» Mohanlal Collection
» Beyond The Screen
» Movie Index




0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME