SPiCE most viewed videos in indulekha
 

MT on Pazhassi Raja

mammootty and  m t vasudean nair
MT and Mammootty on the sets of Sukrutham

ഏം ടി വാസുദേവന്‍ നായര്‍ ‘പഴശ്ശിരാജ’ എന്ന ചിത്രത്തേക്കുറിച്ച് സംസാരിക്കുന്നു.
ചിത്രഭൂമിക്കു വേണ്ടി തയാറാക്കിയത്: ജി ജ്യോതിലാല്‍
“1857-ലാ‍ണ് ശിപായിലഹള നടക്കുന്നത്. ഇന്ത്യയുടെ ഒന്നാമത്തെ സ്വാതന്ത്ര്യസമരമായി നാം കൊണ്ടാടുന്നതും അതിനെയാണ്. എന്നാല്‍, അതിനും 52 വര്‍ഷം മുന്‍പ് 1805-ലാണ് ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി പഴശ്ശിരാജാവ് വീരമൃത്യു വരിക്കുന്നത്. സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഈ പോരാട്ടത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം കിട്ടിയിട്ടില്ല. അത് അടയാളപ്പെടുത്തുന്നിടത്താണ് ഈ സിനിമയുടെ ചരിത്രപരമായ പ്രാധാന്യം.

അതുപോലെ നികുതിനിഷേധം. നികുതി പിരിക്കാന്‍ നിയോഗിക്കപ്പെട്ട നാടുവാഴികളെ താക്കീതു ചെയ്തുകൊണ്ട് അന്നേ പഴശ്ശി എഴുതിയിരുന്നു. കുരുമുളകിനു വേണ്ടിയുള്ള പൊളിറ്റിക്സ് ആയിരുന്നു അന്നത്തെ പ്രധാന പ്രശ്നം. കര്‍ഷകരോട്, കുരുമുളകുവള്ളി വെട്ടി പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്യുമെന്നും അദ്ദേഹം ബ്രിട്ടീഷുകാര്‍ക്ക് ഭീഷണി ഉയര്‍ത്തിയിരുന്നു. ഇങ്ങനെ നിയമനിഷേധത്തിന്റെ ആദ്യമുഖവും ഈ ജീവിതപുസ്തകത്തില്‍ കാണാം. ടിപ്പുവിന്റെ പടയോട്ടത്തോടെ അനാഥമായിക്കിടന്ന പ്രദേശങ്ങളില്‍ ജീവിതം തിരിച്ചുകൊണ്ടുവന്നുവെന്ന സാമൂഹികദൌത്യവും പഴശ്ശിയുടേതായിരുന്നു.”

സിനിമാറ്റിക് ആയ മാറ്റങ്ങള്‍?
ഐതിഹ്യമോ കെട്ടുകഥയോ ആസ്പദമാക്കിയല്ല ഈ ചിത്രം. അതുകൊണ്ടു തന്നെ അധികം സ്വാതന്ത്ര്യവും എടുക്കാനാവില്ല... പിന്നെ, ഈ ജീവിതത്തില്‍ നാടകീയവും സിനിമാറ്റിക്കുമായ ഒരുപാട് സംഭവങ്ങളുണ്ട്.

സഹായകഗ്രന്ഥങ്ങള്‍?
മലബാറിന്റെ ചരിത്രത്തെ ഒരുവിധം സത്യസന്ധമായി സമീപിച്ച ഗ്രന്ഥം ലോഗന്റെ മലബാര്‍ മാന്വല്‍ ആണ്. ബ്രിട്ടീഷുകാരുടെ ഉദ്യോഗസ്ഥനായിരുന്നതുകൊണ്ട്, അദ്ദേഹത്തിന്റേതായ ചില ഇഷ്ടാനിഷ്ടങ്ങള്‍, കാഴ്ചപ്പാടുകള്‍ എന്നിവ അതില്‍ കലര്‍ന്നിട്ടുണ്ടാവാം.
ഈ ഗ്രന്ഥം കൂടാതെ, സര്‍ദാര്‍ കെ എം പണിക്കരുടെ കേരളസിംഹം, തിക്കോടിയന്റെ പഴശ്ശിയുടെ പടവാള്‍, കപ്പന കൃഷ്ണമേനോന്റെ നാടകം, എം ആര്‍ കെ സി എഴുതിയ കഥകള്‍, കെ കെ എന്‍ കുറുപ്പിന്റെ ചരിത്രപുസ്തകങ്ങള്‍ എന്നിവയും നോക്കിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ, ജര്‍മനിയിലെ ഒരു സര്‍വകലാശാലയില്‍ സൂക്ഷിച്ച പഴശ്ശിയുടെ കത്തിടപാടുകളും പരിശോധിച്ചാണ് തിരക്കഥയെ സമീപിച്ചത്. അദ്ദേഹത്തിന്റ്രെ കുടുംബവുമായി ബന്ധപ്പെട്ടവരേയും കണ്ടിരുന്നു.

ചിത്രത്തിന്റെ മാനവികമായ വീക്ഷണം?
സ്വാതന്ത്ര്യം തന്നെ. സ്വന്തം നാട്ടില്‍ സഞ്ചരിക്കാന്‍ ചെക് പോസ്റ്റില്‍ പാസ് കാണിക്കേണ്ട സ്ഥിതിയുണ്ടായിരുന്നു. മഞ്ചേരിഭാഗത്തുള്ള കുരിക്കള്‍മാരെ കൊള്ളക്കാരായാണ് അന്നു ബ്രിട്ടീഷുകാര്‍ ചിത്രീകരിച്ചിരുന്നത്. മാപ്പിളമാര്‍ മരിച്ചാല്‍ സ്വത്ത് കമ്പനി പിടിച്ചടക്കുന്ന വ്യവസ്ഥ. ഇതിനൊക്കെ എതിരെയാണ് പഴശ്ശി പോരാടിയത്.
ശത്രുക്കളുടെ പോലും ആദരം പിടിച്ചുപറ്റാനും കഴിഞ്ഞു. അവസാനം അദ്ദേഹത്തെ പിടിച്ച ബാബേര്‍ കമ്പനിക്കയച്ച കത്തില്‍ പറയുന്നത് നമ്മുടെ ഏറ്റവും വലിയ പ്രശ്നം തീര്‍ന്നു എന്നാണ്. ഒപ്പം, ധീരനായ, മാന്യനായ വ്യക്തിയാണ് അദ്ദേഹമെന്നും കൂട്ടിച്ചേര്‍ക്കുന്നുണ്ട്. മൃതദേഹം കൊണ്ടുപോകാന്‍ സ്വന്തം പല്ലക്കും അദ്ദേഹം വിട്ടുകൊടുത്തു.

മരണത്തെക്കുറിച്ച പല കഥകളല്ലേ പ്രചരിക്കുന്നത്?
വൈരം വിഴുങ്ങി മരിച്ചു എന്നൊരു നാടോടിവഴക്കമുണ്ട്. ഭാര്യ ഒറ്റിക്കൊടുത്തതാണെന്നും ഒരിടത്തു കണ്ടു. എന്തായാലും അവസാനം വരെ പോരാടി. മരിക്കുമെന്ന് ഉറപ്പായിട്ടും പോരാടി. അതു തന്നെയാണ് വീരമൃത്യു.

പയ്യമ്പിള്ളി ചന്തുവായിരുന്നില്ലേ ആദ്യം പറഞ്ഞിരുന്നത്?
വീണ്ടുമൊരു വടക്കന്‍പാട്ട് എഴുതാന്‍ എനിക്കു താല്പര്യമുണ്ടായിരുന്നില്ല. പിന്നെ, പഴശ്ശിയുടെ ജീവിതമറിഞ്ഞപ്പോള്‍, അതിന്റെ പ്രസക്തി ബോധ്യമായപ്പോഴാണ് ഈ സിനിമയിലെത്തുന്നത്.

Interview with MT Vasudevan Nair on his new movie pazhassi raja. there are film industry news, movie location reports,exclusive photoshoots, top 10 cinema, theatre graph, industry rating, talkies, film songs, news updates, newly released movies, tributes to movie masters, news features, discussions, open forum, film bazar, quotes of the movie people, history of malayalam cinema, cartoons,reporters' diary, noice column by premchand and more.

RELATED PAGES
» Mammootty Collection
» MT Vasudevan Nair on Pazhassi Raja
» Beyond The Screen
» Other Films
» Movie Index

2 Comments:

Blogger RAJAGOPALAN said...

Being an ardent fan of MT-Hariharan-Mammootty fan and a Marunaadan Malayali, I am eagerly waiting for seeing/hearing about the final product. Or Indulekha's video on it. With best wishes to the team,
Rajagopalan CV

9:54 PM  
Blogger പടിപ്പുര said...

പഴശ്ശിരാജയുടെ ജീവിതവും പോരാട്ടങ്ങളും അറിയാനുതകട്ടെ ഈ സിനിമ.

2:44 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger