SPiCE most viewed videos in indulekha
 

INTERVIEW: Mammootty

malayalam movie actor mammootty. a shot from the movie prajapathy
തലശേരി ധര്‍മ്മടം ബീച്ചിന്റെ മനോഹാരിത ആസ്വദിക്കുകയാണ് മമ്മൂട്ടി. കടല്‍‌വെള്ളം ഇടയ്ക്ക് അദ്ദേഹത്തിന്റെ കാലില്‍ മുത്തമിട്ടു കടന്നു പോകുന്നു. ആ അന്തരീക്ഷത്തില്‍ സന്തോഷവാനാണെന്ന് മുഖം വ്യക്തമാക്കുന്നുണ്ട്. പക്ഷേ, അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനുള്ള ഉദ്യോഗസ്‌ഥര്‍ അസ്വസ്ഥരാണ്. കാരണം വലിയൊരു ജനക്കൂട്ടമാണ് മമ്മൂട്ടിയെ കാണാന്‍ എത്തിയിരിക്കുന്നത്. അവര്‍ക്ക് എന്നെ നന്നായി അറിയാം എന്ന ഭാവത്തോടെ കൈവീശുന്നു മമ്മൂട്ടി. പിന്നെ പതുക്കെ സംഭാഷണത്തിലേക്ക്. (ചിത്രഭൂമിക്കു വേണ്ടി ടി എസ് പ്രതീഷ് തയാറാക്കിയത്. )

അതെന്റെ ആശങ്കകളായിരുന്നു
ചെന്നൈ ഡി.വൈ.എഫ്.ഐ സമ്മേളനവേദിയില്‍ പങ്കു വച്ചത് എന്റെ ആശങ്കകളായിരുന്നു. കൂട്ടക്കൊലകളില്‍ എത്രയോ നിരപരാ‍ധികളാണ് മരണത്തിനു കീഴടങ്ങേണ്ടി വരുന്നത്. ഡി.വൈ.എഫ്.ഐ പോലുള്ള യുവജനപ്രസ്‌ഥാനം ഗുജറാത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു കൂട്ടക്കൊല അവിടെ നടക്കില്ലായിരുന്നു എന്നാണ് പറഞ്ഞത്. അന്ന് അവിടെ കൂട്ടക്കൊല നടന്നു. ഡി.വൈ.എഫ്.ഐ എന്ന പ്രസ്ഥാനം അപ്പോള്‍ അവിടെ ഉണ്ടായതുമില്ല. മനുഷ്യഹത്യ എവിടെയായാലും നമുക്ക് താങ്ങാന്‍ കഴിയില്ല. ലോകത്ത് എവിടെ ജീവന്‍ പൊലിയുമ്പോഴും അതില്‍ വേദനിക്കുന്നവനാണ് ഞാന്‍. ഒരു കലാ‍കാരനായതുകൊണ്ട് വ്യക്തിദു:ഖങ്ങളും സന്ദേഹങ്ങളും ആശങ്കകളും ഒന്നും പങ്കു വയ്ക്കാന്‍ പാടില്ലേ?

സംഭവാമി യുഗേ യുഗേ...
ഓരോ കാലത്ത് നമ്മുടെ ജീവിതത്തില്‍ സംഭവിക്കാനുള്ള കാര്യങ്ങള്‍ സംഭവിക്കും. അതിനെ തടുത്തു നിര്‍ത്താന്‍ കഴിയില്ല. വിവാദത്തിനു വേണ്ടിയൊരു പരാമര്‍ശം നടത്തിയതല്ല. അന്ന് ആ വേദിയില്‍ സംസാരിച്ചതുകൊണ്ട് അത് വിവാദമായി മാറി. പലപ്പോഴും മാധ്യമങ്ങളാണ് ഓരോ പ്രശ്നങ്ങളും വലുതാക്കി കൊണ്ടുവരുന്നത്. ഓരോ സമയത്ത് ഓരോ പുതിയ പ്രശ്നങ്ങള്‍ മാധ്യമങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ എത്തിക്കും. ആ പ്രശ്നത്തിനേക്കാള്‍ വലിയൊരു പ്രശ്നം കിട്ടുമ്പോള്‍ പഴയ കാര്യങ്ങള്‍ എല്ലാം മറന്ന അവസ്ഥയിലാവും. ഇപ്പോള്‍ മാധ്യമങ്ങള്‍ ഏറിയതോടെ എല്ലാവരും എക്സ്‌ക്ലൂസീവ് വാര്‍ത്തകള്‍ അന്വേഷിക്കുകയാണ്. അതിനിടയിലാണ് ഇത്തരം വാര്‍ത്തകള്‍ എത്തുക. കുറച്ചു നാള്‍ മുന്‍പു വരെ തന്ത്രിപ്രശ്നമായിരുന്നു എല്ലാ മാധ്യമങ്ങളിലും നിറഞ്ഞു നിന്നിരുന്നത്. അതിപ്പോള്‍ എവിടെയെത്തി? വാര്‍ത്തകള്‍ കണ്ടെടുക്കുന്നതിനെ കുറ്റപ്പെടുത്തുകയല്ല. അതാണ് മാധ്യമങ്ങളുടെ നിലപാട്. ജനങ്ങള്‍ക്ക് വളരെ സെന്‍സേഷണലായി വാര്‍ത്ത എത്തിക്കുന്ന മാധ്യമത്തിനാണ് എന്നും ജനസമ്മതി.

ആരെയും പ്രീണിപ്പിക്കില്ല
കലാകാരന്‍ സമൂഹത്തിന്റെ സ്വത്താണ്. അതു മനസ്സിലാക്കി മാത്രമേ ഞാന്‍ പ്രവര്‍ത്തിക്കുകയുള്ളു. ആരെയും മന:പൂര്‍വം വേദനിപ്പിക്കാനോ പ്രീണിപ്പിക്കാനോ ശ്രമിക്കില്ല. മനുഷ്യനന്മ മാത്രം ലക്ഷ്യമാക്കുകയാണ്. പല സ്ഥലത്തും നമുക്കെതിരേ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചിലര്‍ പ്രത്യേക താല്പര്യത്താല്‍ മന:പൂര്‍വം നടത്തുന്നതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എല്ലാ രാഷ്ട്രീയകക്ഷികളെയും സമഭാവനയോടെയാണ് ഞാന്‍ കാണുന്നത്.

അര്‍ഹതപ്പെട്ടതു മാത്രം
മൂന്നാറില്‍ എന്റെ പേരില്‍ സ്ഥലമില്ല. ഭാര്യ സുല്‍ഫത്ഥിന്റെ പേരിലാണ് അവിടെ സ്ഥലം വാങ്ങിയത്. നമുക്ക് രേഖകള്‍ പ്രകാരമുള്ള സ്ഥലം അവിടെ ലഭിച്ചിട്ടുണ്ടോ എന്നു സംശയമാണ്. അളന്നു കഴിഞ്ഞാല്‍ ചിലപ്പോള്‍ സര്‍ക്കാര്‍ ഭൂമി ഞങ്ങള്‍ക്കു തരേണ്ടിവരും. കാരണം, അവിടെ രണ്ടു സ്ഥലങ്ങള്‍ തമ്മില്‍ വേര്‍തിരിക്കുന്നത് തേയിലച്ചെടി അതിരാക്കി വച്ചിട്ടാണ്. ഒരാള്‍ രണ്ടോ മൂന്നോ ചെടികള്‍ അധികം വച്ചു കഴിഞ്ഞാല്‍ തൊട്ടടുത്തുള്ള സ്ഥലത്തില്‍ നിന്ന് 10 സെന്റോളം നഷ്ടപ്പെട്ടിരിക്കും. നമുക്ക് അര്‍ഹതയില്ലാത്തതൊന്നും അനുഭവിക്കരുതെന്ന് കരുതുന്ന ആളാണ് ഞാന്‍. അതുകൊണ്ടാണ്, എവിടെയെങ്കിലും അനധികൃതമായി ഞാന്‍ സ്വത്ത് കൈവശം വച്ചിട്ടുണ്ടെന്ന് സര്‍ക്കാരിനു തോന്നിയാല്‍ അളന്നെടുത്തുകൊള്ളാന്‍ പറഞ്ഞത്. സര്‍ക്കാരിന്റെ നടപടിക്രമങ്ങള്‍ അനുസരിക്കാന്‍ ഞാന്‍ സദാ സന്നദ്ധനാണ്.

കേരളത്തിലെ മിക്ക സ്ഥലങ്ങളിലും സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികളില്‍ എത്തിയിട്ടുണ്ടാവും. എന്തെങ്കിലും പ്രശ്നങ്ങള്‍ വരുമ്പോള്‍ മാത്രമേ അതു തിരിച്ചറിയുകയുള്ളു. മന:പൂര്‍വം ആരും അത്തരം സ്വത്തുക്കള്‍ കൈവശം വയ്ക്കാന്‍ ശ്രമിക്കില്ല. വസ്തുക്കള്‍ കൈമാറി വരുമ്പോള്‍ സംഭവികുന്നതാണ്.

പീരിയോഡിക്കല്‍ ഫിലിമുകള്‍
അടുത്തിടെ ഞാന്‍ രണ്ടു പീരിയോഡിക്കല്‍ ഫിലിമുകളിലാണ് അഭിനയിച്ചതെന്നു പറയാം. മിഷന്‍ 90 ഡെയ്‌സ് രാജിവ് ഗാന്ധി വധക്കേസിന്റെ ചരിത്രവുമായി ബന്ധപ്പെട്ടതാണ്. പഴശ്ശിരാജയും ചരിത്രത്തിന്റെ ഭാഗമായ കഥ തന്നെ. ചരിത്രത്തെ ആസ്പദമാക്കിയാണ് രണ്ടു ചിത്രങ്ങളും മുന്നോട്ടു പോകുന്നത്.

പഴശ്ശിരാജയില്‍ എത്തുമ്പോള്‍
പഴശ്ശിരാജയുടെ കഥ നമുക്ക് അറിയാവുന്ന ചരിത്രമാണ്. പിന്നെ, ചിത്രത്തിന്റെ തിരക്കഥ എഴുതിയത് എം ടിയാണ്. അദ്ദേഹം എഴുതിയ സംഭാഷണങ്ങള്‍ ഏറ്റവും കൂടുതല്‍ പറഞ്ഞത്, ഒരുപക്ഷേ, ഞാനായിരിക്കും. അതുകൊണ്ട്, പുതിയ ചിത്രത്തിലെ ഡയലോഗുകള്‍ പറയുമ്പോള്‍ അതു എനിക്കു എളുപ്പം വഴങ്ങുന്ന ഒന്നായി മാറുന്നു.

READ MORE in chithrabhumi film magazine dated 2007 June 24. malayalam movie actor mammootty interviewed. there are film industry news, movie location reports,exclusive photoshoots, top 10 cinema, theatre graph, industry rating, talkies, film songs, news updates, newly released movies, tributes to movie masters, news features, discussions, open forum, film bazar, quotes of the movie people, history of malayalam cinema, cartoons,reporters' diary, noice column by premchand and more.

ഞാന്‍ ഗ്ലാ‍മറസായെങ്കില്‍ തീര്‍ച്ചയായും അതിലൊരല്പം പോലും കുറയാതെ തമിഴിലും അവതരിപ്പിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട.
- മമ്ത
തമിഴരുടെ അഭിരുചി മനസ്സിലാക്കി നിന്നില്ലെങ്കില്‍ നിലനില്‍പ്പില്ല. അതിനാല്‍ സെക്സിയാകുന്നതില്‍ എനിക്കു വിരോധമില്ല.
- മീര ജാസ്മിന്‍
ഞാനും ഗ്ലാമറസായി അഭിനയിക്കും. പക്ഷേ, എന്റെ ശരീരത്തിനും മനസ്സിനും ഇണങ്ങുന്നതാകണം. വൃത്തികേടില്ലാതെ ഗ്ലാമര്‍ ചെയ്യുന്നതില്‍ ഞാന്‍ തെറ്റു കാണുന്നില്ല.
- തൃഷ

RELATED PAGES
» Mammootty Collection
» Beyond The Screen
» Movie Index
© 2008 indulekha media network | powered by blogger