INTERVIEW: Suresh Gopi

ടൈം എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ സുരേഷ് ഗോപിയുമായി ഒരു സംഭാഷണം ചിത്രഭൂമിയില്‍ നിന്ന്. ബൈജു പി സെന്‍ തയാറാക്കിയത്.
ജീവിച്ചിരിപ്പില്ലാത്ത ഭാര്യയെക്കുറിച്ച് ഒരു സ്വപ്‌നലോകം തീര്‍ക്കുകയാണ് ടൈമിലെ നായകന്‍. ഈ സത്യം വെളിച്ചത്തു കൊണ്ടു വന്ന പത്മപ്രിയയുടെ കഥാപാത്രത്തിന്റെ കഴുത്തിനു കുത്തിപ്പിടിച്ച് നായകന്‍ തൂക്കിയെറിയുന്നു. പ്രേക്ഷകരെ ഞെട്ടിപ്പിച്ച ഈ സീനിന്റെ അനിവാര്യത എന്തായിരുന്നു? ക്രൂരത ഇത്രയും വേണ്ടിയിരുന്നോ?
അപ്പന്‍ മേനോനും വൈഗയും. അത് ആ കഥാപാത്രത്തിന്റെ ലോകമായിരുന്നു. വൈഗ ഇപ്പോഴും അപ്പന്‍ മേനോന്റെ മനസില്‍ മരിക്കാതെ ജീവിക്കുന്നു. വൈഗ മരിച്ചെന്ന് വിശ്വസിക്കാന്‍ അയാള്‍ക്ക് കഴിയില്ല. അതാണ് പദ്മപ്രിയയുടെ കഥാപാത്രം പൊളിച്ചത്. അവിടെ ആ കഥാപാത്രത്തിന്റെ കണ്‍ട്രോള്‍ നഷ്‌ടപ്പെടുകയാണ്. അപ്പന്‍ മേനോനില്‍ എന്തെങ്കിലും സൈക്കിക് പ്രോബ്ലം ഉണ്ടെന്ന് പ്രേക്ഷകരില്‍ സൂചന കൊടുക്കാന്‍ ഈ സീനിന്റെ റേഞ്ച് സഹായിച്ചിട്ടുണ്ട്. ചിത്രത്തിന് അനുയോജ്യമായ ഒരു സ്വീകന്‍സായിരുന്നു അത്.
ഈ കഥാപാത്രത്തിന് സുരേഷ് ഗോപിയുടെ ജീവിതവുമായി അടുത്ത ബന്ധമുള്ളതായി കേട്ടിട്ടുണ്ട് ?
ഏറെക്കുറെ ശരിയാണ്, അപ്പന്‍ മേനോന്റെ അച്‌ഛനു തുല്യമായ ചില കര്‍ക്കശബുദ്‌ധി എന്റെ അച്‌ഛനും ഉണ്ടായിരുന്നു. കൃത്യനിഷ്‌ഠയിലാണ് ഞങ്ങളെ വളര്‍ത്തിയത്. തല്ലിപ്പഴുപ്പിച്ചാല്‍ കേടായിപ്പോകുമെന്ന് പലരും പറഞ്ഞിരുന്നു. പക്ഷേ അങ്ങനെ സംഭവിച്ചില്ല. മക്കള്‍ നന്നായി വളരാന്‍ വേണ്ടിയായിരുന്നു എല്ലാം. വിഷമഘട്ടങ്ങളില്‍ ജീവിതത്തെ എങ്ങനെ അഭിമുഖീകരിക്കുമെന്നതിന്റെ ബാലപാഠം അവിടെ നിന്നാണ് പഠിച്ചത്.
കാലത്ത് എഴുന്നേറ്റ് എണ്ണതേച്ച് കുളിച്ച് ചന്ദനം തൊട്ട് വേണം സ്‌കൂളില്‍ പോകാന്‍. തലയില്‍ എണ്ണ തേച്ചാല്‍ ബ്രെയിന്‍ ക്ലിയറാകും, ശ്രദ്‌ധ കിട്ടും. അങ്ങനെ ചെയ്യാതെ വരുമ്പോഴായിരുന്നു ശിക്ഷ. മഴയായാലും വെയിലായാലും നാലുമണിക്ക് എഴുന്നേറ്റ് വ്യായാമം ചെയ്യണം. എന്നിലെ കരുത്തനായ പുരുഷനെ ട്രെയിന്‍ ചെയ്യുകയായിരുന്നു അത്.
അത്രയും കര്‍ക്കശക്കാരനായിരുന്നോ അച്‌ഛന്‍?
ഇതെല്ലാം സ്‌നേഹം കൊണ്ടാണ്. അതിന്റെ ഗുണം എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. ഞാന്‍ ഷൂട്ടിംഗ് കാലത്ത് താമസിക്കുന്ന കൊച്ചിയിലെ അവന്യൂ റീജന്‍സിയിലെ റൂമില്‍ വന്നാല്‍ അത് മനസിലാകും... എവിടെ എന്തൊക്കെയുണ്ടെന്ന് എനിക്ക് മന:പാഠമാണ്. ജീവിതത്തില്‍ അടുക്കും ചിട്ടയും സമ്മാനിക്കാന്‍ പഴയകാല ട്രെയിനിംഗ് സഹായിച്ചിട്ടുണ്ട്.
സുരേഷ് ഗോപിയും മോഹന്‍ലാലും ഒന്നിച്ച ഇരുപതാം നൂറ്റാണ്ട് വീണ്ടും വരുമ്പോള്‍?
അങ്ങനെ പ്ലാന്‍ ഉണ്ട്. ഇരുപതാം നൂറ്റാണ്ട് വന്നപ്പോള്‍ ഉണ്ടായിരുന്ന സ്‌റ്റേജ് അല്ല ഇന്ന് ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും ഉള്ളത്. അതു മനസിലാക്കിയുള്ള ഒരു സംയോജനം. അതാണ് പ്ലാന്‍. കഥ പൂര്‍ത്തിയായി രണ്ടു പേര്‍ക്കും ബോധ്യം വന്നതിനു ശേഷം ചിത്രം. അതാണ് പരിപാടി.
ഫാന്‍സ് വാര്‍ നടക്കുന്ന ഇക്കാലത്ത് സുരേഷ് ഗോപിയുടെ ഫാന്‍സും സജീവമാണോ?
അങ്ങനെ ഭീകരമായ ഫാന്‍സൊന്നും എനിക്കില്ല. നല്ല മനസുള്ള കുറെ പേര്‍ എന്റെ കൂടെയുണ്ട്. അതില്‍ ചില ആള്‍ക്കാരെ മാത്രമറിയാം. കഴിഞ്ഞ മാസം ഒരു നേപ്പാളി പെണ്‍കുട്ടിയുടെ ഹൃദയ ശസ്‌ത്രക്രിയയ്ക്കു വേണ്ടി സഹായിച്ചു. യൂസഫ് എന്ന കൂലിപ്പണിക്കാരന്റെ മകളായിരുന്നു അത്. കെ.സി വേണുഗോപാലാണ് ഇക്കാര്യം എന്റെ ശ്രദ്‌ധയില്‍ പെടുത്തിയത്. ഇനി എല്ലാം വളരെ ശ്രദ്‌ധയോടെ മാത്രം.
കേരള രാഷ്ട്രീയത്തില്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ ‘സുരേഷ് ഗോപി’ കളിക്കുകയാണെന്ന കമന്റ് കേള്‍ക്കുന്നുണ്ടല്ലോ?
അച്യുതാനന്ദന്‍ സുരേഷ് ഗോപി കളിക്കുകയല്ല, അച്യുതാനന്ദനായി കളിക്കുകയാണ്. അച്യുതാനന്ദന്‍ പാവങ്ങളുടെ മാത്രം മുഖ്യമന്ത്രിയല്ല straight forward ആയി ചിന്തിക്കുന്ന എല്ലാവരുടെയും പ്രതിനിധിയാണ്. അദ്ദേഹം നേരായ വഴിക്ക് ബുദ്‌ധി തെളിക്കുകയാണ്.
സുരേഷ് ഗോപിയെ പലതരം വിവാദങ്ങളില്‍ കുടുക്കി വേദനിപ്പിക്കാന്‍ തുടങ്ങിയവര്‍ ഇന്ന് അനുഭവിക്കാന്‍ തുടങ്ങി എന്ന് ഒരു ചാനല്‍ മുഖാമുഖത്തില്‍ സൂചിപ്പിച്ചിരുന്നല്ലോ?...
അതെ. അതിന്റെ സൂചന കണ്ടുതുടങ്ങി. ആരും വെറുതെ പോകില്ല. എന്നെ കണ്ണീരു കുടിപ്പിച്ചവര്‍ അനുഭവിക്കും. എന്നെ എങ്ങനെയാണോ വേദനിപ്പിച്ചത് അതേ ‘കാര്‍ഡു’കള്‍ അവര്‍ക്കെതിരെ തിരിഞ്ഞു വന്നിരിക്കുകയാണ് . അതാണ് ദൈവത്തിന്റെ രസങ്ങള്‍. ..
എനിക്കും ജീവിക്കണം. എന്റെ കുട്ടികളെ വളര്‍ത്തണം. ..അല്ലെങ്കില്‍ ഇതെല്ലാം വേണ്ടെന്നു വച്ച് വാളുമായി ഇറങ്ങേണ്ടി വരും. ഈ വഴിയില്‍ എനിക്കു ദൈവമാണ് തുണ.

മൊഴിയറിവില്‍ നിന്ന്...
എന്റെ കഥാപാത്രസങ്കല്പത്തിന്റെ പരിവൃത്തിയില്‍ നിന്നുകൊണ്ട് തങ്ങളുടെ സിദ്ധികള്‍ ഉപയോഗിച്ച് കഥാപാത്രങ്ങളെ വ്യാഖ്യാനിക്കാന്‍ ഞാന്‍ അഭിനേതാക്കള്‍ക്ക് സ്വാതന്ത്ര്യം നല്‍കി. അത്തരത്തിലുള്ള അവരുടെ ക്രിയാത്മകസംഭാവനകള്‍ ചിത്രത്തില്‍ സ്വീകരിക്കുകയും ചെയ്തു.
- കെ ജി ജോര്‍ജ്
RELATED PAGES
» Suresh Gopi Collection
» Beyond The Screen
» Movie Index




0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME