SPiCE most viewed videos in indulekha
 

Arabikkatha

RATING: 7/10 | WATCH VIDEO | VISIT GALLERY

malayalam movie arabikkatha directed by lal jose and written by iqbal kuttippuram Lal Jose and writer Iqbal Kuttippuram depict the life of 'Cuba' Mukundan in their new movie Arabikkatha. Sreenivasan plays the role of Cuba Mukundan. His heroine Chang Shu Min is from China. Others in the cast include Samvritha Sunil, Jagathi Sreekumar, Indrajith, Jayasurya, Saadiq, Suraaj, Nedumudi Venu and Salim Kumar. Two new faces at the music department; Biji Bal as music director and Anil Pachooran as lyricist. Camera is wielded by Manoj Pillai.

WHAT'S IT
അടിയുറച്ച കമ്യൂണിസ്റ്റായ ക്യൂബമുകുന്ദന്റെ കഥയാണിത്. ചെമ്മണ്ണൂരില്‍ കമ്യൂണിസ്റ്റ് പ്രസ്‌ഥാനത്തിന് വേരോട്ടമുണ്ടാക്കിയ സൊസൈറ്റി ഗോപാലന്റെ മകനാണ് മുകുന്ദന്‍. അധികാരമോഹവും ഒത്തുതീര്‍പ്പുമില്ലാതെ ജനപക്ഷം ചേര്‍ന്ന് സമരം ചെയ്യുന്ന മുകുന്ദനെ പാര്‍ട്ടിയിലെ പ്രായോഗികവാദികള്‍ തലവേദനയായി കാണുന്നു. അവര്‍ ഒരുക്കിയ കെണിയില്‍ പെട്ട് മുകുന്ദന്‍ പാര്‍ട്ടിയില്‍ നിന്ന് ലീവെടുത്ത് ഗള്‍ഫില്‍ പോകുന്നു. അവിടെ മുകുന്ദനെ കാത്തിരുന്നത് പുതിയൊരു ലോകവ്യവസ്ഥയായിരുന്നു.

PLUSES
ഒന്നാം പകുതി നിറയെ ശ്രീനിവാസന്‍ സ്റ്റെലിലുള്ള ആക്ഷേപഹാസ്യം അരങ്ങു തകര്‍ത്തു. പുഴുക്കുത്തേറ്റ തൊഴിലാളിവര്‍ഗ പാര്‍ട്ടിയെ അതു തുറന്നു കാട്ടുന്നു. ഗള്‍ഫിലെ സാധാരണ മലയാളിയുടെ ജീവിതവും അറബിക്കഥ തുറന്നു കാട്ടി. അമിതവികാരപ്രകടനമില്ലാത്ത സെന്റിമെന്റല്‍ രംഗങ്ങള്‍ ആരുടെയും മനസിനെ സ്പര്‍ശിക്കും ( വിമാനക്കൂലിക്കു പോലും പൊന്നു വാങ്ങി അയച്ചു കൊടുത്ത് , മകളുടെ വിവാഹത്തിന് പോകാതിരിക്കുന്ന അച്ഛനെ ആരാണു മറക്കുക). മനസില്‍ തങ്ങി നില്‍ക്കുന്ന ചില ഗാനങ്ങളും ഈ സിനിമയിലുണ്ട്. നായികയായി യഥാര്‍ഥ ചൈനാക്കാരിയെ അവതരിപ്പിച്ചതും ഉചിതമായി.

MINUSES
രണ്ടാം പകുതി തുടങ്ങുമ്പോഴുള്ള പ്രണയഗാനവും രംഗങ്ങളും ഒട്ടും നന്നായില്ല. ഇന്ദ്രജിത്തിന്റെ കഥാപാത്രം നിസാരമായി ഗള്‍ഫിലെത്തുന്നതും അവിടെ വണ്ടി വാങ്ങുന്നതും മറ്റും അതുവരെയുള്ള ലാളിത്യത്തിന്റെ മറ്റു കുറയ്ക്കുന്നുണ്ട്. ശത്രുക്കളെ കെണിയിലകപ്പെടുത്തിയതിനു ശേഷമുള്ള മുകുന്ദന്റെ സംഭാഷണരംഗത്ത് കുറച്ചുകൂടി മിതത്വം ആവാമായിരുന്നു. വില്ലന്‍ പരിവേഷമുള്ള മുതലാളിയായി ജഗതിക്കു പകരം മറ്റാരെയെങ്കിലും കാസ്‌റ്റ് ചെയ്യാമായിരുന്നു ( ജഗതി മോശമായതു കൊണ്ടല്ല, കൂടുതല്‍ പരിചിതനായതു കൊണ്ടാണ്!)

VERDICT
'സന്ദേശ'ത്തിനു ശേഷം കേരളത്തിലെ രാഷ്ട്രീയ ജീവിതത്തെ ഇത്രയേറെ ആക്ഷേപഹാസ്യപരമായി അവതരിപ്പിക്കുന്ന ഒരു സിനിമയില്ല. തീര്‍ച്ചയായും കാണേണ്ട സിനിമ.
Suma Kurup / REVIEW TEAM

RELATED PAGES
» Cuba Mukundan and Arabikkatha
» Lal Jose Collection
» Sreenivasan Gallery
» Other Movie Reviews

6 Comments:

Anonymous RATHISH said...

Only one word I can say about this movie...Excellent!!!Even though this movie is made of a small budget,quality wise the movie is much better than many of the recent big budget movies.Also the movie reminds us the golden days of Malayalam movies.Good work Lal Jose and Sreenivasan....

3:06 PM  
Anonymous najeeb said...

Good attempt from a good director....This movie will definitely entertain average Malayali viewer.Herione did a good job and as usual Sreeni did a wonderful job.

11:16 AM  
Blogger dileep kumar said...

very sentimental...well pictured..
suitable casting..congrats to lal jose.& crew..songs are very nostalgic ..passionate..and simple..thumps up to anil panachooran,the lyrist

8:56 AM  
Blogger outspoken said...

A much needed political satire. The film vividly depicts what afflicts the prominent leftist party of Kerala CPI(M).Hats off to Lal Jose and team for giving Keralites such an excellent movie.

11:27 AM  
Blogger Jobin said...

Was it that good?The climax was too predictable...I can't say Sreenivasan delivered a memorable performance.The character 'Abdullah',the guy who helps Mukundan by giving a jbo in his shop was awesome...It comes nowhere near Sandesham

1:38 AM  
Blogger ഇബ്രാഹിം,വടക്കന്‍ പറവൂര്‍ said...

അറബിക്കഥയെക്കുറിച്ച് ദൃശ്യമാധ്യമങ്ങളും അച്ചടിമാധ്യമങ്ങളും നടത്തുന്ന പ്രചരണങ്ങള്‍ വെറും കുപ്രചരണങ്ങളാണ് എന്ന് വ്യക്തം. യഥാര്‍ഥത്തില്‍ എഴുത്തുകാരും പത്രപ്രവര്‍ത്തകരും ‘അറബിക്കഥ’യുടെ ആസൂത്രിതമായ വിപണന തന്ത്രത്തീല്‍ കുടുങ്ങിയിരിക്കുന്നു.ഏതെങ്കിലും പ്രസ്ഥാനത്തെ വിമര്‍ശിച്ചാല്‍ വിവാദം സൃഷ്ടിക്കപ്പെടും. വിവാദങ്ങള്‍ സൃഷ്ടിക്കപ്പെടുംബോള്‍ സിനിമ വിജയിക്കും. ഇതേ മാര്‍ക്കറ്റിങ്ങ് തന്ത്രമാണ് ‘അറബിക്കഥ’യിലും പ്രയോഗിക്കപ്പെട്ടിരിക്കുന്നത്. കേന്ദ്രകഥാപാത്രത്തിന്റെ ചൈന ക്യൂബ പ്രണയവും കുറേ മണ്ടന്‍ ചോദ്യങ്ങളും അല്ലാതെ ഈ ചിത്രത്തില്‍ കാര്യമായൊന്നുമില്ല. കമ്മ്യൂണിസത്തിന്റെ പ്രത്യയശാസ്ത്രത്തെ കുറിച്ചോ ഒരു കമ്മ്യൂണിസ്റ്റിന്റെ കര്‍മ്മ-ധര്‍മ്മ പഥങ്ങളെ കുറിച്ചോ തിരക്കഥാകൃത്തിനും സംവിധായകനും വ്യക്തമായ അവബൊധം ഇല്ലെന്നതും വ്യക്തമാണ്. കമ്മ്യൂണിസത്തെ കുറിച്ച് ‘വലിയ വായില്‍’ പലതും പറയുന്നുണ്ടെങ്കിലും എങ്ങനെ കമ്മ്യൂണിസം നടപ്പിലാക്കാം എന്നതിനെക്കുറിച്ചോ തൊഴിലാളിവര്‍ഗം ഇന്ന് നേരിടുന്ന പ്രശ്നങ്ങളെ എങ്ങനെ തരണം ചെയ്യാം എന്നതിനെക്കുറിച്ചോ ഒരു ഡയലോഗ് പോലുമില്ല ഈ ചിത്രത്തില്‍. മിക്ക രാഷ്ട്രീയ ചിത്രങ്ങളിലും നാം കാണുന്ന അഴിമതിക്കാരനായ രാഷ്ടീയക്കാരന്‍, സത്യസന്ധനായ രാഷ്ട്രീയക്കാരന്‍, ആത്മാര്‍ഥതയുള്ള സുഹൃത്ത് മുതലായ കഥാപാത്രങ്ങള്‍ ഈ ചിത്രത്തിലുമുണ്ട്. അഴിമതിക്കാരനായ രാഷ്ട്രീയക്കാരനെക്കൊണ്ട് ജനം പൊറുതിമുട്ടുന്നതും അന്ത്യത്തില്‍ സത്യവും ധര്‍മ്മവും നീതിയും ജയിക്കുന്നതുമാണ് ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഈ ചിത്രത്തിന്റെ കഥ. ഇത് തന്നെയാണ് എല്ലാ രാഷ്ട്രീയ ചലച്ചിത്രങ്ങളുടെയും കഥ. അതായത് ആ‍ഖ്യാനത്തിലും കഥാപാത്രഘടനയിലും ഈ ചിത്രം ഒരു പുതുമയും വാഗ്ദാനം ചെയ്യുന്നില്ല. ‘സന്ദേശം’ എന്ന ചലച്ചിത്രവുമായി ചിലര്‍ ഇതിനെ താരതമ്യം ചെയ്തു കണ്ടു. ‘സന്ദേശം’ സാമൂഹിക മനസ്സാക്ഷിയെ തൊട്ടുണര്‍ത്തുകയും കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ നിശിതമായി വിമര്‍ശിക്കുകയും ചെയ്ത ഒരു ചിത്രമാണ്. അത്തരമൊരു ചിത്രമല്ല . ‘ ആച്ഛനുറങ്ങാത്ത വീടും‘‘ വാസ്തവവും‘ എല്ലാം ഇതിനേക്കാള്‍ എത്രയോ മികച്ച ചിത്രങ്ങളാണ്. എങ്കിലും അവയെ കുറിച്ചൊന്നും ചര്‍ച്ച ചെയ്യാതെ ഇതിനെക്കുറിച്ച് നമ്മുടെ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തത് അതിശയോക്തിപരമാണ്.
Verdict- മാധ്യമങ്ങളുടെ കുപ്രചരണങ്ങള്‍ വിശ്വസിച്ചവരെ ചിത്രം നിരാശരാക്കും

5:43 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger