SPiCE most viewed videos in indulekha
 

INTERVIEW: Major Ravi


Major Ravi

ആത്മാശമുള്ള മിഷന്‍ 90 ഡേയ്‌സ് എന്ന പുതിയ ചിത്രവുമായി എത്തിയ മേജര്‍ രവിയുമായി ചിത്രഭൂമിക്കു വേണ്ടി ബൈജു പി. സെന്‍ സംസാരിക്കുന്നു.

“മിഷന്‍ 90 ഡേയ്‌സിലൂടെ പ്രേക്ഷകര്‍ അറിയാത്ത പട്ടാളക്കാരന്റെ ചില വേദനകളും ദുരിതങ്ങളും പറയാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. രാജീവ് ഗാന്ധി വധക്കേസ് അന്വേഷിക്കാനെത്തിയ കമാന്റോകളുടെ ജീവിതമാണ് ഞാന്‍ അവതരിപ്പിച്ചത്. യാഥാര്‍ഥ്യം സിനിമാറ്റിക്കായി മാറ്റാന്‍ ഞാന്‍ ഒന്നും ചെയ്‌തിട്ടില്ല. സത്യം സത്യസന്ധമായി അവതരിപ്പിക്കാനായിരുന്നു ഞാ‍ന്‍ ശ്രമിച്ചത്. ”

ഈ ചിത്രത്തില്‍ ഹീറോയിസത്തിനേക്കാള്‍ സബ്‌ജറ്റിനാണല്ലോ പ്രാധാന്യം?
അതെ ഒരു ചരിത്രത്തിന്റെ അന്വേഷണമാണ് ചിത്രത്തിലൂടെ നടത്തിയത്. ‘കഥ’ ചരിത്രമാകുമ്പോള്‍ പ്രാധാന്യം കഥയിലേക്ക് പോകുന്നത് സ്വാഭാവികം. ചിത്രത്തിന്റെ ശക്തി കാത്തു സൂക്ഷിക്കുന്ന മേജര്‍ ശിവറാമായി മമ്മൂട്ടി തിളങ്ങിയിട്ടുണ്ട്. ചരിത്രത്തിന്റെയും യാതനകളുടെയും അംശം ചോര്‍ന്നു പോകാതിരിക്കാന്‍ ഒരു പൊടി പോലും ഭാവനാംശം ചരിത്രത്തിലേക്ക് കൂട്ടിചേര്‍ത്തിട്ടില്ല.

ഭര്‍ത്താവിനെ കാത്തിരിക്കുന്ന ഭാര്യ, ആശുപത്രികിടക്കയില്‍ മകന്‍... അതിനിടയില്‍ ശിവറാം എന്ന പട്ടാളക്കാരന്റെ ജീവന്‍ പണയപ്പെടുത്തിയ ദൌത്യം....?
യെസ്, സത്യമായിരുന്നു എല്ലാം. എന്റെ ഡയറിക്കുറിപ്പു പോലെ സത്യസന്ധമായ അനുഭവങ്ങള്‍. അതിനിടയിലാ‍ണ് ജീവന്‍ പണയപ്പെടുത്തി ദൌത്യത്തിന് ഇറങ്ങിയത്. അനുഭവത്തിന്റെ കരുത്തിലാണ് ചിത്രത്തിലേക്കുള്ള വരികള്‍.....

ചിത്രത്തിന്റെ കളര്‍പാറ്റേണില്‍ ഒരു മാറ്റം കണ്ടു...?
തീര്‍ച്ചയായും. സിനിമാക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ഇംഗ്ലീഷ് ടോണ്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ചിത്രത്തിന്റെ നരേഷനില്‍ അത് ഏറെ ഉചിതമാണെന്നു തോന്നി.

പ്രേക്ഷകരുടെ പ്രതികരണങ്ങള്‍?
പലരും എന്റെ ഫാനായി മാ‍റിയതു പോലെയാ‍ണ് പ്രതികരിക്കുന്നത്. ഇത്തരം ചിത്രങ്ങളാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ് പലരും പറഞ്ഞത്. ചിത്രം കണ്ട് പ്രിയന്‍ പറഞ്ഞു ‘ശരിയാണ് നീ കീര്‍ത്തിചക്രയില്‍ നിന്ന് ഒരു പടി മുന്നിലാണ്’... അതാണ് ആദ്യത്തെ അംഗീകാരം. എന്റെ ഗുരുമുഖത്തു നിന്ന് കിട്ടിയ വിലപ്പെട്ട അംഗീകാരത്തിന്റെ സന്തോഷത്തിലാണ് ഞാന്‍.

റിലീസിനു മുമ്പ് ടെന്‍ഷനുണ്ടായിരുന്നോ?
കീര്‍ത്തിചക്ര മനസില്‍ വച്ചു കൊണ്ട് ഈ ചിത്രത്തെ സമീപിക്കരുതെന്ന അപേക്ഷ പ്രേക്ഷകരോട് എനിക്കുണ്ട്. രണ്ടും രണ്ടു തരം സബ്‌ജക്റ്റാണ്. ഈ ചിത്രം വ്യത്യസ്തമായ പശ്ചാ‍ത്തലവും അവതരണവും ആവശ്യപ്പെടുന്ന ചിത്രമാണ്. രാജീവ് ഗാന്ധിയുടെ ദുരന്തം ഓര്‍മയില്‍ സൂക്ഷിച്ച അന്നത്തെ കൊച്ചുകുട്ടികളാണ് ഇന്ന് ഈ ചിത്രത്തെ വിജയിപ്പിക്കുന്നത്. രാജീവ് ഗാന്ധി എന്ന രാജ്യസ്‌നേഹിയെ ഓര്‍ക്കാന്‍, ഓര്‍മപുതുക്കാന്‍ ഈ ചിത്രത്തിനു കഴിയട്ടെ.

ചിത്രത്തിലെ കഥാപാത്രങ്ങളുടെ കാസ്റ്റിങ് ഏറെ ശ്രദ്ധേയമായിട്ടുണ്ട്...
താ‍രങ്ങളുടെ ഇമേജിനപ്പുറത്ത് കഥാപാത്രങ്ങളുടെ മുഖമാണ് ഞാന്‍ തേടിയത്. മലയാളസിനിമ ഉപയോഗപ്പെടുത്താത്ത, ബിനീഷ് കൊടിയേരിയുടെ മുഖമാണ് ഈ ചിത്രത്തിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്.
തനുവിനെ അവതരിപ്പിച്ച ദേവിയെ പരിചയപ്പെടാന്‍ ചെന്നൈയില്‍ വരെ പോകേണ്ടി വന്നു. പശുപതിയുടെ കുത്തുപട്ടര്‍ ഡ്രാമാക്ലബിലെ അംഗമായിരുന്നു ദേവി. സയനൈഡ് കഴിച്ച, ശിവറാം രക്ഷിച്ച ശ്രീലങ്കന്‍ പയ്യനെ അവതരിപ്പിച്ച ബാലയും ഈ നാടകഗ്രൂപ്പിലെ അംഗമായിരുന്നു.
ചിത്രത്തില്‍ ലാലു അലക്സ് അവതരിപ്പിച്ച ഡി. ഐ. ജി. രാജു എന്ന കഥാപാത്രം ഇന്ന് ഡെല്‍ഹി സി. ബി. ഐ.യില്‍ ഉണ്ട്. അദ്ദേഹത്തിന്റെ മരുമകന്‍ സിദ്ധാര്‍ഥാണ് ഈ ചിത്രത്തില്‍ രാജീവ് ഗാന്ധിയായി വേഷമിട്ടത്.

ഈ ചിത്രത്തിന്റെ ക്ലൈമാക്സിലെ ഒരു സീന്‍ മാത്രമേ ഞാന്‍ കെട്ടിച്ചമച്ചിട്ടുള്ളു; ഒന്നും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത മേലധികാരികള്‍ക്കു നേരെ മേജറിന്റെ പ്രതികരണം. അന്നു ഞാന്‍ മനസ്സില്‍ പറഞ്ഞത് ഇന്നു ഞാന്‍ വെള്ളിത്തിരയില്‍ എത്തിച്ചു. അത്ര മാത്രം. ഈ ചിത്രം ഹിന്ദിയിലും തമിഴിലും അവതരിപ്പിക്കാനുള്ള പരിപാടിയുണ്ട്.

READ MORE in chithrabhumi film magazine dated 2007 July 8.  interview with malayalam movie director shafi. there are film industry news, movie location reports,exclusive photoshoots, top 10 cinema, theatre graph, industry rating, talkies, film songs, news updates, newly released movies, tributes to movie masters, news features, discussions, open forum, film bazar, quotes of the movie people, history of malayalam cinema, cartoons,reporters' diary, noice column by premchand and more.

അവര്‍ പറയുന്നു...
സ്ട്രിപ്‌ടീസ് എന്ന ചിത്രത്തില്‍ ഡെമി മൂര്‍ ചെയ്തതുപോലെ, കഥാപാത്രങ്ങള്‍ക്കു വേണ്ടി നഗ്നയായി അഭിനയിക്കുന്നതിനു വിരോധമില്ല.
- പദ്മപ്രിയ
ഒരു ഹോട്ടലിലെ ഭക്ഷണത്തിന്റെ രുചിയും റേറ്റുമല്ല മറ്റൊരു ഹോട്ടലില്‍. സ്റ്റാര്‍ ഹോട്ടലിലെ റേറ്റല്ല സാധാരണ ഹോട്ടലില്‍. അതുപോലെ തന്നെയാണ് വിവിധ ഭാഷകളിലെ സിനിമകളും. ചിലര്‍ക്ക് ഗ്ലാമര്‍ വേണം, മറ്റു ചിലര്‍ക്ക് ഗ്ലാമര്‍ വേണ്ട.
- നയന്‍‌താര

RELATED PAGES
» Mission 90 Days
» Keerthichakra
» Major Ravi Collection
» Beyond The Screen
» Directors
» Movie Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger