INTERVIEW: Movie Director Shafi
Shafi on the sets of 'Mayavi'

വണ്‍മാന്‍ഷോ മുതല്‍ മായാവി വരെ ചിത്രങ്ങള്‍ അഞ്ചെണ്ണം ഹിറ്റ്. ആറാമത് ചിത്രം ചോക്ലേറ്റ് പണിപ്പുരയിലും. എന്നിട്ടും അവകാശവാദങ്ങളില്ലാതെ ജോലി തുടരുന്ന യുവസംവിധായകന്‍ ഷാഫിയുമായി ചിത്രഭൂമിക്കു വേണ്ടി സംജദ് നാരായണന്‍ സംസാരിക്കുന്നു; പുതിയ ചിത്രമായ ചോക്ലേറ്റിന്റെ ലൊക്കേഷനില്‍ വച്ച്.
ഷാഫി സംവിധാനം പഠിച്ചത് രാജസേനന്റെ സ്‌കൂളിലാണെങ്കിലും പരീക്ഷയെഴുതി പാസായത് സിദ്ദിക്ക്‌ലാല്‍ , റാഫി മെക്കാര്‍ട്ടിന്‍ സ്‌കൂളുകളില്‍ നിന്നാണ്. റാഫിയുടെ അനിയനും സിദ്ദിക്കിന്റെ മരുമകനുമായ ഈ യുവസംവിധായകന്‍ അവരുടെ ട്രേഡ് സീക്രട്ടിലൂടെ തന്നെയാണ് പടങ്ങള്‍ ഹിറ്റാക്കിയത്. പരസ്യമാക്കില്ലെങ്കില്‍ ആ വിജയരഹസ്യം പറയാം: രണ്ടു സിനിമകള്‍ക്കിടെയിലെ നീണ്ട ഇടവേള. ആ സമയം മുഴുവന്‍ കെട്ടുറപ്പുള്ള തിരക്കഥയ്ക്കായുള്ള ശ്രമം. സമയമെടുത്ത് എഴുതിയതിന്മേല്‍ ചര്‍ച്ച, മാറ്റിയെഴുതല്‍... ലക്ഷ്യം പെര്‍ഫെക്ഷന്‍.
ഇന്ത്യാവിഷനിലെ ന്യൂസ് നൈറ്റില്‍, സിനിമാസംബന്ധിയായ ചര്‍ച്ചയ്ക്കിടെ നിര്‍മാതാവും തിയറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു: “വിഷുക്കാലചിത്രങ്ങളില്‍ എറ്റവുമധികം കളക്ഷന്‍ നേടിയത് മായാവിയാണ്. മറ്റു ചിത്രങ്ങല്‍ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു.” ഇറങ്ങുന്നതെല്ലാം ഹിറ്റ് എന്ന പോസ്റ്ററുകള്‍ക്കിടയില്‍ യഥാര്‍ഥ ഹിറ്റ് കണ്ടെത്തുക ഇപ്പോള്‍ തികച്ചും ദുഷ്കരമാണ്. അപ്പോഴാണ് നാലു തിയറ്ററുകളുടെ ഉടമ കൂടിയായ ലിബര്‍ട്ടി ബഷീറിനെപ്പോലുള്ളവരുടെ വാക്കുകള്‍ ഉപകാരപ്പെടുന്നത്.
മായാവി ശരിക്കും ഹിറ്റായിരുന്നോ?
ക്ലാസ്‌മേറ്റ്‌സിനു ശേഷം ഏറ്റവും കൂടുതല്‍ കളക്റ്റ് ചെയ്ത പടമാണ് മായാവി. ഈ ചിത്രത്തിനു കിട്ടിയ ഏറ്റവും വലിയ ഗുണം ബി, സി സെന്ററുകളിലെ മികച്ച പ്രതികരണമാണ്. അതൊരു ഭാഗ്യമാണ്; എപ്പോഴുമങ്ങനെ സംഭവിക്കണമെന്നില്ല.
പക്ഷേ, നിങ്ങള്‍ വിജയം അവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ഒപ്പം മൌനം പാലിക്കുകയും ചെയ്യുന്നു...
നിശബ്ദനാകാന്‍ എനിക്കും മോഹമില്ല. ആരെങ്കിലും തിരക്കുമ്പോഴല്ലേ പറയേണ്ടത്; അങ്ങോട്ടു കയറിപ്പറഞ്ഞ് ബോറടിപ്പിക്കണോ? മായാവി കഴിഞ്ഞപ്പോഴാണ് ഒരു സംവിധായകന്‍ എന്ന നിലയില്‍ എനിക്കല്‍പ്പം മീഡിയ പ്രാധാന്യം കിട്ടിയതെന്നു തോന്നുന്നു. ഒന്നും മന:പൂര്‍വമല്ല. എല്ലാറ്റിനും അതിന്റേതായ സമയം ഒത്തു വരണം, അല്ലേ?
പടങ്ങള്‍ ഹിറ്റാക്കാനുള്ള ഷാഫിയുടെ തന്ത്രം എന്താണ്?
ഇതില്‍ തന്ത്രമൊന്നുമില്ല. പിന്നെ, എന്റേതായ ഒരു സ്ട്രാറ്റജിയുമില്ല. റാഫി മെക്കാര്‍ട്ടിന്‍, സിദ്ദിഖ് ലാല്‍ സ്കൂളില്‍ പെട്ടയാളാണ് ഞാന്‍. ആ രീതിയിലാണ് ഞാനും പടമെടുക്കുന്നത്. അതില്‍ നിന്ന് മാറി ഒരു ശ്രമമാണ് ഇപ്പോഴത്തെ എന്റെ ചിത്രം ചോക്കളേറ്റ്.
എന്റെ കരിയറില്‍ എടുത്തു പറയേണ്ട മറ്റൊരു കാര്യം രാജസേനന്‍ സാറിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചതാണ്. 1995 മുതല്‍ ഞാനദ്ദേഹത്തിന്റെ അസിസ്റ്റന്റായിരുന്നു. എന്റെ ആശയങ്ങള്‍ കണക്കിലെടുക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള സൌമനസ്യം സേനന്‍ സാര്‍ കാണിച്ചിട്ടുണ്ട്.
അപ്പോള്‍ ഷാഫി സംവിധായകനായതില്‍ ചേട്ടന്‍ റാഫിയുടെ പങ്ക് എന്താണ്?
അവര്‍ ഇന്‍ട്രൊഡ്യൂസ് ചെയ്തില്ലായിരുന്നേല്‍ ഞാന്‍ സിനിമയില്‍ വരുമായിരുന്നില്ല. റാഫി മെക്കാര്‍ട്ടിന്‍ തിരക്കഥ തന്നില്ലായിരുന്നെങ്കില്‍ ഷാഫി സംവിധായകനും ആവില്ലായിരുന്നു. സേനന്‍ സാറിന്റെ അസിസ്റ്റന്റായിരിക്കുമ്പോള്‍ ഞാന്‍ ജയറാമേട്ടനോട് ഒരിക്കല്‍ ഡേറ്റ് ചോദിച്ചു. അദ്ദേഹം പറഞ്ഞു: “നീ റാഫിയോട് ഒരു സ്ക്രിപ്റ്റ് ചോദിക്ക് ” എന്ന്. കുറച്ചുനാള്‍ കഴിഞ്ഞ് തെങ്കാശിപ്പട്ടണത്തിന്റെ ചിത്രീകരണവേളയിലാണ് എന്നെപ്പോലും അദ്ഭുതപ്പെടുത്തിക്കൊണ്ട് ചേട്ടന്‍ ആ വാര്‍ത്ത പുറത്തുവിട്ടത്. റാഫി മെക്കാര്‍ട്ടിന്റെ അടുത്ത തിരക്കഥ ഷാഫി സംവിധാനം ചെയുന്നുവെന്ന്. ഞാന്‍ ശരിക്കും ഞെട്ടി.
മറ്റുള്ളവര്‍ പടം വിജയിപ്പിക്കാന്‍ പെടാപ്പാടു പെടുമ്പോഴാണ് സിദ്ദിഖ് ലാല്‍ സ്കൂളുകാര്‍ പുല്ലു പോലെ വിജയം കൊയ്യുന്നത്. ഇതിന്റെ രഹസ്യം ഞങ്ങള്‍ക്കും പറഞ്ഞു താ..
ഇതില്‍ രഹസ്യമൊന്നുമില്ലെന്നേ. സ്ക്രിപ്റ്റിന് തികഞ്ഞ പ്രാധാന്യം നല്‍കി അതു കഴിയാവുന്നത്ര നന്നാക്കാന്‍ ശ്രമിക്കും. ഒരു തിരക്കഥ പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് ആറു മാസം വേണം. അതില്‍ കൂടിയാല്‍ അത്രയും നന്ന്. വര്‍ഷത്തില്‍ നാലഞ്ചു പടം ചെയ്യാം നോക്കിയാല്‍ ഇതിന്നും നടക്കില്ല.
എല്ലാത്തരം പ്രേക്ഷകരെയും പരിഗണിച്ചാണ് സിനിമയെടുക്കുക. പ്രണയവും ഹാസ്യവും ദു:ഖവും ആക്ഷനുമെല്ലാം നല്ല പോലെ ഇഴ ചേര്‍ക്കാന്‍ ശ്രമിക്കും.
ചുക്കില്ലാതെ കഷായമില്ല എന്നു പറയുന്നതുപോലെ സലിം കുമാറില്ലാതെ ഷാഫിചിത്രങ്ങളുമില്ല അല്ലേ?
സലിം എന്റെ എല്ലാ സിനിമകളിലുമുണ്ട്. ഒരു സിനിമയുടെ തുടക്കത്തില്‍ ചിലപ്പോള്‍ വളരെ ചെറിയ റോളാവാം. പക്ഷേ, അവസാനമത് കറങ്ങിത്തിരിഞ്ഞ് ഗംഭീരമാകാറാണ് പതിവ്. ഒന്നുമില്ലായ്മയില്‍നിന്ന് ഞങ്ങള്‍ സംസാരിച്ച്, നല്ല സാധനങ്ങള്‍ രൂപപ്പെടുത്താറുണ്ട്. സിറ്റ്വേഷന്‍ ഇംപ്രോവൈസ് ചെയ്യാന്‍ ബഹുമിടുക്കനാണ് സലിം.
താങ്കളുടെ ഇപ്പോഴത്തെ ചിത്രം ‘ചോക്കളേറ്റ്’ വേറിട്ടതാകുന്നത് എങ്ങനെയാണ്?
എന്റെ കല്യാണരാമനും പുലിവാല്‍ കല്യാണവും തൊമ്മനും മക്കളുമെല്ലാം ഏതാണ്ട് ഒരേ ജനുസില്‍ പെട്ട ചിത്രങ്ങളാണ്. അതില്‍ നിന്നൊരു മാറ്റം.. അതാണ് ചോക്കളേറ്റ്. മൂവായിരത്തോളം പെണ്‍കുട്ടികള്‍ പഠിക്കുന്ന വിമന്‍സ് കോളജില്‍ പഠിക്കാന്‍ ആണൊരുത്തന്‍ വരുന്നു. അവിടെ എന്തും സംഭവിക്കാം. അതാണീ സിനിമയുടെ ത്രെഡ്.
വിമന്‍സ് കോളജില്‍ ആണ്‍കുട്ടി..?
ഇതേ സംശയം കഥ കേട്ടപ്പോള്‍ എനിക്കും തോന്നി. പിന്നീട് അന്വേഷിച്ചപ്പോഴാണ് അങ്ങനെയൊരു പ്രൊവിഷന്‍ ഉണ്ടെന്നറിയുന്നത്. മാനേജ്‌മെന്റിന് താല്പര്യമുണ്ടെങ്കില്‍ വിമന്‍സ് കോളജില്‍ വേണമെങ്കില്‍ ഒന്നോ രണ്ടോ ആണ്‍കുട്ടികള്‍ക്കും പഠിക്കാം. എന്റെയൊരു സുഹൃത്തിന്റെ സുഹൃത്ത് എറണാകുളം സെന്റ് തെരേസാസില്‍ പഠിച്ചിരുന്നതായി ഞാന്‍ കണ്ടെത്തി. അതു ബോധ്യപ്പെട്ടപ്പോള്‍ ഈ ത്രെഡില്‍ ഒരു പുതുമയും കൌതുകവുമൊക്കെ ഫീല്‍ ചെയ്തു. പൃഥ്വിരാജും റോമയും ജയസൂര്യയും സംവൃതയും രമ്യ നമ്പീശനും സലിം കുമാറുമല്ലാമാണ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.

“എല്ലാം ഞങ്ങടെ പഴയ സിനിമ പോലെ ശുഭമായി സാറെ. പഴയ സിനിമാ കൊട്ടകയ്ക്കകത്തെ സ്ക്രീനില്‍ സിനിമ തീര്‍ന്ന പോലെ. വെള്ളിത്തിരയിലെ വെള്ളിവെളിച്ചം തീര്‍ന്നാല്‍ നമ്മള്‍ കൊട്ടക വിട്ടിറങ്ങുന്ന രീതിയുണ്ടല്ലോ.. ഹാളില്‍ കത്തുന്ന മങ്ങിയ വെളിച്ചത്തില്‍ കസേരകള്‍ക്കിടയിലൂടെ തപ്പിത്തപ്പി പുറത്തിറങ്ങാറില്ലേ? എന്റെ സ്ഥിതിയും അതുപോലെയായി മേനോന്‍ സാറേ, എല്ലാം ഇരുട്ടായി!”
-അടൂര്‍ പങ്കജം
“അഞ്ഞൂറോളം സിനിമ ഞാന്‍ അഭിനയിച്ചു തീര്‍ത്തു. എത്രയോ പേരെ പരിചയപ്പെട്ടു. എത്രയോ നടന്മാരോടൊപ്പം അഭിനയിച്ചു. പക്ഷേ, അതില്‍ മനുഷ്യന്‍ ഒന്നേ ഉണ്ടായിരുനന്നുള്ളു; സത്യന്‍ മാത്രം. ”-അടൂര്‍ ഭവാനി
(അടൂര്‍ ഭവാനിയും പങ്കജവും സഹോദരിമാരാണ്. ഇരുവരെയും സന്ദര്‍ശിക്കാന്‍ ചെന്ന ബാലചന്ദ്രമേനോനോട് പറഞ്ഞത്.)RELATED PAGES
» Beyond The Screen
» Directors
» Movie Index




0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME