SPiCE most viewed videos in indulekha
 

Nadia Kollappetta Rathri

RATING: 4/10 | VISIT GALLERY
malayalam movie nadia kollappetta rathri directed by ka madhu with suresh gopi and kavya madhavan in the lead
Nadia Kollappetta Rathri is an investigative thriller by K Madhu, scripted by AK Sajan. Suresh Gopi plays the lead role of Sharafudeen Tharamasi, the investigative officer, while Kavya Madhavan does the role of Nadiya. Others in the cast include Siddique, Rajan P Dev, Vijayakumar, Suresh Krishna, Shammi Thilakan, Subair, Kollam Thulasi, Anoop Chandran, Urmila Unni, Madhupal, Poornima Anand, Sajitha Beti and Suja. Anandakuttan cranks the camera. Music is by Rajamani.

WHAT'S IT
ചെന്നൈയില്‍ നിന്ന് കന്നിയാത്ര പുറപ്പെട്ട സൌപര്‍ണിക എക്സ്‌പ്രസില്‍ മൂന്നു മരണം നടക്കുന്നു. മൂന്നു പേരും പെണ്‍കുട്ടികള്‍; സമൂഹത്തിലെ ഉന്നതരും. രണ്ടെണ്ണം കൊലപാതകമായും ഒരെണ്ണം ആത്മഹത്യയായും പൊലീസ് വിധിയെഴുതി. അന്വേഷണത്തിനായി, ഷറഫുദ്ദീന്‍ ഐ. പി. എസിന്റെ നേതൃത്വത്തില്‍ ഉന്നതസംഘം എത്തുന്നു. അദ്ദേഹത്തിന്റ അന്വേഷണത്തില്‍ ആത്മഹത്യ കൊലപാതകമാണെന്നു തെളിഞ്ഞു. തുടര്‍ന്ന്, മൂന്നു കൊലപാതകങ്ങളും നടത്തിയവരെ കണ്ടെത്തുന്നു.

PLUSES
സുരേഷ് ഗോപിയുടെ ആരാധകരെ തൃപ്തിപ്പെടുത്താന്‍ അവതരണത്തിലും ഡയലോഗിലും ശ്രദ്ധിച്ചിരിക്കുന്നു. സംഘട്ടനരംഗവും ഗംഭീരമായി ചിത്രീകരിച്ചു. സുരാജ് വെഞ്ഞാറമ്മൂടിന്റെ ചില തമാശകള്‍ രസിപ്പിക്കുന്നവയാണ്. സിനിമയുടെ ഏറെ ഭാഗവും ട്രെയിനില്‍ - ട്രെയിനിന്റെ ശബ്ദവും വേഗവും ഉപയോഗപ്പെടുത്തി ചിത്രീകരിച്ചതില്‍ പുതുമയുണ്ട്. സിദ്ദിഖിന്റെ രൂപമാറ്റം ഗംഭീരമായി.

MINUSES
കൊലപാതകം നടത്താനുള്ള കാരണമോ കൊലപാതകിയെ പിടികൂടുന്ന തെളിവുകളോ അവതരിപ്പിച്ചതില്‍ എഴുത്തുകാരന് ഒട്ടും സര്‍ഗാത്മകത പ്രകടിപ്പിക്കാനായിട്ടില്ല. കാര്യകാരണങ്ങള്‍ യുക്തിസഹമായി അവതരിപ്പിക്കുന്നതില്‍ പലയിടത്തും പരാജയപ്പെട്ടിരിക്കുന്നു. നായകന്‍ ‘എന്‍‌കൌണ്ടര്‍ സ്പെഷലിസ്റ്റ് ’ആയതുകൊണ്ടാവാം അദ്ദേഹത്തിന്റെ ബുദ്ധിവൈഭവം പ്രകടിപ്പിക്കുന്ന സീനുകള്‍ വളരെ കുറവാണ്. ക്ലൈമാക്സ് ട്രെയിനില്‍ ചിത്രീകരിക്കാന്‍, പ്രതികളെന്ന് സംശയിക്കുന്നവരെയെല്ലാം പോളിഗ്രാഫ് ടെസ്റ്റിന് ചെന്നൈയില്‍ കൊണ്ടുപോകുന്ന പരിപാടി അല്പം കടന്ന കൈയായിപ്പോയി!

VERDICT
സിനിമ കാണാന്‍ പോയിട്ട് ഒരു രാത്രി (അല്ലെങ്കില്‍ പകല്‍) പാഴായല്ലോ എന്ന് ചിലര്‍ക്കെങ്കിലും തോന്നിയേക്കാം.
Sulekha V. / REVIEW TEAM

RELATED PAGES
» Interview with K Madhu
» K Madhu Collection
» Suresh Gopi Collection
» Kavya Madhavan Collection
» Other Films
» Movie Page Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger