SPiCE most viewed videos in indulekha
 

INTERVIEW: K Madhu

malayalam movie director and producer k madhuഎറണാകുളം ബി ടി എച്ച് ഹോട്ടലിലെ ഒരു ജീവനക്കാരനാണ് ‘നാദിയ കൊല്ലപ്പെട്ട രാത്രി ’ എന്ന ടൈറ്റില്‍ ഒരു കടലാസില്‍ ആദ്യമായി വൃത്തിയായി എഴുതിയത്. എ കെ സാജന്റെ വീട്ടില്‍ നിന്ന് കെ മധുവും എ കെ സാജനും ടൈറ്റില്‍ കണ്ടെത്തിയ ശേഷം ബി ടി എച്ചിലെ ജീവനക്കാരനോട് അത് വൃത്തിയായി എഴുതി തരാന്‍ ആവശ്യപ്പെടുകയായിരുന്നുവത്രേ.

ആ കടലാസുമായി കെ മധു പേര് രജിസ്‌റ്റര്‍ ചെയ്യാന്‍ പോയി. പിന്നീടാണ് എ കെ സാജന്‍ കഥയെഴുത്തിലേക്കു കടന്നത്. ഇങ്ങനെയൊരു സിനിമയുടെ തുടക്കം അപൂര്‍വമായിരിക്കും. നാദിയ ഇപ്പോള്‍ കേരളക്കര കീഴടക്കുകയാണ്. നിര്‍വധി അന്വേഷണകഥയൊരുക്കിയ കെ മധു നാദിയയെ സമീപിച്ചത് എങ്ങനെയായിരുന്നു എന്നു കേള്‍ക്കുക; ചിത്രഭൂമിക്കു വേണ്ടി ടി എസ് പ്രതീഷ് തയാറാക്കിയ അഭിമുഖത്തില്‍ നിന്ന്...

“എനിക്കും തിരക്കഥാകൃത്ത് സാജന്‍, ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍, സുരേഷ് ഗോപി എന്നിവര്‍ക്കും മാത്രമേ ചിത്രത്തിന്റെ ക്ലൈമാക്സ് അറിയുമായിരുന്നുള്ളു. ഒരു ട്രെയിന്‍ ചിത്രത്തിന്റെ ആദ്യന്തം വരുന്ന സിനിമ ഞാന്‍ ആദ്യമായാണ് ഒരുക്കുന്നത്.”
kavya madhavan in the malayalam film nadia kollappetta rathri directed by k madhu. an interview with k madhu on his new movie.
Kavya Madhavan in Nadiya Kollappetta Rathri

മൂന്ന് കൊലപാതകങ്ങള്‍ പറയുന്ന ഒരു ചിത്രം. അതിന്റെ പശ്ചാത്തലമായി ഒരു ട്രെയിന്‍ വരുമ്പോള്‍ ചിത്രീകരണത്തിന് എന്തെങ്കിലും പ്രത്യേകത തോന്നിയോ?
രാഷ്ട്രീയത്തിന്റെ നിറമില്ലാത്ത കഥാപാത്രങ്ങള്‍ വരുമ്പോള്‍ പലപ്പോഴും തീപ്പൊരി സംഭാഷണങ്ങള്‍ നല്‍കാന്‍ കഴിയാറില്ല. അത്, സാഹചര്യങ്ങളിലൂടെയാണ് ഈ ചിത്രം മറികടന്നത്. ട്രെയിനിനകത്ത് വച്ചു ചിത്രീകരിക്കുകയെന്നത് ശ്രമകരമായപ്പോള്‍ സെറ്റിടുകയായിരുന്നു. കലാസംവിധായകന്റെയും മറ്റു ടെക്‍നീഷ്യന്‍‌മാരുടെയും കൂട്ടായ്മയിലാണ് ഈ ചിത്രം പൂര്‍ത്തിയായത്.

സെറ്റില്‍ ഒരു രഹസ്യസ്വഭാവം ഉണ്ടായിരുന്നു. സുരേഷ് ഗോപിക്ക് സംഭാഷണത്തിലോ ചലനങ്ങളിലോ എന്തെങ്കിലും സംശയങ്ങള്‍ തോന്നിയാല്‍ എന്റെ ചെവിയ്ക്കടുത്തു വന്ന് ശബ്ദം താഴ്ത്തി ചോദിക്കും; അത് എന്താണെന്ന്. മറ്റാരും അന്വേഷിക്കുകയുമില്ല. സി ബി ഐ കഥകള്‍ ചെയ്യുന്നതിനേക്കാള്‍ കുറേ ലോജിക്കുകള്‍ ഈ ചിത്രത്തില്‍ ശ്രദ്ധിക്കേണ്ടി വന്നുവെന്നാണ് തോന്നുന്നത്.

നിര്‍മാതാവും സംവിധായകനുമായി വന്നപ്പോള്‍?
നിര്‍മിച്ചത് കൃഷ്‌ണകൃപയല്ലേ? സംവിധാനത്തിനു മാത്രം എന്റെ പേരു മതി. കാരണം, ഞാന്‍ നിര്‍മാതാക്കള്‍ക്ക് വലിയൊരു സ്ഥാനം നല്‍കുന്ന ആളാണ്. ടി ഇ വാസുദേവന്‍, നവോദയ അപ്പച്ചന്‍, സ്വര്‍ഗചിത്ര അപ്പച്ചന്‍ തുടങ്ങി പ്രമുഖരായ നിര്‍മാതാക്കളാ‍ണ് മലയാളസിനിമയിലുള്ളത്. അവര്‍ക്കൊപ്പം എന്റെ പേരു വയ്ക്കേണ്ടെന്ന് കരുതിയാണ് ബാനറിന്റെ പേരു മാത്രം പറയുന്നത്. നിര്‍മാതാവിന്റെയും സംവിധായകന്റെയും ടെന്‍ഷന്‍ നന്നായി എനിക്കറിയാം.

READ MORE in chithrabhumi film magazine dated 2007 August 12. malayalam movie director k madhu speaks on his new movie nadia kollappetta rathri with suresh gopi and kavya madhavan in the lead. there are film industry news, movie location reports,exclusive photoshoots, top 10 cinema, theatre graph, industry rating, talkies, film songs, news updates, newly released movies, tributes to movie masters, news features, discussions, open forum, film bazar, quotes of the movie people, history of malayalam cinema, cartoons,reporters' diary, noice column by premchand and more.
RELATED PAGES
» Nadia Kollappetta Rathri
» K Madhu Collection
» Other Interviews
» Movie Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger