SPiCE most viewed videos in indulekha
 

INTERVIEW: Navya Nair

interview with malayalam movie actress navya nair
MORE NAVYA NAIR @ Navya Nair Collection

നവ്യ ഹോളിവുഡിലോ? ഹോളിവുഡ് ഡയറക്‌ടര്‍ മധുമിത സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നവ്യാനായരാണ് നായിക. തമിഴ്, കന്നട ചിത്രങ്ങളിലൂടെ മാറിമാറി പറക്കുന്ന ഈ താരം ചെറിയൊരു ഇടവേളയ്ക്കു ശേഷം വീണ്ടും മലയാളത്തിലെത്തിയിരിക്കുകയാണ്. മോഹന്‍ലാലിനൊപ്പം അലിഭായ്, സുരേഷ് ഗോപിക്കൊപ്പം കിച്ചാ‍മണി... ഭാഷയും ദേശവും താണ്ടി വന്ന ഈ ‘ദേശാടനക്കിളി‘ ഇന്ന് ഏറെ പക്വമായ കാഴ്‌ചപ്പാടിലാണ് സിനിമാലോകത്തെ കാണുന്നത്. ഭാഷ ഏതായാലും നല്ല ചിത്രത്തിന്റെ ഭാഗമാകുക എന്നത് ഏറെ ഭാഗ്യമാണെന്നാണ് നവ്യ പറയുന്നത്. നവ്യയുടെ പുതിയ വിശേഷങ്ങള്‍, ബൈജു പി സെന്‍ തയാറാക്കിയത്.

ഞാന്‍ ഹോളിവുഡിലേക്കല്ല
മധുമിത എന്ന ലേഡി ഡയറക്‌ടറുടെ ചിത്രത്തിലാ‍ണ് അഭിനയിക്കുന്നത്. ബോളിവുഡില്‍ പയറ്റിത്തെളിഞ്ഞ സംവിധായികയുടെ തമിഴ് ചിത്രമാണിത്. രസകരമായ ട്രൈ ആംഗിള്‍ ലവ് സ്‌റ്റോറിയാണ്. അതിന്റെ ട്രീറ്റ്‌മെന്റിലായിരിക്കും ഏറെ പുതുമ.
ഹോളിവുഡിലെ കരീബിയന്‍ പൈറൈറ്റ്സ് എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്‌ടരായിരുന്നു മധുമിത. ജനിച്ചതും വളര്‍ന്നതും ഇന്‍‌ഡോനേഷ്യയിലാണ് . മധുമിതയുടെ അച്ഛനാണ് ഈ ചിത്രം നിര്‍മിക്കുന്നത്. സെപ്റ്റംബറില്‍ ചിത്രീകരണം തുടങ്ങാനാണ് പ്ലാന്‍.

കാര്യമായ നഷ്‌ടങ്ങള്‍ പറയാനില്ല
മായക്കണ്ണാടി എന്ന തമിഴ് പടം ചെയ്‌തു. ആ സമയത്ത് നല്ല പടങ്ങളെന്ന് പറയാന്‍ കഴിയില്ലെങ്കിലും 3 പടങ്ങളോളം ഇവിടെ ഉപേക്ഷിക്കേണ്ടി വന്നു. കമല്‍ സാറിന്റെ ഒരു ചിത്രവും ഉണ്ടായിരുന്നു. കൂടാതെ ഒരു ഡസനില്‍‌പരം അവസരങ്ങള്‍ മലയാളത്തില്‍ നിന്ന് വന്നിരുന്നു. പലതിലും എനിക്കത്ര സംതൃപ്‌തി തോന്നിയില്ല.
അതിനിടയിലാണ് ഞാന്‍ ‘സൈറയും’ ‘കണ്ണേ മടങ്ങുകയും’ ചെയ്‌തത്. അത് എനിക്കും സിനിമയ്ക്കും നേട്ടങ്ങള്‍ സമ്മാനിച്ച ചിത്രങ്ങളായിരുന്നു.

മലയാളം, തമിഴ് വിട്ട് കന്നടത്തില്‍
തമിഴിനേക്കാള്‍ ഏറെ പുതുമയാര്‍ന്ന അനുഭവങ്ങള്‍ കന്നടത്തില്‍ നിന്നാണ് ഉണ്ടായത്. തമിഴ് ഒരുവിധം കേട്ടാല്‍ മനസിലാകുന്ന ഭാഷയാണ്. കന്നട ഒരു ഐഡിയയും കിട്ടാത്ത ഭാഷയാണ്. ‘ഗജ’
എന്നതായിരുന്നു ആദ്യ ചിത്രം. മാഥേഷ് എന്ന പുതിയ ആളായിരുന്നു സംവിധായകന്‍. ദര്‍ശനാണ് ഹീറോ. നമ്മുടെ കല്യാണരാമന്‍ ചെയ്‌തതു പോലെയുളള അനുഭവമായിരുന്നു. മൈസൂര്‍ പാലസിലാ‍ണ് ചിത്രീകരണം. ഹീറോയുടെ വീടായിട്ടാണ് മൈസൂര്‍ പാലസ്. കന്നട ചിത്രങ്ങളിലെ എല്ലാ ടോപ്പ് ആര്‍ട്ടിസ്റ്റുകളും ആ ചിത്രത്തിലുണ്ട്. ഭാഷ അറിയാത്ത കാരണം അവര്‍ കൂടിയിരുന്ന് സംസാരിക്കുന്ന ഏരിയയില്‍ ഞാന്‍ കടക്കാറില്ല. ഭാഷാസ്‌നേഹികളായിരുന്നതിനാല്‍ എല്ലാവരും കന്നടത്തിലാണ് സംസാരിച്ചിരുന്നത്. ഒരാഴ്ചത്തെ പരിശ്രമത്തിനു ശേഷം എന്റെ പേര് കന്നടയില്‍ എഴുതാന്‍ പഠിച്ചു. അത്യാവശ്യം ഓട്ടോഗ്രാഫില്‍ എഴുതാന്‍ മാത്രം- നിമ്മ നവ്യ (നിങ്ങളുടെ നവ്യ ) എന്ന് പഠിച്ചു.

സ്നേഹമുള്ള ആരാധകര്‍
മൈസൂരിലെ നന്ദന്‍കോട് എന്ന സ്ഥലത്തെ അമ്പലത്തില്‍ കന്നട ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയം. ആയിരത്തോളം ഗ്രാമീണര്‍ ഷൂട്ടിങ് കാണാന്‍ തടിച്ചു കൂടിയിട്ടുണ്ട്. എല്ലാവരും എന്നെ കണ്ടപ്പോള്‍ നവ്യ....നവ്യ എന്നു വിളിച്ചു കൈവീശി. എന്നെ കാര്യമായി അറിയാത്ത പ്രേക്ഷകരുടെ പ്രതികരണം കണ്ടപ്പോള്‍ ഏറെ സന്തോഷം തോന്നി. പത്ത് സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ അഭിനയിച്ചതിന്റെ പ്രതികരണമായിരുന്നു അവിടെ കിട്ടിയത്. ഷൂട്ടിങ് തിരക്കിനിടയില്‍ ക്വാളീസിലേക്ക് കയറിയപ്പോള്‍ ആരാധകര്‍ വളഞ്ഞിട്ടു. ഒടുവില്‍ ഗ്ലാസ് താഴ്ത്തി കൈ വീശിയപ്പോള്‍ മാത്രമാണ് അവിടെ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞത്.
എനിക്ക് തോന്നുന്നത് സിനിമാതാരങ്ങള്‍ അവരുടെ ജീവിതത്തിന്റെ ഭാഗമാണെന്നാണ്. അന്ധമായ ആരാധന അവര്‍ക്കുണ്ട്. ഓരോ ചിത്രവും പ്രേക്ഷകര്‍ ഏറ്റെടുത്ത് ആഘോഷമാക്കി മാറ്റുകയാണ് ചെയ്യുന്നത്.

READ MORE in chithrabhumi film magazine dated 2007 August 19. interview with actress navya nair by baiju p sen. there are film industry news, movie location reports,exclusive photoshoots, top 10 cinema, theatre graph, industry rating, talkies, film songs, news updates, newly released movies, tributes to movie masters, news features, discussions, open forum, film bazar, quotes of the movie people, history of malayalam cinema, cartoons,reporters' diary, noice column by premchand and more.

അമിതാഭ് ബച്ചന്‍ പറയുന്നു...
“ജോലികളാണ് എന്റെ ശക്തി. വിശ്രമമില്ലാതെ ജോലി ചെയ്യേണ്ട നിര്‍ബന്ധിത അവസ്ഥയിലാണ് ഞാനിപ്പോള്‍. ഇനിയും എന്റെ ജോലിഭാരം കൂടില്ലേ എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നവനാണ് ഞാന്‍.”

RELATED PAGES
» Other Interviews
» Movie Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger