SPiCE most viewed videos in indulekha
 

Meera Married???

meera jasmine
രണ്ടാ‍ഴ്‌ചയിലധികമായി മലയാളത്തിലെ സിനിമാമാസികകളുടെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് മീര ജാസ്മിന്റെ വിവാഹം. ഗോസിപ്പില്‍ അത്രയ്ക്കങ്ങു മുങ്ങാത്ത ചിത്രഭൂമി പോലും ഇതിനു കാര്യമായ സ്ഥലം അനുവദിക്കുന്നുണ്ട്. പൃഥ്വിരാജും തമിഴ് നടന്‍ എസ് ജെ സൂര്യയുമൊക്കെ മീരയെ വിവാഹം കഴിച്ചെന്നും കഴിക്കാന്‍ പോകുന്നെന്നുമൊക്കെ പല വട്ടം കേട്ടതാണ് മുന്‍‌പ്. എന്നാല്‍, അന്നത്തേക്കാള്‍ ‘ചൂടിലാ‍ണ് ’ പുതിയ വിവാഹ കഥയുടെ വരവ്.

മാന്‍ഡൊലിന്‍ സംഗീതജ്ഞനായ യു രാജേഷാണ് പുതിയ കഥയിലെ നായകന്‍; മാന്‍ഡൊലിനിലെ ഇതിഹാസം സാക്ഷാല്‍ യു ശ്രീനിവാസിന്റെ സഹോദരന്‍. ഭരതും മീരയും പ്രധാന വേഷത്തില്‍ വരുന്ന തമിഴ് ചിത്രമാണ് നേപ്പാളി. മീരയുടെ ഗ്ലാമര്‍ പ്രദര്‍ശനമാണ് ഈ ചിത്രത്തിന്റെ തുരുപ്പുചീട്ട്. തമിഴകത്തെത്തുന്ന പുതിയ നായികമാര്‍ പരിധിയില്ലാതെ ഗ്ലാമര്‍ രംഗങ്ങളില്‍ തകര്‍ക്കുന്നതാണ്, ആ വഴി നടക്കാന്‍ മീരയേയും പ്രേരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ സെറ്റില്‍ നിന്ന് അവധിയെടുത്ത് രാജേഷിനൊപ്പം തിരുപ്പതിയിലെത്തി ഇരുവരും വിവാഹിതരായി എന്നാണ് തമിഴ് പത്രമായ ദിനതന്തി റിപ്പോര്‍ട്ട് ചെയ്തത്.

READ MORE in chithrabhumi film magazine dated 2007 August 12. new issue of chithrabhumi has film industry news, movie location reports,exclusive photoshoots, top 10 cinema, theatre graph, industry rating, talkies, film songs, news updates, newly released movies, tributes to movie masters, news features, discussions, open forum, film bazar, quotes of the movie people, history of malayalam cinema, cartoons,reporters' diary, noice column by premchand and more.

ഇനി ചിത്രഭൂമിയുടെ പുതിയ ലക്കത്തില്‍ SPY എഴുതുന്ന ഉള്ളുകള്ളി എന്ന പംക്തിയില്‍ വന്ന റിപ്പോര്‍ട്ടിന്റെ ചില ഭാഗങ്ങള്‍ വായിക്കൂ:

ബ്ലെസി സംവിധാനം ചെയ്യുന്ന കല്‍ക്കത്ത ന്യൂസിന്റെ സെറ്റിലാണ് മീരയിപ്പോള്‍. രാജേഷിനെ വിവാഹം കഴിച്ചുവെന്ന വാര്‍ത്ത ഈ താരത്തിനെ ആകെ അസ്വസ്ഥയാക്കുന്നുണ്ടെന്നാണ് കേല്‍ക്കുന്നത്. രാവിലെ സെറ്റിലെത്താന്‍ 11 മണിയോളമാകുമത്രേ. സെറ്റിലെത്തിയാല്‍ തന്നെ ഒന്നിലും വലിയ താല്പര്യമില്ലാത്ത പ്രകൃതമാണ്.

സെറ്റില്‍ ഒരു തവണ രാജേഷെത്തിയപ്പോള്‍ അദ്ദേഹത്തെ കാരവാനില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിച്ചില്ലെന്നും അവിടേക്കു വരരുതെന്ന് താക്കീതു നല്‍കിയെന്നുമാണ് സ്പൈ കേട്ടത്. സെറ്റിലെ പല അണിയറപ്രവര്‍ത്തകരും ഇതിനൊക്കെ ദൃക്‌‌സാക്ഷികളായിരുന്നത്രേ. പക്ഷേ, സെറ്റിലെ ആരും മീരയോട് കല്യാണവിശേഷങ്ങളൊന്നും തിരക്കാറില്ലെന്നാ‍ണ് അറിയുന്നത്.

അടുത്തിടെ ഒരു ദിവസം വെള്ളത്തിലിറങ്ങുന്ന ഒരു സീനില്‍ മീര വരുന്നുണ്ടായിരുന്നു. ഹൂഗ്ലി നദിയില്‍ എല്ലാ വിധ ഒരുക്കങ്ങളും യൂണിറ്റ് പ്രവര്‍ത്തകര്‍ നടത്തിയെങ്കിലും മീര്‍ വെള്ളത്തിലിറങ്ങാന്‍ തയാറായില്ലത്രേ. വെള്ളം കാണുമ്പോള്‍ത്തന്നെ തനിക്കു തണുക്കുന്നു എന്നായിരുന്നത്രേ മീരയുറ്റെ ഭാഷ്യം. അവസാനം ആ സീന്‍ ഉപേക്ഷിക്കുകയായിരുന്നെന്നാണ് അണിയറ സംസാരം.

സംഗീതജ്ഞനായ രാജേഷ് ‘ഒരേ കടലി’ന്റെ ചിത്രീകരണ സമയത്ത് പല തവണ സെറ്റില്‍ വരാറുണ്ടായിരുന്നു. ആ ബന്ധമാണ് വിവാഹത്തില്‍ കലാശിച്ചതെന്ന് എല്ലാവ്വരും കരുതുന്നു. എന്നാല്‍ താന്‍ വിവാഹിതയല്ലെന്നാണ് ഈ കലാകാരി ആണയിട്ടു പറയുന്നത്.

RELATED PAGES
» Meera Jasmine Collection
» Movie Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger