Thakarachenda
RATING: 5/10 | WATCH VIDEO

Thakarachenda, directed by Avira Rebecca, focusses on the plight of slum dwellers. Sreenivasan and Geethu Mohandas play the protagonists in the film. Others in the cast include Janardanan and Seema G Nair. Lyrics by Vijesh are set to music by Siby Kuruvilla. M. J. Radhakrishnan cranks the camera.
Thakarachenda is Avira Rebecca's maiden venture, and it bagged him the Kerala state film award for the debut director. Actor Srinivasan won the special jury award for his role in this film.
WHAT'S IT
എറണാകുളത്തെ ചേരിനിവാസികളുടെ കഥയാണിത്. അവരിലൊരാളാണ് തെരുവുതെണ്ടിയായ ചക്രപാണി. വീട്ടുവേല ചെയ്തും കെട്ടിടം പണിക്കു പോയും കുടുംബം പോറ്റുന്ന ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളുമടങ്ങുന്ന ആ ദരിദ്രസമൂഹം, കലഹിച്ചും സ്നേഹിച്ചും അങ്ങനെ കഴിയുന്നു. ഒരു ദിവസം അവരുടെ കിടപ്പാടങ്ങള്‍ തിങ്ങി നില്‍ക്കുന്ന പുറമ്പോക്കു ഭൂമി പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ദൂതന്മാര്‍ എത്തുന്നു. കാക്കിധാരികളുടെ കരുത്തിനു മുന്‍പില്‍ ചേരിനിവാസികളുടെ ദുര്‍ബലമായ എതിര്‍പ്പ് വിലപ്പോകുന്നില്ല. അവര്‍ തെരുവിലേക്കിറക്കപ്പെടുന്നു.
PLUSES
പൊതുസമൂഹത്തിന്റെ അവഗണന ഏറ്റു വാങ്ങുന്ന ‘മാര്‍ജിനലൈസ്‌ഡ് ’ ജീവിതങ്ങളുടെ കഥ വിഷയമാക്കി എന്നതു തന്നെ പ്രധാന മേന്മ. വര്‍ത്തമാനകാല സമൂഹത്തിന്റെ ജീര്‍ണതയും പൊള്ളത്തരവും വ്യക്തമാക്കുന്ന ഒട്ടേറെ ദൃശ്യങ്ങള്‍ ഈ സിനിമയിലുണ്ട്. ഗാന്ധിജിയുടെ പ്രതിമ വൃത്തിയാക്കി പണം വാങ്ങുന്നതും ഗാന്ധിവേഷം കെട്ടി പിച്ച തെണ്ടുന്നതുമെല്ലാം അതിനുദാഹരണങ്ങളാണ്. ഗീതു മോഹന്‍ദാസിന്റെ അഭിനയമികവാണ് എടുത്തു പറയേണ്ട മറ്റൊരു മേന്മ. ശ്രീനിവാസന്‍ പതിവു പോലെ നിലവാരം പുലര്‍ത്തിയിട്ടുണ്ട്. അഭിനയമറിയാവുന്ന ബാലതാരങ്ങളുടെ സാന്നിധ്യവും ശ്രദ്ധേയമായി.
MINUSES
കുറച്ചൊക്കെ ബോറടിപ്പിക്കുന്ന മട്ടില്‍ ചിലയിടത്ത് സിനിമ ഇഴയുന്നുണ്ട്. ശ്രീനിവാസന്റെ കഥാപാത്രത്തിന് അതര്‍ഹിക്കുന്ന ആഴം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ക്ലൈമാക്സിനോടടുപ്പിച്ച് ആ കഥാപാത്രം ആവര്‍ത്തിക്കുന്ന അര്‍ഥപൂര്‍ണമായ ഈരടി ആദ്യം മുതലേ ക്രിയാത്മകമായി ഉപയോഗിക്കാനുള്ള ബുദ്ധി കാണിക്കാമായിരുന്നു സംവിധായകന്. ദരിദ്രനായ കുട്ടി ധനികന്റെ വീട്ടിലെ ആഘോഷം കണ്ടുനില്‍ക്കുന്നതുപോലുള്ള ക്ലിഷേകള്‍ ഒഴിവാക്കാമായിരുന്നു.
VERDICT
വിനോദോപാധി എന്ന നിലയില്‍ പ്രേക്ഷകരുടെ സ്ഥിരം കാഴ്ചശീലങ്ങളെ തൃപ്തിപ്പെടുത്തുന്ന സിനിമയല്ല തകരച്ചെണ്ട. എങ്കിലും, പൊതുസമൂഹം ഉത്തരം കാണേണ്ട സമസ്യകളെ തുറന്നുകാണിക്കുന്ന ചിത്രം എന്ന ഒറ്റ കാരണം കൊണ്ടുതന്നെ അല്പം ബുദ്ധിമുട്ടിയാണെങ്കിലും ഈ സിനിമ കാണണം.
RELATED PAGES
» Sreenivasan Collection
» Geethu Mohandas Collection
» Other Films
» Movie Page Index

Sulekha V. / REVIEW TEAM
RELATED PAGES
» Sreenivasan Collection
» Geethu Mohandas Collection
» Other Films
» Movie Page Index

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME