SPiCE most viewed videos in indulekha
 

Allu Arjun's BUNNY

PREVIEW | VIDEO

bunny directed by v v vinayak starring allu arjun and genelia
ആര്യ, ഹാപ്പി, എന്നീ ചിത്രങ്ങളിലൂടെ മലയാളി താരമായി മാറിയ അല്ലു അര്‍ജുന്റെ പുതിയ ചിത്രമാണ് ബണ്ണി. പ്രണയവും പ്രതികാരവും ഇഴ ചേര്‍ത്ത് സംഗീതത്തിന്റെയും നൃത്തത്തിന്റെയുമെല്ലാം അകമ്പടിയോടെ കെട്ടുറപ്പുള്ള ഒരു കഥയാണ് ബണ്ണിയില്‍ അവതരിപ്പിക്കുന്നതെന്ന് സംവിധായകന്‍ വി വി വിനായക്.

ബണ്ണി എന്ന അപരനാമത്തില്‍ ജീവിക്കേണ്ടി വരുന്ന രാജാറാം എന്ന ക്ഷത്രിയകുമാരന്റെ കഥയാണിത്. ബണ്ണിയാകുന്നത് അല്ലു അര്‍ജുന്‍. ബണ്ണിയുടെ അച്ഛനാകുന്നതും ഒരു സുപ്പര്‍ സ്റ്റാര്‍ തന്നെ; തമിഴിന്റെ താരം ശരത് കുമാര്‍. മലയാളികള്‍ക്ക് പരിചയമുള്ള വേറെയും മുഖങ്ങള്‍ ഈ ചിത്രത്തില്‍ കാണാം. പ്രകാശ് രാജ്, ബാലേട്ടനില്‍ അഭിനയിച്ച സുധ, തന്മാത്രയിലും വിനോദയാത്രയിലും നമ്മള്‍ കണ്ട സീത തുടങ്ങിയവരെ കൂടാതെ നമ്മുടെ രാജന്‍ പി ദേവുമുണ്ട് ഈ ചിത്രത്തില്‍. ഗൌരി എന്ന പുതുമുഖമാണ് അര്‍ജുന്റെ നായിക.

തെലുങ്കില്‍ നിന്നു കടം വാങ്ങിയ ചിത്രമാണെങ്കിലും ബണ്ണിയെ ഒരു മലയാളചിത്രമായി തന്നെ തോന്നിപ്പിക്കുന്ന മട്ടില്‍ മാറ്റിയെടുത്തിട്ടുണ്ടെന്ന് മലയാളം ബണ്ണി അണിയിച്ചൊരുക്കിയവര്‍ പറയുന്നത്. ആര്യ, ഹാപ്പി എന്നീ മുന്‍ അര്‍ജുന്‍ ചിത്രങ്ങള്‍ക്ക് മലയാളസംഭാഷണമൊരുക്കിയ സതീഷ് മുതുകുളമാണ് ബണ്ണിയേയും മലയാളിയാക്കുന്നത്. ഗാനരചന സിജു തുറവൂരും. ജാസി ഗിഫ്റ്റ്, അഫ്സല്‍, വിധു പ്രതാപ്, ദേവാനന്ദ്, അജയ്, സന്തോഷ്, മഞ്ജരി, അഖില, ആന്‍ഡ്രിയ എന്നിവര്‍ പാടിയിരിക്കുന്നു. ദേവി പ്രസാദാണ് സംഗീതസംവിധായകന്‍.

സംഘട്ടനമൊരുക്കാന്‍ കനല്‍ കണ്ണനും ക്യാമറയ്ക്കു പിന്നില്‍ പ്രശസ്ത ഛായാഗ്രാഹകനായ ഛോട്ടു കെ നായിഡുവുമുണ്ട്. ഖാദര്‍ ഹസന്റെ രദഖ് ആര്‍‌ട്സാണ് മലയാ‍ളം ബണ്ണിയുടെ നിര്‍മാതാക്കള്‍.

RELATED PAGES
» Allu Arjun Collection
» Other Films
» Movie Page Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger