SPiCE most viewed videos in indulekha
 

INTERVIEW: Bhavana

 malayalam movie actress  BhavanaMORE BHAVANA
@ Bhavana Collection

ഭാവനയും മലയാളത്തില്‍ നിന്ന് തമിഴകത്തേക്ക് കടന്നു. ‘ഒരു പൊട്ടിപ്പെണ്ണ്’ എന്ന ഇമേജില്‍ നിന്നുള്ള മോചനവും ഇതിനിടെ ഭാവന നേടിയെടുത്തു. എല്ലാ കാര്യങ്ങളിലും തന്റേതായ കാഴ്‌ചപ്പാടുകളും നിലപാടുകളും ഉണ്ടായിക്കഴിഞ്ഞ ഭാവനയുമായി ടി എസ് പ്രതീഷ് സംസാരിക്കുന്നു.

മലയാളം വിട്ട് തമിഴകത്തെത്തിയപ്പോള്‍?
വളരെ സന്തോഷമുണ്ട്. കാ‍രണം മലയാളത്തില്‍ മമ്മൂക്ക, ലാലേട്ടന്‍, സുരേഷേട്ടന്‍, ജയറാമേട്ടന്‍, ദിലീപേട്ടന്‍ എന്നിങ്ങനെയുള്ള നായകനിരയാണുള്ളത്. കുറെ വര്‍ഷങ്ങളായിട്ട് അങ്ങനെയാണ്. ചാക്കോച്ചന്‍, ജയസൂര്യ, പൃഥ്വി തുടങ്ങിയ യുവതാരനിരയുണ്ടെങ്കിലും മലയാളസിനിമ നില്ക്കുന്നത് മമ്മൂട്ടി, മോഹന്‍ലാല്‍ എന്നൊരു സംഭവത്തിലാണ്.

ഞാന്‍ തമിഴകത്തേക്ക് പോയില്ലെങ്കില്‍ മലയാളത്തില്‍ നല്ല വേഷങ്ങള്‍ ചെയ്‌ത് നില്‍‌ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. മലയാള നടികള്‍ കൂട്ടത്തോടെ അന്യഭാഷയിലേക്ക് പോവുകയാണെന്നൊക്കെ പലരും എഴുതിയതു കാണാം. നമ്മള്‍ അങ്ങോട്ടു പോകണമെന്നു കരുതി പോകുന്നതൊന്നുമല്ല. ഇവിടെ നിന്നിട്ടും നമ്മുക്ക് വലിയ ഓഫറുകളൊന്നുമില്ല. മമ്മൂട്ടിയുടെ പടത്തില്‍ അഭിനയിക്കണമെന്നൊക്കെയുള്ള ആഗ്രഹമുണ്ട്.

ഛോട്ടാ മുംബൈയില്‍ ലാല്‍-ഭാവന കോംബിനേഷന്‍ വന്നത് അംഗീകരിക്കാനൊന്നും ഒരു വിഭാഗം ആളുകള്‍ക്ക് കഴിഞ്ഞിട്ടില്ല. മലയാളത്തില്‍ നമ്പര്‍ ഓഫ് ഹീറോസ് കുറവാണ്. പക്ഷേ, തമിഴില്‍ പതിനഞ്ചിലേറെ ഹീറോകളുണ്ട്.

മലയാളത്തിലെ നല്ല ഓഫറുകള്‍ ഉപേക്ഷിക്കേണ്ടി വരുമ്പോള്‍ വിഷമം തോന്നാറുണ്ടോ?
കുറേ നല്ല പടങ്ങളിലൊക്കെ വിളിച്ചിട്ട് ചെയ്യാന്‍ കഴിയാതിരിക്കുമ്പോള്‍ വിഷമമുണ്ട്. ശരിയാണ്. ഞാന്‍ തമിഴില്‍ പോയതിനു ശേഷം ഒരു മലയാള സിനിമയിലും സെക്കന്‍ഡ് ഹീറോയിനായിട്ട് എന്നെ വിളിച്ചിട്ടില്ല. ഇപ്പോള്‍ പലരും വിളിച്ചിട്ട് ആ ക്യാരക്‌ടര്‍ ഭാവന ചെയ്‌തില്ലെങ്കില്‍ ശരിയാകില്ല എന്നൊക്കെ പറയുമ്പോള്‍ കേള്‍ക്കാന്‍ സന്തോഷമാണ്. പക്ഷേ, അതിനൊപ്പം ഒരു വിഷമമുണ്ട്. ഞാന്‍ കുറച്ചു മുമ്പ് വരെ മലയാളത്തിലുണ്ടായിരുന്നു. അപ്പോള്‍ ആ ക്യാരക്‌ടര്‍ ഭാവന ചെയ്‌താലേ നില്‍ക്കുകയുള്ളൂ എന്നൊന്നും ആരും പറഞ്ഞിരുന്നില്ല. അതെന്താണെന്ന് മനസിലാകുന്നില്ല. വേറൊരു ഭാഷയില്‍ പോയിക്കഴിഞ്ഞാല്‍ ഇവിടെ ആവശ്യം കൂടുന്നുവെന്നാണ് തോന്നുന്നത്.

ഭാവനയ്ക്ക് മലയാളത്തില്‍ നില്‍‌ക്കുമ്പോഴും വെറുതെയിരിക്കേണ്ടി വന്നിട്ടില്ലല്ലോ?
ഭാഗ്യത്തിന് ‘നമ്മള്‍ ’ കഴിഞ്ഞതിനു ശേഷം കുറെ നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞു. കുറെ അപ്രധാനമായ വേഷങ്ങളും ചെയ്‌തിട്ടുണ്ട്. നമ്മുടെ നിലനില്‍‌പാണ് പ്രശ്‌നം. ആറു മാസം സിനിമ ചെയ്‌തില്ലെങ്കില്‍ പ്രേക്ഷകര്‍ നമ്മളെ മറന്നു പോകും. ആ ചിന്തയില്‍ ചെയ്‌ത എത്രയോ ചിത്രങ്ങളുണ്ട്. ഇനി നല്ല മലയാളചിത്രങ്ങള്‍ മാത്രം ചെയ്യാമെന്നാണ് വിചാരിക്കുന്നത്.

പുതിയ മലയാള ചിത്രം?
കുറെ ഓഫറുകള്‍ വന്നെങ്കിലും ഒന്നും സ്വീകരിച്ചിട്ടില്ല. ഒരു തമിഴ് ചിത്രത്തിന് 60 ദിവസമാണ് ചോദിക്കുന്നത്. അതിനിടയില്‍ 45 ദിവസമൊന്നും പെട്ടെന്ന് മലയാളത്തിന് നീക്കിവെക്കാന്‍ കഴിയുന്നില്ല. അഹങ്കാരം പറയുകയില്ല; ഭാവനയ്‌ക്ക് എപ്പോഴാണ് ഡേറ്റ് നല്‍‌കാന്‍ കഴിയുക, അതു വരെ ഞങ്ങള്‍ കാത്തിരിക്കാം എന്ന് പല സംവിധായകരും ഇപ്പോള്‍ പറയുന്നു. മുമ്പൊക്കെ നമ്മുടെ മറുപടി കേള്‍ക്കാന്‍ പോലും താല്പര്യം കാണിക്കാ‍തിരുന്ന സംവിധായകരാണ് ഇവരില്‍ ഭൂരിഭാഗവും.

തമിഴില്‍ നിന്നോ തെലുങ്കില്‍ നിന്നോ അത്ര ഫെയ്‌മസല്ലാത്ത ഒരാളെ വിളിച്ചാല്‍ ഇവിടെ നല്ല ട്രീറ്റ്‌മെന്റും കാര്യങ്ങളുമാണ്. അവരെ പരിഗണിക്കുന്നതു പോലെയില്ലെങ്കിലും അല്പം നല്ല പരിഗണന ലഭിച്ചാല്‍ നന്നായിരുന്നുവെന്ന് പല സെറ്റില്‍ നിന്നും തോന്നിയിട്ടുണ്ട്. അന്യഭാഷയില്‍ നിന്ന് ഒരു താരത്തിനെ കിട്ടിയില്ല. അതു കൊണ്ട് ഈ കുട്ടിയെ അഭിനയിപ്പിക്കാം എന്നാണ് പലരുടെയും ഭാവമെന്നു തോന്നും.

READ MORE in chithrabhumi film magazine.  movie actress Bhavana interviewed. there are film industry news, movie location reports,exclusive photoshoots, top 10 cinema, theatre graph, industry rating, talkies, film songs, news updates, newly released movies, tributes to movie masters, news features, discussions, open forum, film bazar, quotes of the movie people, history of malayalam cinema, cartoons,reporters' diary, noice column by premchand and more.

തമിഴില്‍ തുടരാനാണോ പ്ലാന്‍?
മലയാളം ചെയ്യാനാണ് ഏറെയിഷ്‌ടം. പക്ഷേ ഇവിടെ പൃഥിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ തുടങ്ങിയവരുടെ നായികയാകാനേ പറ്റൂ. അടുത്തിടെ ഞാന്‍ ഒരു കത്തു വായിച്ചു. ഭാവനയെ ലാലിന്റെ നായികയാക്കാമെങ്കില്‍ ബേബി സനൂഷയെ നായികമാക്കാമായിരുന്നില്ലേ എന്ന്. അങ്ങനെ ചിന്തിക്കുന്ന പ്രേക്ഷകരുടെ ഇടയിലാണ് നമ്മള്‍ പിടിച്ചു നില്‍ക്കേണ്ടത്. തമിഴില്‍ കുറെ യുവനായകരുണ്ട്. തുടര്‍ച്ചയായി ചിത്രങ്ങള്‍ ലഭിക്കുന്നുമുണ്ട്. അതിനാല്‍ തമിഴിലെ നല്ല അവസരങ്ങളൊന്നും നഷ്‌ടപ്പെടുത്തേണ്ടെന്ന് വിചാരിക്കുകയാണ്. ചിത്തിരം പേശുതടി എനിക്കു കിട്ടിയ ഒരു ഗോഡ് ബ്ലസിങ്ങായിട്ടാണ് കരുതുന്നത്. ആ ചിത്രം കിട്ടിയില്ലെങ്കില്‍ തമിഴിലേക്ക് എന്‍ട്രി കിട്ടുമായിരുന്നോ എന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്.

മലയാളി താരങ്ങള്‍ നായികാനായകന്മാരാ‍യ ചിത്തിരം പേശുതടിയെ തമിഴകം എങ്ങനെ സ്വീകരിക്കുമെന്ന് ആശങ്കയുണ്ടായിരുന്നില്ലേ?
പുതിയ ഡയറക്‌ടര്‍, ബാനര്‍, ഹീറോ എന്നൊക്കെ പറഞ്ഞ് ചിത്തിരം പേശുതടി ചെയ്യുമ്പോള്‍ പലരും ഡിസ്‌കറേജ് ചെയ്‌തു. തമിഴില്‍ നല്ലൊരു ഹീറോയുടെ കൂടെ ഇന്‍‌ട്രൊഡ്യൂസ് ചെയ്‌താലേ കാര്യമുള്ളൂ എന്നൊക്കെ പറയുമ്പോഴും എനിക്ക് കഥയില്‍ കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു. ആ ചിത്രത്തിലൂടെ എനിക്കു നല്ലൊരു പേരു കിട്ടി. തമിഴകത്തെ മുതിര്‍ന്ന സംവിധായകന്‍ ബാലചന്ദ്രന്‍ സാര്‍ എന്നെ വിളിച്ച് അഭിനന്ദിച്ചു. വിക്രം എന്നെ പറ്റി ഒരു ഇന്റര്‍വ്യൂവില്‍ സംസാരിച്ചു.

ആരാധകരോടുള്ള സമീപനം എങ്ങനെയാണ്?
ആരാധകരോട് ബഹുമാനമാണ്. ചില ആളുകള്‍ വന്ന് ഭാവന അന്യഭാഷയിലേക്ക് പോകരുതെന്നൊക്കെ പറയും. ഛോട്ടാ മുംബൈയുടെ സെറ്റില്‍ ഒരു പയ്യന്‍ വളരെ പരുഷമായി ഭാവന വേറൊരു ഭാഷയിലേക്ക് പോകരുതെന്ന് പറഞ്ഞു. ഒരു കലാകാരിയെന്ന നിലയില്‍ മറ്റു ഭാഷയില്‍ നിന്ന് ഓഫര്‍ വന്നാല്‍ സ്വീകരിക്കുമെന്ന് ഞാന്‍ പറഞ്ഞു. മലയാളത്തിന് നായികയെ വേണ്ടേയെന്ന് കക്ഷി. നിങ്ങള്‍ മലയാള പടം മാത്രമേ കാണാവൂ എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ കേള്‍ക്കുമോ? ഓഡിയന്‍സിന് എല്ലാ സിനിമകളും കാണാന്‍ അവകാശമുള്ളതു പോലെ ഞങ്ങള്‍ക്ക് ഏതു ഭാഷയിലും അഭിനയിക്കാനുള്ള അവകാശമുണ്ടെന്ന് ഞാനും പറഞ്ഞു.

നിങ്ങള്‍ പൈസ നോക്കിയിട്ടല്ലേ പോകുന്നതെന്നായി അവന്‍. പൈസ ഒരു ഫാക്‌ടറാണ്. തീര്‍ച്ചയായും മലയാളത്തേക്കാള്‍ പ്രതിഫലം തമിഴില്‍ കിട്ടും എന്നൊക്കെ പറയേണ്ടി വന്നു. ഇത്തരം ആള്‍ക്കാരെ അംഗീകരിക്കാന്‍ കഴിയില്ല.

RELATED PAGES
» Bhavana Collection
» Other Interviews
» Movie Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger