SPiCE most viewed videos in indulekha
 

INTERVIEW: Dileep

Dileep in Chakkaramuth
chakkaramuth directed by lohithadas starring dileep, kavya madhavan, sai kumar
ചലച്ചിത്രനടന്‍ ദിലീപുമായി ചിത്രഭൂമിക്കു വേണ്ടി സംജദ് നാരായണന്‍ സംസാരിക്കുന്നു.

ആളുകള്‍ക്കിഷ്ടം ദിലീപിന്റെ ആ അയല്പക്കത്തെ പയ്യന്‍സിനെയാണെന്നു തോന്നുന്നു. ജൂലൈ നാലും ശ്രദ്ധിക്കപ്പെട്ടില്ലല്ലോ?
ഇന്ത്യ എത്രയെത്ര ഉപഗ്രഹങ്ങളാ വിടണത്. ചിലത് പാഴാവണില്ലേ? എന്നിട്ടും ഇന്ത്യ വിടല് നിര്‍ത്തണുണ്ടോ? നിര്‍ത്തരുത്. നമ്മളിങ്ങനെ ചെയ്തുകൊണ്ടേയിരിക്കണം. ഈ അയല്‍‌‌പക്കത്തെ പയ്യനും ഇമോഷന്‍സ് കാണില്ലേ? അവന്‍ എന്നുമിങ്ങനെ തമാശേം കാണിച്ച് നടന്നാ മതിയോ? അവനു ചിലപ്പോ വിഷമം വരും, ചിലപ്പോ സീരിയസ് ആവും. അല്ലാതെ, എല്ലാ സിനിമകളിലും കോമഡി കാണിച്ചാ‍ല്‍ എന്തെങ്കിലും ഒരു മാറ്റം തോന്നുമോ? നമ്മളിങ്ങനെ പരീക്ഷണങ്ങള്‍ നടത്തിക്കോണ്ടേയിരിക്കണം. അസൂയക്കാരും കഷണ്ടികളും പലതും പറയും. അതിനു മരുന്നില്ലല്ലോ. അതൊന്നും ശ്രദ്ധിക്കരുത്.

പക്ഷേ, ഗൌരവം താങ്കള്‍ക്ക് ചേരുന്നതല്ല എന്നാണ് നിരീക്ഷകര്‍ പറയുന്നത്.
അവര്‍ നേരെ നോക്കിയല്ല നിരീക്ഷിക്കുന്നതെന്നു തോന്നുന്നു. ഞാന്‍ ചെയ്തിട്ടുള്ള എല്ലാ ചിത്രങ്ങളിലും സബ്‌ജക്റ്റിന്റെ ഹീറോയിസം ഉണ്ട്. മീശമാധവനില്‍ ഞാന്‍ ഹ്യൂമര്‍ ചെയ്തോ? എന്നിട്ടാ ചിത്രം വിജയിച്ചില്ലേ? റണ്‍‌വേയിലെ വാളയാര്‍ പരമശിവത്തെ പ്രേക്ഷകര്‍ സ്വീകരിച്ചില്ലേ? ചാന്തുപൊട്ടില്‍ രാധ ആണ്‍കുട്ടിയാണെന്ന് തെളിയിക്കുമ്പോഴല്ലേ പടം വിജയിച്ചത്? ഒരു കൂനന്റെ പ്രണയത്തിന്റെ വിജയമല്ലേ കുഞ്ഞിക്കൂനന്‍ പറയുന്നത്? അതിലുമില്ലേ ഹീറോയിസം?

ഈ വിജയങ്ങളിലെല്ലാം ദിലീപ് മറ്റു നടന്മാര്‍ക്ക് വേണ്ടുവോളം ഇടം നല്‍കുന്നുണ്ടെന്നും ദിലീപ് ഒറ്റ നായകനാകാന്‍ ശ്രമിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്നുമാണ് ആരോപണം.
എല്ലാ സിനിമകളിലും ഒരു കേന്ദ്രകഥാപാത്രം കാണും. അതല്ലേ നമ്മള്‍ ‘ഹീറോ’ എന്നു പറയുന്നത്. പിന്നെ, അതിനെ ചുറ്റിപ്പറ്റി കുറേ ഉപകഥാപാത്രങ്ങള്‍. അവരൊക്കെ തമ്മിലുള്ള ബന്ധം എല്ലാ സിനിമകളിലും ഒരേ അളവിലായാല്‍ എന്തു മാറ്റമാണുണ്ടാവുക? മാറ്റം തോന്നിയില്ലെങ്കില്‍ തള്ളിക്കളയില്ലേ? ഒരു നടന്‍ ഇന്ന വേഷമേ ചെയ്യാവൂ എന്നൊക്കെയുണ്ടോ?

ആദ്യകാലത്ത് ഞാന്‍ കോമഡി ചെയ്തപ്പോ വല്ലാത്ത ആവര്‍ത്തനവിരസതയായി. ഒടുവില്‍, നാലഞ്ചു മാസം അഭിനയം നിര്‍ത്തി. പിന്നെ ജോക്കറിലാണ് തുടങ്ങിയത്. അതു കഴിഞ്ഞ് ചെയ്ത ദോസ്തില്‍ റഫ് ക്യാരക്റ്റര്‍ ആയിരുന്നു. പിന്നെ, ആന്റി ഹീറോയായി ഡാര്‍ലിങ് ഡാര്‍ലിങ്. ഇതിനിടെയാണ് കളിയും ചിരിയുമായി തെങ്കാശിപ്പട്ടണം ചെയ്തത്. തുടര്‍ന്ന് പറക്കുംതളിക. പിന്നെ ഒരു നല്ല മകനായി ഇഷ്ടം ചെയ്തു. മീശമാധവനില്‍ കള്ളനായി. കല്യാണരാമനില്‍ പാചകക്കാരനായി. ഈ കഥാപാത്രങ്ങളെല്ലാം വ്യത്യസ്തമല്ലേ?

പിന്നെ, ഞാന്‍ ചെയ്ത ആക്ഷന്‍ ചിത്രങ്ങളില്‍ പരാജയപ്പെട്ടത് ഡോണ്‍ മാത്രമാണ് . അതുയര്‍ത്തിക്കാട്ടിയാണ് എനിക്കിത്തരം വേഷങ്ങള്‍ പറ്റില്ലെന്ന് ചിലര്‍ വാദിക്കുന്നത്. അങ്ങനെയെങ്കില്‍ റണ്‍‌വേ വിജയിച്ചതോ? ചെസ്സില്‍ ആ വിജയം ആവര്‍ത്തിച്ചതോ? ഡോണിന്റെ കാര്യത്തില്‍ ചില വീഴ്ചകള്‍ പറ്റി. ഒരു മാസം കൊണ്ടാണാ ചിത്രം എടുത്തത്. പിന്നെ, അതിനു തൊട്ടു മുന്‍പിറങ്ങിയ ചെസ്സുമായി അല്പം സമാനത തോന്നും.

ഇന്‍ഡസ്‌ട്രിയില്‍ ചിലരെന്നോട് വെറുതേ വിരോധം പുലര്‍ത്തുന്നുണ്ട്. അതിന്റെ കാര്യം എനിക്കറിയില്ല. അവരിങ്ങനെ ഓരോന്ന് പറഞ്ഞു പരത്തിക്കൊണ്ടേയിരിക്കും. “ദിലീപിനതു പറ്റില്ല, ദിലീപിന്റെ കഥ കഴിഞ്ഞു...” എന്നൊക്കെ.

താങ്കള്‍ക്കെതിരെ ഇങ്ങനെ ദുഷ്പ്രചാരണം നടത്തുന്നതാരാണ്?
നമ്മള്‍ ഡേറ്റ് കൊടുക്കാത്ത ചിലര്‍, അടുപ്പമില്ലാത്ത ചിലര്‍. അവര്‍ പറയുന്നത് നമ്മളൊരു കോക്കസില്‍ അകപ്പെട്ടിരിക്കുകയാണെന്നാണ്. എനിക്കൊരു കോക്കസുമില്ല. എന്റെ കാര്യം തീരുമാനിക്കുന്നത് ഞാനാണ്. ഞാന്‍ തന്നെയാണ് എന്റെ മാനേജറും പ്യൂണും കാഷ്യറും. എനിക്ക് എന്റേതായ തീരുമാനങ്ങളുണ്ട് സുഹൃത്തേ. എല്ലാവരും പറയുന്നത് ഞാന്‍ കേള്‍ക്കും. പക്ഷേ, തീരുമാനം... അതെന്റേതാ‍ണ്.

അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങിയതാ ഈ ഫീല്‍ഡില്‍. നമ്മളിങ്ങനെ ചിരിപ്പിച്ചുമൊക്കെ നടക്കണ ഒരാള്. അതാവണം ഇതാവണം എന്നൊന്നും ഞാന്‍ ആര്‍ത്തി പിടിച്ചിട്ടില്ല. ചെറിയ ചെറിയ ഓരോ പരീക്ഷണങ്ങള് നടത്തിയങ്ങനെ കഴിയുന്നു.

‘കോക്കസ് ’ ആരോപണം സിബി-ഉദയനെപ്പോലുള്ള എഴുത്തുകാരുടെ നേര്‍ക്കല്ലേ? ദിലീപിന്റെ ഏതു ചിത്രത്തിന്റെയും സ്ക്രിപ്റ്റ് അവര്‍ തിരുത്തുമെന്ന് പറയുന്നത് സത്യമാണോ?
പാവങ്ങള്... കൊല്ലത്തില്‍ ഒരു പടം ചെയ്യണമെന്നേ അവര്‍ക്കുള്ളു. പലപ്പോഴും ഞാനാണ് ഒട്ടും സമയം കൊടുക്കാതെ അവരെ പല പ്രോജക്റ്റുകളിലും ചാടിക്കുന്നത്. ചില ക്രിട്ടിക്കല്‍ സിറ്റ്വേഷനില്‍ ചെയ്യിക്കുന്നതാ. പലപ്പോഴും റാഫിയൊന്നും അവയ്‌ലബിള്‍ ആവില്ല. പെട്ടെന്നെഴുതാന്‍ പറ്റില്ലെന്ന് ബെന്നി പി നായരമ്പലം പറയും. പിന്നെയത് സിബി-ഉദയന്റെ തലയിലാവും. പാവങ്ങള് ബലിയാടുകളാവുകയാണ്. അതാണ് സത്യം.

ഞാനീ ഇന്‍ഡസ്ട്രിയില്‍ വലിയ വലിയ എഴുത്തുകാരുടെ സപ്പോര്‍ട്ടോടു കൂടി വന്നയാളല്ല. അന്നുമിന്നും റാഫി-മെക്കാര്‍ട്ടിനും സിബി-ഉദയനും ബെന്നിയും ജെ പള്ളാശേരിയുമൊക്കെത്തന്നെയേ എന്റെ കൂടെയുള്ളു. ഇടയ്ക്ക് വല്ലപ്പോഴും ലോഹി സാറിന്റെ ഒരു പടം കിട്ടും. ഇതിനിടെ രഞ്ജന്‍ പ്രമോദിന്റെ ഒരു പടം ചെയ്തു. രഞ്ജിത്തേട്ടന്റെ ഒരു സിനിമയിലാ ഞാന്‍ അഭിനയിച്ചത്.

READ MORE in chithrabhumi film magazine.  movie actor dileep interviewed. there are film industry news, movie location reports,exclusive photoshoots, top 10 cinema, theatre graph, industry rating, talkies, film songs, news updates, newly released movies, tributes to movie masters, news features, discussions, open forum, film bazar, quotes of the movie people, history of malayalam cinema, cartoons,reporters' diary, noice column by premchand and more.

ചുരുക്കത്തില്‍...
* പറക്കും തളിക ഹിറ്റായതിനു പിന്നില്‍ രണ്ടു വര്‍ഷത്തെ ശ്രമമുണ്ട്. കുഞ്ഞിക്കൂനന് ഒന്നരക്കൊല്ലമെടുത്തു. ബെന്നി രണ്ടു സ്ക്രിപ്റ്റാണ് ചിത്രത്തിനു വേണ്ടി എഴുതിയത്. മീശമാധവന്റെ പെര്‍ഫക്ഷനു വേണ്ടി ഞാനും ലാലുവും (ലാല്‍ ജോസ് ) എത്രയൊ തവണ വഴക്കിട്ടിരിക്കുന്നു!

* ഞാനീ ഫീല്‍ഡില്‍ വന്നിട്ട് അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിനോടു മാത്രമാണ് അഭിനയിക്കാന്‍ അവസരം ചോദിച്ചത്. ഒരിക്കലും തരില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. എനിക്കു പറ്റിയ ക്യാരക്ടര്‍ വന്നാല്‍ വിളിക്കുമായിരിക്കും. ഇടയ്ക്ക് ഫോണ്‍ ബെല്ലടിയ്‌ക്കുമ്പോ ആലോചിക്കും, ഇതാ വിളി ആയിരിക്കുമോയെന്ന്. അങ്ങനെ ഓരോ വിളിയും കാതോര്‍ത്തിരിക്കുകയാണ്. നമുക്കുള്ളത് മാറ്റി വച്ചിട്ടുണ്ടാകും. ആഗ്രഹിക്കാമല്ലോ? ആഗ്രഹങ്ങളില്ലാതെ എന്തു ജീവിതം! “See Dileep, നിങ്ങള്‍ക്ക് എന്റെ ചിത്രത്തില്‍ അഭിനയിക്കാനുള്ള പൊട്ടന്‍ഷ്യല്‍ ഇല്ല” എന്ന് അടൂര്‍ സാര്‍ പറയാത്തേടത്തോളം ഞാനാഗ്രഹിക്കും.

* മലയാളസിനിമയിലെ ഒരു ജൂറിയും എനിക്ക് അവാര്‍ഡ് തരില്ല. “അവന്‍ പല വേഷത്തില്‍ വരും.. കൂനനായും രാധയായുമെല്ലാം. പക്ഷേ, അവാര്‍ഡ് കൊടുക്കരുത്. എല്ലാം മിമിക്രിയാണ്.” എന്ന് ബൈലോയില്‍ വരെ എഴുതി ചേര്‍ത്തു കാണും ജൂറി അംഗങ്ങള്‍.

RELATED PAGES
» Dileep Collection
» Other Interviews
» Adoor Gopalakrishnan Collection

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger