Nayanthara Speaks

MORE NAYANTHARA @ Photo Gallery
സത്യന്‍ അന്തിക്കാടിന്റെ ‘മനസ്സിനക്കരെ’യില്‍ തുടങ്ങി മലയാളത്തിന്റെ അക്കരെ കടന്ന നയന്‍താര സ്വന്തം ഇഷ്ടങ്ങള്‍ പങ്കുവയ്ക്കുന്നു.
നായികമാരെ റോള്‍മോഡല്‍ ആയി കാണാന്‍ ആരാധകര്‍ ആഗ്രഹിക്കാറുണ്ട്. സൌന്ദര്യമാണ് അവരുടെ സമ്പത്ത്. എന്റെ ചര്‍മകാന്തിയെക്കുറിച്ചും ശരീരത്തെക്കുറിച്ചും ഞാന്‍ ബോധവതിയാണ്. മാറിവരുന്ന കാലാവസ്ഥയും , വെള്ളവും, കോസ്‌മെറ്റിക്സും സൌന്ദര്യം വിരൂപമാക്കും. കഠിനമായ വ്യായാമം ഞാന്‍ ചെയ്യാറില്ല. കുറച്ച് മാത്രമേ കഴിക്കാറുള്ളൂ. ഓയിലി ഫുഡും മധുരങ്ങളും ഐസ്‌ക്രീമും ഞാന്‍ കഴിക്കാറില്ല.
ഞാന്‍ സിനിമയില്‍ വന്നതിനുശേഷം നിരവധി ഗോസിപ്പുകളിലെ താരമായിട്ടുണ്ട്. ഗോസിപ്പ്- അതിനര്‍ഥം വ്യാജവാര്‍ത്ത എന്നാണ്. നമ്മളെല്ലാവരും മറ്റുള്ളവരെക്കുറിച്ചുള്ള ഗോസിപ്പ് കേള്‍ക്കാനും പങ്കു വയ്ക്കാനും ഇഷ്‌ടപ്പെടുന്നവരാണ്. ഞാന്‍ കോളജില്‍ പഠിക്കുമ്പോള്‍ താരങ്ങളെക്കുറിച്ചുള്ള ഗോസിപ്പ് കേള്‍ക്കാന്‍ ഏറെ താത്പര്യം പ്രകടിപ്പിച്ച കക്ഷിയാണ്. അതെല്ലാം ഈ ജോലിയുടെ ഭാഗമാണ്. ഞാന്‍ ഒരിക്കലും ഒരു സിനിമാതാരമാകുമെന്ന് വിചാരിച്ചിട്ടില്ല. പക്ഷേ ദൈവം എന്തൊക്കെയോ എന്നില്‍ കരുതിവച്ചു. ആ ദൈവമാണ് എന്നെ നയിക്കുന്നത്. എന്റെ ജോലി ഞാന്‍ ആത്‌മാര്‍ഥമായി ചെയ്യുന്നു.
ഞാനാരാധിക്കുന്ന ദൈവമാണ് എന്റെ ശക്തി. ഞാനൊരു മികച്ച കലാകാരിയല്ല. പക്ഷേ ദൈവം എന്നെ ഞാന്‍ അറിയാത്ത ലോകത്തേക്ക് കൈപിടിച്ച് നയിക്കുന്നു.

എന്റെ വളര്‍ച്ചയില്‍ എന്റെ കുടുംബത്തിന്റെ പങ്കു വളരെ വലുതാണ്. പാരന്റ്സ് എന്റെ അടുത്ത സുഹൃത്തുക്കളാണ്. എന്തുകാര്യവും ഞങ്ങള്‍ ഷെയര്‍ ചെയ്യാറുണ്ട്. ദുബായിലെ എന്റെ ചേട്ടനാണ് മറ്റൊരു സുഹൃത്ത്. എന്റെ മാതാപിതാക്കളുടെ പെറ്റാണ് ഞാന്‍. പക്ഷേ, ലാളിച്ച് വഷളാക്കിയിട്ടില്ല.
സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കൂട്ടുന്നതിലും ധരിക്കുന്നതിലും എനിക്ക് താല്പര്യമില്ല. പ്ലാറ്റിനം ആഭരണങ്ങളിലാണ് എനിക്ക് പ്രിയം. അത്തരം മോതിരങ്ങളുടെ വലിയ ശേഖരം എനിക്കുണ്ട്.
ഇടവേളകളില്‍ നല്ല മെലഡിയസ് ഗാനങ്ങള്‍ കേട്ടു കിടക്കും. പുതിയ സ്ഥലങ്ങള്‍ കണ്ടുകൊണ്ടുള്ള യാത്രയും എനിക്ക് ഏറെ ഇഷ്‌ടമാണ്. ദീര്‍ഘദൂരം ഡ്രൈവ് ചെയ്യാനും.
RELATED PAGES
» Other Interviews
» Movie Index




0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME