SPiCE most viewed videos in indulekha
 

PREVIEW: Hero, The Real Hero

PREVIEW | REVIEW | VIDEO
HERO directed by puri jagathnath starring allu arjun and hasika motwani
ആര്യ, ഹാപ്പി, ബണ്ണി.. പല മലയാളം ചിത്രങ്ങളെപ്പോലും പിന്നിലാക്കി മലയാളിയെ രസിപ്പിച്ച മൂന്നു മറുനാടന്‍ സിനിമകളാണിത്. അല്ലു അര്‍ജുന്‍ എന്ന ‘പയ്യന്‍സ് ’ അങ്ങനെ തെലുങ്കിലെ മാത്രമല്ല മലയാളത്തിലെയും താരമായി.

വെറുതെ ഒരു ദിവസം പൊട്ടി മുളച്ച നടനല്ല അല്ലു. സിനിമയില്‍ കുരുത്ത് സിനിമയില്‍ വളര്‍ന്ന ഭാഗ്യവാനാണ്. ശരിക്കും വെള്ളിക്കരണ്ടിയുമായി ജനിച്ചവന്‍ തന്നെ. തെലുങ്കിലെ അറിയപ്പെടുന്ന ഹാസ്യതാരമായിരുന്ന പദ്മശ്രീ അല്ലു രാമലിങ്കയ്യയുടെ കൊച്ചുമകനാണ് അര്‍ജുന്‍. പിതാവ് അല്ലു അരവിന്ദ് ചലച്ചിത്ര നിര്‍മാതാവാണ്. കഴിഞ്ഞില്ല പയ്യന്റെ സിനിമാ‍ബന്ധം; ചിരഞ്ജീവിയുടെയും പവന്‍ കല്യാണിന്റെയും മരുമകനുമാണ് അല്ലു. പോരേ പൂരം!!

2002-ല്‍ അച്ഛന്‍ നിര്‍മിച്ച ഡാഡി എന്ന ചിത്രത്തിലെ അതിഥിവേഷത്തിലൂടെയാണ് അര്‍ജുന്‍ സിനിമയിലെത്തുന്നത്. അടുത്ത വര്‍ഷം ഗംഗോത്രി എന്ന ചിത്രത്തിലൂടെ നായകനായി. പ്രശസ്തനായ കെ രാഘവേന്ദ്ര റാവു ആയിരുന്നു സംവിധായകന്‍. സിനിമ ഹിറ്റ്!! ആര്യയും(2004) ബണ്ണിയും(2005) ഹാപ്പിയും(2006) അടുത്ത വര്‍ഷങ്ങളില്‍ വന്നു. ഓരോ ചിത്രവും അര്‍ജുനെ കൂടുതല്‍ പ്രശസ്തനാക്കിയതേയുള്ളു.

2006-ല്‍ റിലീസ് ചെയ്യപ്പെട്ട മറ്റൊരു അല്ലു അര്‍ജുന്‍ ചിത്രം കൂടി മലയാളത്തില്‍ എത്തുകയാണ് ഇപ്പോള്‍; ദേശമുദുരു. ഹീറോ എന്നാണ് മലയാളത്തിലെ പേര്. കൃത്യമായി പറഞ്ഞാല്‍ ‘HERO, The Real Hero.’ ആര്യയും ബണ്ണിയും ഹാപ്പിയും ക്യാമ്പസ് പശ്ചാത്തലമുള്ള ചിത്രങ്ങളായിരുന്നെങ്കില്‍ ഹീറോയുടെ കഥ നടക്കുന്നത് ഒരു ടെലിവിഷന്‍ ചാനലിന്റെ പശ്ചാത്തലത്തിലാണ്. എങ്കിലും, പ്രണയ-പ്രതികാര വിദ്യകള്‍ ഇതിലും പാകത്തിനു ചേര്‍ത്തിട്ടുണ്ട്.

സുന്ദരപ്രകൃതിയുടെ പര്യായമായ കുലു മണാലിയില്‍ അരങ്ങേറുന്ന ഹീറോയില്‍ അല്ലുവിന്റെ നായികയാകുന്നത് ഹന്‍സിക മോത്‌വാനി. രംഭ, ദേവന്‍ തുടങ്ങി മലയാളികള്‍ക്കു പരിചയമുള്ള പല മുഖങ്ങളുമുണ്ട് ഈ ചിത്രത്തില്‍. അലക്സ്, അഫ്സല്‍, മഞ്ജരി, പ്രദീപ്, ശോഭ, വിധു പ്രതാപ്, ഷീലാ മണി, അന്‍‌വര്‍, ജ്യോത്സന, എന്നിവരാണ് ഗായകര്‍. ഒരു ഗാനം സംഗീതസംവിധായകനും പാടിയിട്ടുണ്ട്.

രദഖ് ആര്‍ട്സിന്റെ ബാനറില്‍ ഖാദര്‍ ഹസന്‍ മലയാളത്തില്‍ അവതരിപ്പിക്കുന്ന് ഈ ചിത്രത്തിന്റെ സംവിധായകന്‍ പുരി ജഗന്നാഥ് ആണ്. സംഗീതസംവിധാനം ചക്രിയും. മലയാളസംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് സതീഷ് മുതുകുളമാണ്. പാട്ടുകള്‍ എഴുതിയത് സിജു തുറവൂരും.

Original Title: Desamuduru (Telugu)
Director: Puri Jagannath
Dialogue: Satheesh Muthukulam
Cast: Allu Arjun, Hansika Mothwani, Ali, Rambha, Devan, Srinivasa Reddy, Rejesh, Rajani, Sony
Lyrics: Siju Thuravoor
Music: Chakri
Singers: Chakri, Alex, Afsal, Manjari, Pradeep, Shobha, Vidhu Prathap, Sheela Mani, Anwar and Jyothsna.
Camera: Shyam K Naidu
Producer: Khader Hassan
Banner: Redakh Arts

HERO directed by puri jagathnath starring allu arjun and hasika motwani
RELATED PAGES
» Allu Arjun Collection
» Rambha Collection
» Other Films
» Movie Page Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger