SPiCE most viewed videos in indulekha
 

AKG by Shaji N Karun Reviewed

p sreekumar as AKG, in the malayalam movie AKG directed by Shaji N Karun,
P Sreekumar as AK Gopalan in ‘AKG’
CLICK HERE for VIDEO

ഷാജി എന്‍ കരുണ്‍ ഒരുക്കിയ എ കെ ജി എന്ന ഡോക്യു ഫിക്ഷന്‍ തിയറ്ററുകളില്‍ വന്നുപോയത് അടുത്ത കാലത്താണ്. വലിയൊരു സംഭവമായിരുന്നു എ കെ ജിയുടെ ജീവിതം. എന്നാല്‍, അതേക്കുറിച്ച് നിര്‍മ്മിക്കപ്പെട്ട ചിത്രം അങ്ങനെയായില്ല എന്ന് ഇന്ദുലേഖയുടെ വായനക്കാരനായ സി. സി. പണിക്കര്‍ കരുതുന്നു. നിങ്ങള്‍ക്ക് എന്തു തോന്നുന്നു? അഭിപ്രായങ്ങള്‍ എന്തു തന്നെയായാലും, താഴെ കമന്റ് ആയി പോസ്റ്റ് ചെയ്യുകയോ reviewteam@indulekha.com എന്ന വിലാസത്തില്‍ അയയ്ക്കുകയോ ചെയ്യുക.
- എഡിറ്റര്‍
ശില്പി വികലമാക്കിയ മഹാശില്പം
- സി സി പണിക്കര്‍, യുണൈറ്റഡ് കിങ്ഡം.
എ കെ ജി എന്ന എ കെ ഗോപാലന്‍ ആരായിരുന്നു? ‘പാവങ്ങളുടെ പടത്താലവന് ’‍ എന്നാണ് ശത്രുക്കള്‍ പോലും നല്‍കുന്ന ഉത്തരം. കഷ്ടപ്പാടും വേദനയും അനുഭവിക്കുന്ന ജനവിഭാഗങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച, അവരോടൊപ്പം നീതിക്കായി എന്നും പോരാടിയ ഒരാള്‍. അദ്ദേഹത്തിന്റെ ഓര്‍മ പോലും ആവേശം വിതറേണ്ട കാലമാണിത്; എ കെ ജിയുടെ പേരിനൊപ്പം ഉച്ചരിക്കാന്‍ പേരിനു പോലും നേതാക്കന്മാരില്ലാത്ത കാലം.

ഷാജി എന്‍ കരുണിന്റെ ‘എ കെ ജി’ എന്ന ഡോക്യു ഫിക്ഷന്റെ പ്രസക്തി ഇതു തന്നെ. നിരാശ്രയരായ നിസ്വന്മാര്‍ക്ക് ചരിത്രത്തില്‍ നിന്നൊരു നേതാവ് സെല്ലുലോയ്‌ഡിലൂടെ! എന്നാല്‍, ആവിഷ്കരണത്തിലെ വൈകല്യം കൊണ്ട് ആ ഉജ്ജ്വലജീവിതത്തിന്റെ ഓജസ്സടര്‍ന്നു പോയ ചലച്ചിത്രഭാ‍ഷ്യമൊരുക്കാനേ ‘എ കെ ജി’യുടെ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുള്ളു.

ടിവി-സിനിമാ കോമഡിക്കാ‍രനായ ശ്രീകുമാറില്‍ ഏ കെ ജിയെ സന്നിവേശിപ്പിക്കാന്‍ ശ്രമിച്ചതില്‍ തുടങ്ങുന്നു ഈ ഡോക്യുഫിക്ഷന്‍ പ്രവര്‍ത്തകരുടെ പിഴവ്. ശ്രീകുമാര്‍ മികച്ച നടനല്ലാത്തതുകൊണ്ടല്ല, മറിച്ച് മികച്ച നടനായതുകൊണ്ടാണ്, അദ്ദേഹത്തിന്റെ പൊള്ളയെങ്കിലും ജനപ്രീതി നേടിയ കഥാപാത്രങ്ങള്‍ പ്രേക്ഷകമനസ്സില്‍ നിന്ന് മായാത്തതു കൊണ്ടാണ്, ആ തിരഞ്ഞെടുപ്പിനെ പിഴവെന്ന് പറഞ്ഞത്.

നാടകത്തെ ഓര്‍മിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഒരുക്കിയതാ‍ണ് മറ്റൊരു അബദ്ധം. തിളങ്ങി കാണുന്ന ലിപ്‌സ്റ്റിക്കിന്റെ നിറം ചുവപ്പായതു കൊണ്ടു മാത്രം കഥാപാത്രത്തെ ഹൃദയത്തില്‍ സമത്വചിന്തയുള്ള നേതാവായി കാണികള്‍ സ്വീകരിച്ചുകൊള്ളുമെന്ന് സംവിധായകന്‍ വിശ്വസിക്കുന്നുണ്ടോ എന്തോ!

പാവങ്ങളുടെ പടത്തലവന്‍ കയറി വന്ന പടവുകള്‍ പലതും ഈ ഡോക്യു ഫിക്ഷനിലില്ല. ഉള്ളവയില്‍ പലതും ചരിത്രപുരുഷനോട് ബഹുമാനം തോന്നിപ്പിക്കുന്ന രീതിയിലല്ല എടുത്തതും. സുരേഷ് ഗോപി സ്റ്റൈലില്‍ പൊലീസിനെ വിരട്ടുന്നതും ഇന്ദിരാഗാ‍ന്ധിയോടു വാദിക്കുന്നതും, മനസ്സിന്റെ വിശേഷാധികാരം ഉപയോഗിക്കാതെ ചെങ്കൊടിയേന്തുന്ന പ്രേക്ഷകനെപ്പോലും രോമാഞ്ചമണിയിക്കില്ല. ബലികുടീരങ്ങളെ വരെ മുഷ്ടി ചുരുട്ടിപ്പിച്ച പഴയ സംഗീതധാരയുടെ അടുത്തെത്തും വിധത്തിലുള്ള വരികളോ ഈണമോ സംഗീതത്തിലുമില്ല.

ചുരുക്കം പറഞ്ഞാല്‍, സെല്ലുലോയ്ഡിന്റെ മരവിപ്പിനെ ജീവത്താക്കുന്ന സര്‍ഗാത്മകത ഈ ചലച്ചിത്രാവിഷ്കാരത്തില്‍ പ്രകടിപ്പിച്ചിട്ടില്ല. എ കെ ജി എന്നെ മഹാപുരുഷനെ മനസ്സില്‍ കാണാന്‍ സംവിധായകനും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും കഴിയാത്തതു തന്നെയാവണം അതിനു കാരണം. ചരിത്രത്തിലെ ആ മഹാശില്പം, വിദഗ്ധനെന്നു പേരെടുത്ത ശില്പി വികലമായാണ് തീര്‍ത്തത്.

എങ്കിലും ഒന്നു പറയാം: കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മഹാശിലകളിലൊന്നിനെ ചലച്ചിത്രത്തില്‍ കൊത്തി വയ്ക്കാന്‍ ശ്രമിച്ചു എന്നതിന്റെ പേരില്‍ ഈ സംരംഭം അറിയപ്പെട്ടേക്കും. അപ്പോഴും നല്ല ഒരു സിനിമ എന്ന ലേബല്‍ ഈ ഷാജി എന്‍ കരുണ്‍ ചിത്രത്തില്‍ നിന്ന് ഏറെ അകലെയായിരിക്കും.
CREDITS
Director: Shaji N. Karun
Producers: Purogamana Kalasahithya Samgham (Kasargod District Committee), Abu Dhabi Sakthi Theaters
Cast: P. Sreekumar, Archana, Dr. M.P. Parameswaran, Punaththil Kunjabdullah, Ashish Verma, Shubha Sharma
Cinematography: M.R. Sasidharan
Editing: Mahesh Naraya
Art Direction: Benny Mathew, Balamuralikrishnan
Distributor: Johny Sagarika

RELATED PAGES
» Other Movies

1 Comments:

Blogger kashish said...

cool !

9:20 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger